"പുലയപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ചരിത്രത്തെ വ്യാഖ്യാനിക്കാൻ പലരീതികളുണ്ട്. അക്രമികളുടെ പക്ഷത്ത് നിന്നും, ഇരകളുടെ പക്ഷത്ത് നിന്നും ചരിത്രത്തെ വ്യാഖ്യാനിക്കാം. നമ്മുടെ മിക്കഎഴുത്തുകാരും മാദ്ധ്യമങ്ങളും അക്രമികളുടെ വ്യാഖ്യാനമാണ് സ്വീകരിക്കുന്നത്. ചരിത്രം സ്വയം വ്യാഖ്യാനക്ഷമമാണെന്നും പറയാം. പക്ഷേ, ചരിത്രത്തിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല. അതുകൊണ്ടാണ് ശ്രീനാരായണനുണ്ടാവുന്നത്; അച്ചുതൻനായർക്ക്‌നിഷേധംഅനിവാര്യമാവുന്നത്; ആളത്താർ ചരിത്രസ്തംഭനത്തിന്റെ ശിലാപിണ്ഡമാവുന്നത്; ചരിത്രസ്തംഭനത്തേക്കാൾ മാരകമായ ഒരുരോഗവും സമൂഹത്തെ ബാധിക്കാനില്ല. പുലയപ്പാട്ടിൽ, പൊതുവിൽ, ജനങ്ങൾ ചരിത്രത്തെ വിലയിരുത്തുന്നുണ്ട്; ഐതിഹ്യങ്ങളെ വിലയിരുത്തുകയും ഐതിഹ്യങ്ങളായി സ്വയം മാറുകയും ചെയ്തുകൊണ്ടാണ് ദലിതർ ഇത് ചെയ്യുന്നത്; വിദ്യാഭ്യാസത്തിലൂടെ യാണ് അച്ചുതൻനായരും ഗൗരിയും ഇത് ചെയ്യുന്നത്; ആത്മബലിയിലൂടെയാണ്ചിയ്യയിക്കുട്ടി ഇത് സാധിച്ചത്; പഠനത്തിലൂടെ അധികാരസ്ഥാനങ്ങൾ കടന്നുചെന്നാണ് ഗൗതമൻ ഇത് ചെയ്യുന്നത്; നിയമനിർമ്മാണം വഴിയാണ് അംബേദ്കർ ഇത് ചെയ്യാൻ ശ്രമിച്ചത്; സന്ധികളിലൂടെയാണ് ഗാന്ധിജിഇത് ചെയ്തത്; ചരിത്രത്തിന്റെ അവകാശവും ഉത്തരവാദിത്തവും പ്രഖ്യാപിക്കുകയുംപിടിച്ചെടുക്കാൻ പോരാടുകയും ചെയ്തുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ ഇത് ചെയ്തത്. ഈ ചരിത്രമൂല്യനിർണയമാണ് പുലയപ്പാട്ടിനെ ഇന്ത്യയുടെ സമഗ്രതയായി വളർത്തുന്നത്.
പുലയപ്പാട്ട്്പുലയപ്പാട്ട് എന്ന നോവലിന്റെ ചരിത്രസ്ഥാനവും ഇവിടെ പരിശോധിക്കാവുന്നതാണ്. ആധുനികതയാണ് ചരിത്രകാലഘട്ടങ്ങളിൽ ഏറ്റവും കാലാനുസൃതമായിരിക്കുന്നത് (up-to-date)എന്ന് ടെറി ഈഗിൾട്ടൺ പറയുന്നുണ്ട്. പീറ്റർ കോൺറാഡിന്റെ Modern Times, Modern Places എന്നഗ്രന്ഥം വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം ഇപ്രകാരം എഴുതിയത്. പക്ഷേ, ഇതിനർത്ഥം മുൻകാലങ്ങൾ അതാത് കാലത്ത് ൗുീേറമലേup to date ആയിരുന്നില്ലെന്നല്ല. നവോത്ഥാനകാലമാവട്ടേ, ക്ലാസിക്കുകളുടെ കാലമാവട്ടേ, അതാതിന്റെ ഭൂമികയിൽ ൗുീേറമലേആയിരുന്നിരിക്കണംup to dateആയിരുന്നിരിക്കണം. ആധുനികമെന്നും ആധുനികോത്തരമെന്നും സ്വയം ലേബൽ പതിച്ചുവെച്ച്, നാം ഇത് മറച്ചുവയ്ക്കുകയാണ്. ഓരോകാലത്തിനും, പക്ഷേ, ഒരുപരാധീനതയുണ്ട്: അതിന്റെ അപര്യാപ്തതകളും സാദ്ധ്യതകളും പൂർണമായറിയാൻ ആ കാലത്തിന് കഴിയില്ല. സത്യത്തിൽ ഓരോകാലവും ഒരു സംസ്‌കാരശൈലിയാണ്, ഒരുല്പാദനരീതിയാണ്, ഒരു ധൈഷണികാവസ്ഥയാണ്.കാലം ഏതെങ്കിലും കലാരൂപത്തിന്റെ സൃഷ്ടിയല്ല, രാജാവിന്റെ ആജ്ഞയുമല്ല. അതെ, എല്ലാ കാലവും ആധുനികമാണ്.
