"പുലയപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
(ഒന്ന്)
 
ആമുഖം
 
 
പുലയപ്പാട്ട് ഒരു നിശ്ശബ്ദകലാപത്തിന്റെ കഥയാണ്. കലാപത്തിന് ഹിംസയുടെ മാർഗ്ഗം മാത്രമേ പാടുള്ളൂവെന്ന യാഥാസ്ഥിതികവിചാരത്തിന് നിരക്കാത്തതാവാം ഈ ചിന്ത. സഹനം, സമരങ്ങളുടെ ഏറ്റവും വലിയ ഒരു തലമാണെന്നറിയുമ്പോൾ മാത്രമേ ഈ പ്രസ്താവം അംഗീകരിക്കപ്പെടുകയുള്ളൂ. വർഗസമരത്തിനും ബാധകമാണ് ഈ വിചാരം. വർഗസമരത്തെസംബന്ധിച്ച ഏറ്റവും സർഗാത്മകമായ ആവിഷ്‌കാരങ്ങളിലൊന്നാണ് പുലയപ്പാട്ട്. വർഗസമരം ആക്രമണം മാത്രമാണെന്നും, ഹിംസയാണെന്നും പറയുന്നവർ ചരിത്രമറിയാത്തവരാണ്. ഹിംസ ചൂഷകന്റെ മാർഗമാണ്;കാലാകാലമായി സ്വത്തും അധികാരവും നിലനിർത്തുന്നതിന് അയാൾ സ്വീകരിച്ചമാർഗം. ഇന്നത്തെ മാദ്ധ്യമങ്ങളെന്ന പോലെ, പഴയകാലത്തെ ചരിത്രവും വർഗസമരത്തെയുംവിപ്ലവത്തെയും ആണ് ആക്രമണപരമെന്ന് ചിത്രീകരിച്ചിരിക്കുന്നത്. വിപ്ലവം ഹിംസയാവണമെന്ന് നിർബ്ബന്ധമില്ലെന്നും, കലാപം എല്ലായ്‌പോഴും ഹിംസയാണെന്നാക്രോശിക്കുന്നവർ, സത്യത്തെ മൂടിവെക്കുകയാണെന്നുമോർമ്മിക്കണം. അടിച്ചമർത്തപെട്ട മുൻഗാമികളുടെ ഓർമ്മകൾ അയവിറക്കുമ്പോൾ, ചോര ചുവക്കുന്നുവെങ്കിൽ,അത്ചരിത്രാവശേഷത്തിന്റെ ഗന്ധവും രുചിയുമായത് കൊണ്ടാണ്.( വാൾട്ടർ ബെഞ്ചമിൻ). വിപ്ലവങ്ങൾ വിമുക്തയൗവനത്തിന്റെ സ്വപ്നങ്ങളൊന്നുമല്ല. അങ്ങനെയാണെന്ന് ചിലർക്ക് തോന്നിയിരുന്നെങ്കിലും.
Line 6 ⟶ 11:
വിപ്ലവകാരി, പക്ഷേ, സ്വയം അരയാൻ തയ്യാറല്ല. അയാൾ തോല്ക്കുന്നില്ല. അയാളെ നശിപ്പിക്കാനാവും, പക്ഷേ, തോല്പിക്കാനാവില്ല. ചിയ്യയിക്കുട്ടിയും തോറ്റുകൊടുത്തില്ല. ആളത്താർ വിടാതെയുള്ള നോട്ടങ്ങൾ കൊണ്ട് മലിനമാക്കിയ സ്വന്തംസ്തനം മുറിച്ചെറിഞ്ഞുകൊണ്ടവൾ പ്രതിഷേധിച്ചു. തന്നോട്തന്നെയായിരുന്നു ഹിംസ. വിപ്ലവത്തിന്റെ നൈസർഗികമായ ഒരു പ്രകൃതമാണിത്. വിപ്ലവകാരി ആത്മപീഢ ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. ഉറുമ്പിനെ കൊല്ലാൻ മടിയാവും അയാൾക്ക്; എന്നാൽ ആത്മബലി ക്ഷിപ്രസാദ്ധ്യമായിരിക്കുകയും ചെയ്യും. (വാൾട്ടർബെഞ്ചമിന്റെ ആർക്കയോളജീസ് ഓഫ് ദ ഫ്യൂച്ചർ എന്ന ഗ്രന്ഥം സാധിക്കുന്നവർ വായിച്ചുനോക്കുക).
 
