"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,536 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരി ശ്രീ ഗണപതയെ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.
 
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത് കുടികൊള്ളുന്ന ശ്രീ വിയ്യാറ്റ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആഘോഷിച്ചു വരുന്നു. ഒരേ ശ്രീകോവിലിൽ മൂന്ന് പ്രധാന ദേവതകളായ സരസ്വതി ദേവിയും , ചാമുണ്ഡി ദേവി ഭദ്രകാളി രൂപത്തിലും, ഗണപതി ഭഗവാനും പടിഞ്ഞാറു ഭാഗത്തേക്ക്‌ ദർശനമായി കേരളത്തിലെ പ്രധാന ക്ഷേത്രമാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം.
ഈ മൂന്ന് പ്രധാന ദേവതകളെ ഒരേ ശ്രീകോവിലിൽ ഒരേ സമയത്ത് കണ്ട് കൈതൊഴാൻ സാധ്യമാകുന്ന എക ക്ഷേത്രമാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം. ക്ഷേത്രത്തിലെ വിഭാഗീയതകൾ ഒന്നാക്കിയ ആരാധനാക്രമം പാലിക്കുകയാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രത്തിൽ. ആയതിനാൽ ഈ പുണ്യ ഭൂമിയിലേക്കുള്ള തീർഥാടന പുണ്യം ഒരുപാട് മഹത്ത്വരം ആണ്.ആശ്രയം തേടി വരുന്നവർക്ക്‌ ആത്മശാന്തി അരുളുന്ന സർവ്വാഭിഷ്‌ട വരദയകരുടെ ദേവസ്ഥാനം ആണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം. വിയ്യറ്റ് എന്ന വാക്കിനർത്ഥം വിജയം എന്നാണ്.
 
ഗണപതി ഭാഗവന്റെയും സരസ്വതി ദേവിയുടെയും ഭദ്രകാളി ദേവിയുടെയും തിരുമുന്നിൽ വിജയദശമി ദിനത്തിൽ ഒട്ടനവധി കുരുന്നുകൾ അറിവിന്റെ അദ്ധ്യാക്ഷരം കുറിക്കുന്നു.
 
== നിരുക്തം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2260760" എന്ന താളിൽനിന്ന് ശേഖരിച്ചത്