"ക്രിക്കറ്റ് നിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യ [[ഇന്നിങ്സ്|ഇന്നിങ്സിൽ]] ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാൾ നിശ്ചിത തോതിൽ കുറവ് റൺസ് സ്കോർ ചെയ്ത, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനോട് തുടർച്ചയായി അവരുടെ രണ്ടാമത്തെ ഇന്നിങ്സ് കളിക്കാൻ ആദ്യ ടീമിന് ആവശ്യപ്പെടാം. ഇതിനെയാണ് ഫോളോ ഓൺ എന്ന് പറയുന്നത്.
* '''നിയമം 14: [[ഡിക്ലയർ (ക്രിക്കറ്റ്)|ഇന്നിങ്സ് ഡിക്ലയർ ചെയ്യുക]], ഉപേക്ഷിക്കുക'''
പന്ത് ഡെഡ് ആയിരിക്കുന്ന ഏത് സമയത്തും ബാറ്റിങ്ങ് ടീമിന്റെ ക്യാപ്റ്റന് [[ഇന്നിങ്സ്]] ഡിക്ലയർ ചെയ്യാൻ അനുവാദമുണ്ട്, അതുപോലെ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുൻപ് ഇന്നിങ്സ് ഉപേക്ഷിക്കാനും ക്യാപ്റ്റന് തീരുമാനമെടുക്കാൻ സാധിക്കും.
* '''നിയമം 15: ഇടവേളകൾ'''
ഓരോ ദിവസത്തെയും കളികകൾ തമ്മിൽ ഇടവേളകൾ ഉണ്ട്, ഇത് കൂടാതെ ഇന്നിങ്സ് അവസാനിക്കുമ്പോഴും, ഉച്ചഭക്ഷണസമയത്തും, വെള്ളം കുടിക്കാനുമെല്ലാം ഇടവേളകൾ നൽകാറുണ്ട്. ഇടവേള കളുടെ സമയവും ദൈർഘ്യവും സംബന്ധിച്ച് കളി ആരംഭിക്കുന്നതിനുമുൻപ് തന്നെ ധാരണയിലെത്താറുണ്ട്.
* '''നിയമം 16: കളി തുടങ്ങൽ, നിർത്തിവെക്കൽ'''
ഒരു ഇടവേളക്കു ശേഷം കളി ആരംഭിക്കുന്നത് അമ്പയർ ''പ്ലേ'' എന്ന് പറഞ്ഞതിന് ശേഷം മാത്രമാണ്, അതുപോലെ "ടൈം" എന്ന് പറഞ്ഞതിനുശേഷമാണ് കളി അവസാനിപ്പിക്കുന്നത്.
* '''നിയമം 17: ഫീൽഡിലെ പരിശീലനം'''
കളിതുടങ്ങുന്നതുന് മുൻപോ അവസാനിച്ച് ശേഷമോ മാത്രമേ ഫീൽഡിൽ പരിശീലനം ചെയ്യാൻ കളിക്കാർക്ക് അനുവാദമുള്ളു. അമ്പയറിന്റെ അനുവാദത്തോടെ മാത്രമേ ബൗളർ ട്രയൽ റണ്ണപ് എടുക്കുവാൻ പാടുള്ളു.
 
===സ്കോറിങ്ങും വിജയവും സംബന്ധിക്കുന്നത്===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2245933" എന്ന താളിൽനിന്ന് ശേഖരിച്ചത്