(രണ്ട്)
 
മാനവികതയുടെ നീരൊഴുക്കുകൾ
 
പുലയപ്പാട്ടിൽ നിറഞ്ഞു നില്ക്കുന്ന മാനവികതയുടെ നീരൊഴുക്കുകൾ നമുക്ക് നിഷേധിക്കാനാവില്ല. ചിരികണ്ടൻനമ്പ്യാരുടേത് നിസ്സംഗമാനവികതയാണെന്ന് വരാം, പാതിരിയുടേത് മതമാനവികതയാണെന്നും വരാം. പരിഷ്‌കൃത സമൂഹം ഗൗതമനോട് കാണിക്കുന്നത് വിശാലമാനവികതയാണ്. മാനവികതയുടെവൈവിദ്ധ്യമാർന്നതലങ്ങൾ മുകുന്ദൻ ഈ കൃതിയിലുടനീളം ആവിഷ്‌കരിക്കുന്നുണ്ട്. ഈ മാനവികതയുടെ പശ്ചാത്തലം പ്രകൃതിയാണ്. കാരിക്കുളത്തെ പച്ചപ്പാടങ്ങളാണത്; പിന്നെയത് ധർമ്മടം പുഴവരെ വികസിക്കുന്നു; വിവിധധാരകളിലൂടെയാണിതനടന്നത്. സോറാ നീൽ ഹഴ്സ്റ്റണെപ്പോലുള്ള ( വിജ്ഞാനകൈരളി- സി.പി. അബൂബക്കർ) എഴുത്തുകാർ ഈ പശ്ചാത്തലത്തിലാണ് രംഗപ്രവേശം ചെയ്തത്. അവരുടെ ഏറ്റവും കരുത്തുള്ള പിൻഗാമി ആലിസ് വാക്കർ( ദേശാഭിമാനി വാരിക- സി.പി. അബൂബക്കർ) ഇന്നും രംഗത്ത് സജീവമായിത്തന്നെയുണ്ട്.
Line 17 ⟶ 23:
 