 
സർഗാത്മകതയുള്ള എല്ലാ എഴുത്തുകാരും, മറ്റുമനുഷ്യരെപ്പോലെ, ഭൂതകാലം പറിച്ചെറിയാൻശ്രമിക്കുന്നവരാണ്; ഈ പരിശ്രമത്തിൽ , അവർചരിത്രത്തെ ശിഥിലമാക്കാൻശ്രമിച്ചുവെന്ന് വരാം. പക്ഷേ, ഈ പ്രയത്‌നങ്ങൾ മറ്റൊരു ചരിത്രഘട്ടത്തിലേക്കുള്ള പ്രവേശമായി മാറുകയാണ് ചെയ്യുക. മുൻകാലചരിത്രമെല്ലാം പ്രാക്ചരിത്രമായി മാറിയെന്ന് മുമ്പൊരിക്കൽ മാർക്‌സ് പറഞ്ഞുവെന്നത് ശരിയാണ്; അത് പക്ഷേ, കേവലം ശൈലീപരമായ, ആലങ്കാരികമായ, ഒരു പ്രസ്താവമായിരിക്കാനാണ് വഴി. ആധുനികതയെന്നത് ചരിത്രത്തെ വർത്തമാനമായി മൂല്യനിർണയം ചെയ്യുന്ന രീതിയാണ്. കഴിഞ്ഞ കാലം നടന്നതിനെ, എന്തിന്, കഴിഞ്ഞനിമിഷം നടന്നതിനെ മർദ്ദനപരമായ പാരമ്പര്യമായി(Oppressive Traditionalism) വേണമെങ്കിൽചിത്രീകരിക്കാം. ഈ മർദ്ദനപരമായ പാരമ്പര്യം അന്നത്തെ ആധുനികതയുടെ നിയമമാണെന്ന് കരുതേണ്ടി വരുമെന്ന് മാത്രം. അതായത്, അപ്പോഴും , ആർക്കും ചരിത്രത്തിൽനിന്ന് വേറിടാനാവില്ല. ഏത് ഫ്രാൻസിസ് ഫുക്കുയാമ വിചാരിച്ചാലും അത് നടപ്പില്ല. ചരിത്രം ഇല്ലായ്മചെയ്യാനാവില്ല.
