"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
== വിദ്യാദേവി ==
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, [[അറിവ്]], [[സംഗീതം]], ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. [[വേദം|വേദങ്ങളുടെ]] [[അമ്മ]] എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് [[ബ്രഹ്മാവ്|ബ്രഹ്മാവാണെങ്കിലും]], ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.
 
==പ്രധാന സരസ്വതി ക്ഷേതം==
ഒരേ ശ്രീകോവിലിൽ മൂന്ന് പ്രധാന ദേവതകളായ സരസ്വതി ദേവിയും , ചാമുണ്ഡി ദേവി ഭദ്രകാളി രൂപത്തിലും, ഗണപതി ഭഗവാനും പടിഞ്ഞാറു ഭാഗത്തേക്ക്‌ ദർശനമായി കുടികൊള്ളുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം.
 
ഈ മൂന്ന് പ്രധാന ദേവതകളെ ഒരേ ശ്രീകോവിലിൽ ഒരേ സമയത്ത് കണ്ട് കൈതൊഴാൻ സാധ്യമാകുന്ന എക ക്ഷേത്രമാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം. ക്ഷേത്രത്തിലെ വിഭാഗീയതകൾ ഒന്നാക്കിയ ആരാധനാക്രമം പാലിക്കുകയാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രത്തിൽ. ആയതിനാൽ ഈ പുണ്യ ഭൂമിയിലേക്കുള്ള തീർഥാടന പുണ്യം ഒരുപാട് മഹത്ത്വരം ആണ്.
 
ആശ്രയം തേടി വരുന്നവർക്ക്‌ ആത്മശാന്തി അരുളുന്ന സർവ്വാഭിഷ്‌ട വരദയകരുടെ ദേവസ്ഥാനം ആണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം.
 
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത് കുടികൊള്ളുന്ന ശ്രീ വിയ്യാറ്റ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആഘോഷിച്ചു വരുന്നു. വിയ്യറ്റ് എന്ന വാക്കിനർത്ഥം വിജയം എന്നാണ്. ഗണപതി ഭാഗവന്റെയും സരസ്വതി ദേവിയുടെയും ഭദ്രകാളി ദേവിയുടെയും തിരുമുന്നിൽ വിജയദശമി ദിനത്തിൽ ഒട്ടനവധി കുരുന്നുകൾ അറിവിന്റെ അദ്ധ്യാക്ഷരം കുറിക്കുന്നു.
 
== രൂപവും വേഷവിധാനവും ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്