"വർണ്ണക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| range_map= PaintedStorkMap.svg
}}
[[File:MG 2791 INW 01.jpg|thumb|From Sulthanpur Bird sanctuary, Haryana]]
വർണ്ണക്കൊക്കുകളെ '''വർണ്ണക്കൊറ്റികൾ''' എന്നും'''പൂതക്കൊക്ക്''' എന്നും പറയും. Ibis leucocephalus എന്നാണ് ശാസ്ത്ര നാമം. ഇംഗ്ലീഷിൽ painted stork എന്നാണ് പേര്. <ref>ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്</ref>
 
 
==ആവാസം, ഭക്ഷണം==
[[File:MG 2791 INW 02.jpg|thumb|From Sulthanpur Bird sanctuary, Haryana]]
ചെറിയ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ചതുപ്പ് നിറഞ്ഞ പാടങ്ങളിലുമാണ് വർണ്ണക്കൊക്കുകളെ കണ്ടു വരുന്നത്. 12 മുതൽ 25 സെന്റീമീറ്റർ വരെയുള്ള നീർത്തടങ്ങളാണ് ഇവയ്ക്ക് കൂടുതൽ പ്രിയങ്കരം. [[മത്സ്യം|മത്സ്യങ്ങളും]] ജലജന്തുക്കളും പുഴുക്കളും ചെറു [[തവള|തവളകളും]] വാൽമാക്രിയും ചെറു [[പാമ്പ്|പാമ്പുകളും]] ചെറുപ്രാണികളുമൊക്കെയാണ് ഇവയുടെ ആഹാരം. നീണ്ട കാലുകൾ കൊണ്ട് വെള്ളത്തിനടിയിലെ ചെളിയും മണ്ണും ഇളക്കിയ ഒളിച്ചിരിക്കുന്ന മത്സ്യങ്ങളെയും മറ്റും പുറത്തു കൊണ്ടുവന്ന ശേഷം പകുതി വിടർത്തിയ കൊക്കുകൾ വെള്ളത്തിൽ താഴ്ത്തി വശങ്ങളിലേക്ക് ചലിപ്പിച്ചാണ് ഇര പിടിക്കുക.
 
==പ്രജനനം==
[[File:MG 2791 INW 03.jpg|thumb|From Sulthanpur Bird sanctuary, Haryana]]
വെള്ളക്കെട്ടിനോട് അടുത്തുള്ള പ്രദേശങ്ങളിലെ ചെറു മരങ്ങളുടെ മുകളിലാണ് വർണ്ണക്കൊക്കുകൾ കൂടുകൂട്ടുക. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെയാണ് സാധാരണ ഇടുക. 93-102 സെന്റിമീറ്റർ വലിപ്പവും വിടർത്തുമ്പോൾ 150-160 സെന്റിമീറ്റർ ചിറകു വലിപ്പവും 2-3.5 കിലോഗ്രാം തൂക്കവും ഉള്ളവയാണ് വർണ്ണക്കൊക്കുകൾ. ശരാശരി 25-28 വർഷത്തോളം വർണ്ണക്കൊക്കുകൾ ജീവിച്ചിരിക്കാറുണ്ട്. മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുകൂട്ടുക. പുള്ളിച്ചുണ്ടൻ ഉറക്കൊക്കൻ കൊതുമ്പന്നങ്ങളുമായി ഒരേ മരച്ചില്ല തന്നെ കൂടുണ്ടാക്കാൻ പങ്കിടുന്നവയാണ് വർണ്ണക്കൊക്കുകൾ.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2248176" എന്ന താളിൽനിന്ന് ശേഖരിച്ചത്