 
അത് കൊണ്ടാണ്, മുകുന്ദന്റെ നിലയിലുള്ള ഒരെഴുത്തുകാരൻ ദലിതപക്ഷത്ത് നിന്ന് എഴുതാൻ തുടങ്ങിയിരിക്കുന്നത്. കേരളചരിത്രത്തിന്റെ അവശ്യസാമഗ്രികൾ എല്ലാം പുലയപ്പാട്ടിൽഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യാചരിത്രത്തിന്റെ ചിലപാർശ്വസാമഗ്രികളും ഈ കൃതിയുടെ ഭാഗങ്ങളായി മാറിയിട്ടുണ്ട്. ആധുനികതയുടെ താണ്ഡവത്തിലെവിടെയോ നഷ്ടമായ നവോത്ഥാനത്തിലേക്ക് ഒരു തിരിച്ചുപോക്കായി നമുക്കിതിനെ സ്വീകരിക്കാം. പുതിയലോകത്തിന്റെ സൃഷ്ടിക്കാവശ്യമായ അറിവ് നേടലിലേക്ക് പുലയപ്പാട്ട്‌നമ്മെ നയിക്കുന്നുണ്ട്. ബീറ്റിൽസും ജീൻസും മാത്രമല്ല നമ്മുടെആധുനികതയെന്നും നവോത്ഥാനയത്‌നം കൂടിയാണതെന്നും എല്ലാവർക്കുമറിയാം. ചരിത്രത്തിലൊരിടത്തുനിന്നുകൊണ്ടേ ചരിത്രം തിരുത്താനുള്ള പ്രവർത്തനം നടത്താനാവൂ. അത് കൊണ്ട് ചരിത്രം അവസാനിപ്പിക്കാൻ ആർക്കും കഴിയില്ല. അതാഗ്രഹിക്കുന്നവർത്തമാനകാലത്താണ് ജീവിക്കുന്നത്. അവരുടെ 'ഈനിമിഷ'ത്തിലാണവരുടെ ജീവിതം. ഓരോ നിമിഷവും അടുത്ത നിമിഷത്തിലേക്ക് ചാടുന്നു. കഴിഞ്ഞനിമിഷത്തിന്റെയും വരാനിരിക്കുന്ന നിമിഷത്തിന്റേയും സംഗമസ്ഥാനമാണ് 'ഈനിമിഷം'. ഈ ചാട്ടങ്ങൾ, കഥയിലാവുമ്പോൾ, ചിലപ്പോൾ, നൂറ്റാണ്ടുകൾക്കപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ആവുന്നുണ്ട്. അത് എഴുത്തുകാരന്റെടെക്‌നിക്കാണ്. നിമിഷം മറ്റൊന്നിലേക്ക് മാറുന്ന ലാഘവത്തിൽ സ്വാഭാവികമായിട്ടാണ് ഇത് സംഭവിക്കുന്നത്. ഇതിനെ സഹായിക്കുന്ന തരത്തിൽ ലളിതവും സുഗ്രഹവുമാണ് പുലയപ്പാട്ടിലെ ഭാഷ. ആധുനികതയുടെ കാലത്തെ ആത്മരതിയിലേക്ക് ഈ നോവൽ ഒട്ടും കടന്നുപോവുന്നില്ല. 'ഇന്നുഭാഷയിതപൂർണമിങ്ങഹോ ' എന്നുവിലപിച്ച കുമാരനാശാൻപോലും തന്റെ രചന സുഗ്രഹമാക്കാൻശ്രമിച്ചിരുന്നുവെങ്കിലും, അതേ പരിദേവനം നടത്തിയ മിക്കആധുനികരും ഭാഷയുടെ കസർത്തുകളിൽ അഭിരമിക്കുകയും സാമൂഹികജീവിതത്തിന്റെ പ്രശ്‌നസഹസ്രങ്ങൾ നിരാകരിക്കുകയും ചെയ്തു. വായനക്കാരന് എഴുത്തുകാരനെ മനസ്സിലാക്കാൻ കഴിയാതായി. ഏതെങ്കിലുംരചനയുടെ ആത്മാവന്വേഷിച്ച് യാത്രയാവുന്ന വായനക്കാരന്റെ മുന്നിൽ നിരൂപകപ്രമാണിമാർ 'നേതി, നേതി'എന്ന് വിലങ്ങിനിന്നു. രൂപം മാത്രമായി പ്രശ്‌നം. രൂപത്തിനായി ഉള്ളടക്കത്തെ ഏറെക്കുറെ പൂർണമായി നിരാകരിച്ചഎഴുത്തുകാരുടെ കൂട്ടത്തിൽ വളരെ ചെറിയൊരു കാലം മുകുന്ദനുമുണ്ടായിരുന്നോ? ഇതാവട്ടേ, സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളിൽ യാഥാസ്ഥിതികരുടെ മുൻകൈക്ക് ഇടയാക്കി. പല ആധുനിക എഴുത്തുകാരും ഫാഷിസവുമായിപ്പോലും കൈ കോർത്തു പിടിക്കാൻ സന്നദ്ധരായി. എസ്രാപൗണ്ട്, യേറ്റ്‌സ് തുടങ്ങിയവരുടെ രൂപശില്പം മാത്രമല്ലല്ലോകൊണ്ടാടപ്പെട്ടത്!