അത് കൊണ്ടാണ്, മുകുന്ദന്റെ നിലയിലുള്ള ഒരെഴുത്തുകാരൻ ദലിതപക്ഷത്ത് നിന്ന് എഴുതാൻ തുടങ്ങിയിരിക്കുന്നത്. കേരളചരിത്രത്തിന്റെ അവശ്യസാമഗ്രികൾ എല്ലാം പുലയപ്പാട്ടിൽഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യാചരിത്രത്തിന്റെ ചിലപാർശ്വസാമഗ്രികളും ഈ കൃതിയുടെ ഭാഗങ്ങളായി മാറിയിട്ടുണ്ട്. ആധുനികതയുടെ താണ്ഡവത്തിലെവിടെയോ നഷ്ടമായ നവോത്ഥാനത്തിലേക്ക് ഒരു തിരിച്ചുപോക്കായി നമുക്കിതിനെ സ്വീകരിക്കാം. പുതിയലോകത്തിന്റെ സൃഷ്ടിക്കാവശ്യമായ അറിവ് നേടലിലേക്ക് പുലയപ്പാട്ട്‌നമ്മെ നയിക്കുന്നുണ്ട്. ബീറ്റിൽസും ജീൻസും മാത്രമല്ല നമ്മുടെആധുനികതയെന്നും നവോത്ഥാനയത്‌നം കൂടിയാണതെന്നും എല്ലാവർക്കുമറിയാം. ചരിത്രത്തിലൊരിടത്തുനിന്നുകൊണ്ടേ ചരിത്രം തിരുത്താനുള്ള പ്രവർത്തനം നടത്താനാവൂ. അത് കൊണ്ട് ചരിത്രം അവസാനിപ്പിക്കാൻ ആർക്കും കഴിയില്ല. അതാഗ്രഹിക്കുന്നവർത്തമാനകാലത്താണ് ജീവിക്കുന്നത്. അവരുടെ 'ഈനിമിഷ'ത്തിലാണവരുടെ ജീവിതം. ഓരോ നിമിഷവും അടുത്ത നിമിഷത്തിലേക്ക് ചാടുന്നു. കഴിഞ്ഞനിമിഷത്തിന്റെയും വരാനിരിക്കുന്ന നിമിഷത്തിന്റേയും സംഗമസ്ഥാനമാണ് 'ഈനിമിഷം'. ഈ ചാട്ടങ്ങൾ, കഥയിലാവുമ്പോൾ, ചിലപ്പോൾ, നൂറ്റാണ്ടുകൾക്കപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ആവുന്നുണ്ട്. അത് എഴുത്തുകാരന്റെടെക്‌നിക്കാണ്. നിമിഷം മറ്റൊന്നിലേക്ക് മാറുന്ന ലാഘവത്തിൽ സ്വാഭാവികമായിട്ടാണ് ഇത് സംഭവിക്കുന്നത്. ഇതിനെ സഹായിക്കുന്ന തരത്തിൽ ലളിതവും സുഗ്രഹവുമാണ് പുലയപ്പാട്ടിലെ ഭാഷ. ആധുനികതയുടെ കാലത്തെ ആത്മരതിയിലേക്ക് ഈ നോവൽ ഒട്ടും കടന്നുപോവുന്നില്ല. 'ഇന്നുഭാഷയിതപൂർണമിങ്ങഹോ ' എന്നുവിലപിച്ച കുമാരനാശാൻപോലും തന്റെ രചന സുഗ്രഹമാക്കാൻശ്രമിച്ചിരുന്നുവെങ്കിലും, അതേ പരിദേവനം നടത്തിയ മിക്കആധുനികരും ഭാഷയുടെ കസർത്തുകളിൽ അഭിരമിക്കുകയും സാമൂഹികജീവിതത്തിന്റെ പ്രശ്‌നസഹസ്രങ്ങൾ നിരാകരിക്കുകയും ചെയ്തു. വായനക്കാരന് എഴുത്തുകാരനെ മനസ്സിലാക്കാൻ കഴിയാതായി. ഏതെങ്കിലുംരചനയുടെ ആത്മാവന്വേഷിച്ച് യാത്രയാവുന്ന വായനക്കാരന്റെ മുന്നിൽ നിരൂപകപ്രമാണിമാർ 'നേതി, നേതി'എന്ന് വിലങ്ങിനിന്നു. രൂപം മാത്രമായി പ്രശ്‌നം. രൂപത്തിനായി ഉള്ളടക്കത്തെ ഏറെക്കുറെ പൂർണമായി നിരാകരിച്ചഎഴുത്തുകാരുടെ കൂട്ടത്തിൽ വളരെ ചെറിയൊരു കാലം മുകുന്ദനുമുണ്ടായിരുന്നോ? ഇതാവട്ടേ, സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളിൽ യാഥാസ്ഥിതികരുടെ മുൻകൈക്ക് ഇടയാക്കി. പല ആധുനിക എഴുത്തുകാരും ഫാഷിസവുമായിപ്പോലും കൈ കോർത്തു പിടിക്കാൻ സന്നദ്ധരായി. എസ്രാപൗണ്ട്, യേറ്റ്‌സ് തുടങ്ങിയവരുടെ രൂപശില്പം മാത്രമല്ലല്ലോകൊണ്ടാടപ്പെട്ടത്!
 
