"ടി.ബി. ഇർ‌വിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
എഴുത്തുകാരനും ഒരു ബഹുഭാഷാ പണ്ഡിതനുമായിരുന്ന ഇർ‌വിങാണ്‌ ആദ്യമായി അമേരിക്കൻ ഇംഗ്ലീഷിലുള്ള ഖുർ‌ആൻ വിവർത്തനം എഴുതിയത്<ref name="arthurs"/>. "ദ ഖുർ‌ആൻ:ഫസ്റ്റ് അമേരിക്കൻ വെർഷൻ" എന്ന ഈ വിവർത്തന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1985 ലായിരുന്നു. ഇർ‌വിംങ് അമേരിക്കയിലേയും കാനഡയിലേയും നിരവധി പ്രശസ്ത സർ‌വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഗ്കിൽ, പ്രിൻസ്റ്റൺ, ദ യൂനിവേഴ്സിറ്റി ഓഫ് മിനെസോട്ട, യൂനിവേഴ്സിറ്റി ഓഫ് ടെന്നിസ്സി എന്നിവ അവയിൽ ഉൾപ്പെടുന്നു. ഗ്രന്ഥകാരൻ എന്ന നിലയിൽ ഇസ്‌ലാമിനെ കുറിച്ച് ധാരാളം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. "ഹാഡ് യു ബീൻ എ മുസ്‌ലിം", ഇസ്‌ലാം ആന്റ് ഇറ്റ്സ് എസ്സൻസ്" , "ഇസ്‌ലാം റീസർജെന്റ്", "ഗ്രോഇങ്ങ് അപ് ഇൻ ഇസ്‌ലാം" എന്നിവ അവയിൽ ചിലതാണ്‌. സ്പാനിഷ് ഭാഷയിലും ഏതാനും ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
 
1981 മുതൽ 1986 വരെ ചിക്കാഗൊയിലുള്ള അമേരിക്കൻ ഇസ്‌ലാമിക് കോളേജിന്റെ ഡീൻ ആയി സേവനമുഷ്ഠിച്ചു. 1983 ൽ പാകിസ്താൻ സർക്കാർ ഡോ. ഇർ‌വിംങ് ഇസ്‌ലാമിക സേവനരംഗത്ത് നൽകിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന്‌ [[സ്റ്റാർ ഓഫ് എക്സലൻസ് അവാർഡ്]] നൽകുകയുണ്ടായി. അൽഷിമേഴ്സ് രോഗവുമായി നീണ്ടകാലം പൊരുതിയ അദ്ദേഹം 2002 സെപ്റ്റംബർ 24 ന്‌ മരണമടഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ടി.ബി._ഇർ‌വിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്