 
(മൂന്ന്)
രൂപശില്പത്തിന്റെ പ്രശ്‌നം
 
ഇതിനെ സഹായിക്കുന്ന തരത്തിൽ ലളിതവും സുഗ്രഹവുമാണ് പുലയപ്പാട്ടിലെ ഭാഷ. ആധുനികതയുടെ കാലത്തെ ആത്മരതിയിലേക്ക് ഈ നോവൽ ഒട്ടും കടന്നുപോവുന്നില്ല. 'ഇന്നുഭാഷയിതപൂർണമിങ്ങഹോ ' എന്നുവിലപിച്ച കുമാരനാശാൻപോലും തന്റെ രചന സുഗ്രഹമാക്കാൻശ്രമിച്ചിരുന്നുവെങ്കിലും, അതേ പരിദേവനം നടത്തിയ മിക്കആധുനികരും ഭാഷയുടെ കസർത്തുകളിൽ അഭിരമിക്കുകയും സാമൂഹികജീവിതത്തിന്റെ പ്രശ്‌നസഹസ്രങ്ങൾ നിരാകരിക്കുകയും ചെയ്തു. വായനക്കാരന് എഴുത്തുകാരനെ മനസ്സിലാക്കാൻ കഴിയാതായി. ഏതെങ്കിലുംരചനയുടെ ആത്മാവന്വേഷിച്ച് യാത്രയാവുന്ന വായനക്കാരന്റെ മുന്നിൽ നിരൂപകപ്രമാണിമാർ 'നേതി, നേതി'എന്ന് വിലങ്ങിനിന്നു. രൂപം മാത്രമായി പ്രശ്‌നം. രൂപത്തിനായി ഉള്ളടക്കത്തെ ഏറെക്കുറെ പൂർണമായി നിരാകരിച്ചഎഴുത്തുകാരുടെ കൂട്ടത്തിൽ വളരെ ചെറിയൊരു കാലം മുകുന്ദനുമുണ്ടായിരുന്നോ? ഇതാവട്ടേ, സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളിൽ യാഥാസ്ഥിതികരുടെ മുൻകൈക്ക് ഇടയാക്കി. പല ആധുനിക എഴുത്തുകാരും ഫാഷിസവുമായിപ്പോലും കൈ കോർത്തു പിടിക്കാൻ സന്നദ്ധരായി. എസ്രാപൗണ്ട്, യേറ്റ്‌സ് തുടങ്ങിയവരുടെ രൂപശില്പം മാത്രമല്ലല്ലോകൊണ്ടാടപ്പെട്ടത്!
 
 
ഇവിടെ നോവലിന്റെ ( പൊതുവിൽ സാഹിത്യസൃഷ്ടിയുടെ), രൂപഭാവങ്ങളെ സംബന്ധിച്ച പ്രശ്‌നത്തിൽ നാം വന്നെത്തുകയാണ്. റാൽഫ് ഫോക്‌സ് തന്റെ വിഖ്യാതമായ 'ചീ്‌ലഹ അിറ ഠവല ജലീുഹല' എന്നകൃതിയിൽ എഴുതുന്നു:''Form is produced by content, is identical and one with it, and, though the primacy is on the side of the cont, form reacts on content and never remains passive'. ഉള്ളടക്കമാണ് രൂപത്തെ സൃഷ്ടിക്കുന്നതെങ്കിലും രണ്ടും അഭിന്നമാണ്; എങ്കിലും ഉള്ളടക്കത്തിന് പ്രാഥമ്യമുണ്ട്. എന്നാൽ രൂപം കേവലം ഒരു കർമ്മണിപ്രയോഗമല്ല, മറിച്ച് അത് ഭാവത്തിന്മേൽ പ്രതികരിക്കുന്നുണ്ട്. ഭാവത്തിനെന്നപോലെ രൂപത്തിനും ചരിത്രപരമായ ഉല്പത്തിയും വളർച്ചയുമുണ്ടെന്നാണല്ലോ ഇതിനർത്ഥം. ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതയിലൂടെ രൂപം വളരുകയാണ്; ഉള്ളടക്കവും വളരുകയാണ്.
"https://ml.wikipedia.org/wiki/പുലയപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്