(മൂന്ന്)
രൂപശില്പത്തിന്റെ പ്രശ്‌നം
 
ഇവിടെ നോവലിന്റെ ( പൊതുവിൽ സാഹിത്യസൃഷ്ടിയുടെ), രൂപഭാവങ്ങളെ സംബന്ധിച്ച പ്രശ്‌നത്തിൽ നാം വന്നെത്തുകയാണ്. റാൽഫ് ഫോക്‌സ് തന്റെ വിഖ്യാതമായ 'ചീ്‌ലഹ അിറ ഠവല ജലീുഹല' എന്നകൃതിയിൽ എഴുതുന്നു:''Form is produced by content, is identical and one with it, and, though the primacy is on the side of the cont, form reacts on content and never remains passive'. ഉള്ളടക്കമാണ് രൂപത്തെ സൃഷ്ടിക്കുന്നതെങ്കിലും രണ്ടും അഭിന്നമാണ്; എങ്കിലും ഉള്ളടക്കത്തിന് പ്രാഥമ്യമുണ്ട്. എന്നാൽ രൂപം കേവലം ഒരു കർമ്മണിപ്രയോഗമല്ല, മറിച്ച് അത് ഭാവത്തിന്മേൽ പ്രതികരിക്കുന്നുണ്ട്. ഭാവത്തിനെന്നപോലെ രൂപത്തിനും ചരിത്രപരമായ ഉല്പത്തിയും വളർച്ചയുമുണ്ടെന്നാണല്ലോ ഇതിനർത്ഥം. ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതയിലൂടെ രൂപം വളരുകയാണ്; ഉള്ളടക്കവും വളരുകയാണ്.
Line 24 ⟶ 33:
അസ്പൃശ്യനായ ഗൗതമൻ പുലയൻ രാഷ്ട്രപതിയായി വളരുന്ന പെരുംചാട്ടത്തിനിടയിലെ കുറുംചാട്ടങ്ങളും കുതിപ്പുകളും , ചിലപ്പോൾ കിതപ്പുകളും , ഓരോ അദ്ധ്യായത്തിലും ആവിഷ്‌കരിക്കുന്നു. പുലയരുടെ പ്രണയവും കരുത്തും ദൗർബ്ബല്യങ്ങളും ഔചിത്യപൂർണമായ വാക്കുകളിൽ വിവരിക്കുന്നു. ഒപ്പം ഗൗതമബുദ്ധന്റേയും ശ്രീനാരായണന്റേയും ഗാന്ധിജിയുടേയും അംബേദ്കറുടേയും മാർക്‌സിന്റേയും ദർശനങ്ങളുടെ സമന്വയമെന്ന തന്റെ ഇഷ്ടലക്ഷ്യം വായനക്കാരിലേക്ക്‌സംക്രമിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നു. എല്ലാ മഹാരചനകളുടേയും ലക്ഷ്യം ഇങ്ങിനെയൊരു മൂല്യബോധം വളർത്തുകയെന്നതാണ്. മഹാഭാരതമെന്ന ഇതിഹാസത്തിനും യുദ്ധവും സമാധാനവുമെന്ന നോവലിനും എല്ലാം ഈ ലക്ഷ്യമുണ്ട്. പുലയപ്പാട്ടിലെ ഈ ലക്ഷ്യം നവോത്ഥാനത്തിലെത്തിനില്ക്കുന്നു. നവോത്ഥാനമൂല്യങ്ങൾ പാടെ ധ്വംസിക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യനവസ്ഥയിൽ അനിവാര്യമായൊരു ദൗത്യമാണിത്.
 
(നാല്)
 
