"അർജുൻ (ടാങ്ക്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത [[മെയിൻ ബാറ്റിൽ ടാങ്ക്]] ആണ് '''അർജുൻ'''. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ [[ഡിആർഡിഒ]] ആണ്, ഇന്ത്യൻ കരസേനക്ക് വേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. മഹാഭാരത ഇതിഹാസത്തിലെ പോരാളിയായ അർജുനന്റെ പേരാണ് ടാങ്കിനു നൽകിയിരിക്കുന്നത്. 120 മില്ലീമീറ്റർ റൈഫിൾഡ് തോക്ക് , അതിനോടു ചേർന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റർ യന്ത്രത്തോക്ക് ,മറ്റൊരു 12.7 മില്ലീമീറ്റർ വിമാനവേധതോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങൾ. കമാണ്ടർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിങ്ങനെ നാലു പേരാണ് ടാങ്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ടാങ്കിനു സംരക്ഷണം നൽകുന്നത് '[[കാഞ്ചൻ കവചം|കാഞ്ചൻ]]' എന്നു പേരുള്ള ഡിആർഡിഓ വികസിപ്പിച്ച കവചം ആണ്. 1400 എച്ച്പി ജർമൻ എംടിയു എഞ്ചിൻ ആണ് ടാങ്കിനെ ചലിപ്പിക്കുന്നത്. പരമാവധി റോഡ് വേഗത മണിക്കൂറിൽ 70 കിമീയും (43 മൈൽ) മറ്റിടങ്ങളിൽ (ക്രോസ് കൺട്രി) മണിക്കൂറിൽ 40 കിലോമീറ്ററുമാണ് (25 മൈൽ).
==ചരിത്രം==
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ [[കവചിതസേന]] ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷ് ,ഫ്രെഞ്ച്ഫ്രഞ്ച് , അമേരിക്കൻ നിർമിതമായ ടാങ്കുകളായിരുന്നു. 1965 ൽ ബ്രിട്ടണിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ 'വിക്കേഴ്സ് മാർക്ക് 1' എന്ന ടാങ്ക് അവരുടെ ലൈസൻസോടെ ഇന്ത്യയിൽ "[[വിജയാന്ത (ടാങ്ക്)|വിജയാന്ത]]" എന്ന പേരിൽ നിർമിക്കാൻ തുടങ്ങി. ഇതിനെതുടർന്നു 1972 ലാണ് സ്വന്തമായ ടാങ്ക് പദ്ധതി ആരംഭിച്ചത്.എഞ്ചിൻ ഒഴികെ മറ്റ് ഭാഗങ്ങൾ ഡിആർഡിഓ യുടെ ഉപ വിഭാഗമായ [[ സിവിആർഡിഇ]] രൂപകൽപന ചെയ്തു.'ക്രൌസ്സ് മഫ്ഫീ' എന്ന ജർമൻ കമ്പനിയുടെ സഹകരണവും ഉണ്ടായിരുന്നു.പൊഖ്രാൻ ആണവ പരീക്ഷണത്തെ തുടർന്നുണ്ടായ ഉപരോധവും മറ്റും ഈ പദ്ധതിയെ പിന്നോട്ടടിച്ചു.1996ലാണ് ഗവൺമെൻറ് ഈ ടാങ്കിനെ കൂടുതൽ എണ്ണത്തിൽ നിർമിക്കുവാൻ തീരുമാനിച്ചത്.1974ൽ 15.5 കോടി രൂപ അനുവദിച്ച സ്ഥാനത്ത് 1995 ഓടെ ഡിആർഡിഓ 300 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞിരുന്നു.വിലക്കയറ്റവും ടാങ്കിന്റെ രൂപകൽപന സംബന്ധിച്ച് [[കരസേന]]യുടെ മാറുന്ന ആവശ്യങ്ങളുമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
 
==നിർമാണവും ഉപയോഗവും==
"https://ml.wikipedia.org/wiki/അർജുൻ_(ടാങ്ക്)" എന്ന താളിൽനിന്ന് ശേഖരിച്ചത്