ഉപസംഹാരം
 
യുവഇറാനിയൻ എഴുത്തുകാരി മറിയം ആലാ അംജദി സാഹിത്യത്തിന്റെ ഏറ്റവും നല്ല മാതൃകയെപ്പറ്റി പറയുന്നുണ്ട്: 'ഞാൻ കരുതുന്നത് നമ്മുടെ ആദ്യത്തെ ഏറ്റവും ശരിയായ കവി ആയിരത്തൊന്ന് രാവുകളിലെ ഷഹർസാദയാണെന്നാണ്. അവരെപ്പറ്റി നാം വായിക്കുന്നത് കവിതയല്ലെങ്കിലു ഏറ്റവും പ്രതീകാത്മകമായ രീതിയിൽ അവരാണ്ജീവിതത്തിന്റെ സത്യസന്ധയായ ആഖ്യാതാവ്. അവരുടേത് ആവശ്യത്തിന്റേയും ഓജസ്സിന്റേയും സാഹിത്യമായിരുന്നു. ഓരോ രാത്രിയും ഏറ്റവും വിഭ്രാമകമായ കഥകൾ ജീവിതത്തിൽനിന്ന് ചമച്ചെടുക്കേണ്ടത്അവർക്ക് ജീവന്മരണപ്രശ്‌നമായിരുന്നു. ..... അവരിൽനിന്നൊഴുകിയ കഥകൾ ജീവിതത്തിന്റെ അപ്പവും നീട്ടിക്കിട്ടിയ ജീവിതവുമായിരുന്നു. കഥ തടസ്സപ്പെട്ടാൽ വന്യമായ മരണശൂന്യതയിലേക്ക് അവർ അയക്കപ്പെടും. ഷഹർസാദ ജീവിതത്തിൽ സത്യമായി വിശ്വസിച്ചിരുന്നു;ജീവിതത്തെ അവർ അറിഞ്ഞിരുന്നു, ആസ്വദിച്ചിരുന്നു; അഥവാ ജീവിതത്തിന്റെ ആസ്വാദ്യത അവർക്കറിയാമായിരുന്നു. ജീവിതം ആവശ്യമാണ്, ലഹരിയല്ല. ലഹരിയെന്നത്, അടിമത്തം എന്നത്, എപ്പോഴും നിങ്ങളിൽ പറ്റി നില്ക്കുന്ന എന്തോ ഒന്നാണ്; ആവശ്യമാവട്ടേ, നിങ്ങളെപ്പോഴും തേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്; നിങ്ങളുടെ പ്രവൃത്തിയുടെ ജയപരാജയങ്ങൾ എന്തായാലും. എന്നാൽ ഇത് കഥയുടെ ഒരു വശം മാത്രമാണ്.മറ്റുപലരീതികളിലും ഷഹർസാദ മഹതിയാണ്. അവർ വാഗ്ദത്തഭൂമിയുടെ പ്രവാചികയാണ്.വാഗ്ദത്തഭൂമിയുടെ അത്ഭുതവും സൗന്ദര്യവും പ്രശാന്തിയുമാണവർ ആഖ്യാനം ചെയ്യുന്നത്. അവൾനമ്മുടെ ചുമലിൽ തട്ടിയിട്ട് പറയുന്നു: ഹേയ്, സമാധാനമായിരിക്കൂ, ഒരു നല്ല ദിനം വരും. എങ്ങിനെയാണ് അവളിത് ചെയ്യുന്നത്? ആയിരാമത്തെ രാത്രിയിൽ ദുഷ്ടനായ ഷഹരിയാർരാജാവിനെ അവൾ പൂർണമായി പരിവർത്തനം ചെയ്തു; അന്നുവരെ വിശ്വസിച്ചിട്ടില്ലാത്ത എല്ലാറ്റിലും അയാൾക്ക് വിശ്വാസമായി. സൗന്ദര്യം, മനസ്സമാധാനം, സ്‌നേഹം തുടങ്ങി, ജീവിതത്തിന് അർത്ഥം നല്കുന്ന അഗാധമായ ആശയങ്ങൾ അയാൾ ഉൾക്കൊണ്ടു. സാഹിത്യം കൊണ്ടും ക്ഷമാശക്തികൊണ്ടുമാണ് ഷഹർസാദ ഈ സൗന്ദര്യങ്ങൾ അയാളിൽ പുനർജ്ജനിപ്പിക്കുന്നത്. ..........സാഹിത്യത്തിന്റെ ശക്തി വഴിയാണ് അവളിത് സാധിച്ചത്. അറിവ് പകരാനും ചോദ്യം ചെയ്യാനും സ്വീകരിക്കാനും ജീവിതത്തെ സ്‌നേഹിക്കാനുമുള്ള പ്രതിബദ്ധത സൃഷ്ടിക്കാൻസാഹിത്യത്തിന് കഴിയണം.ഷഹറിയാരിന്റെ മനസ്സിലെ കുട്ടിയെ ഷഹർസാദയിലെ അമ്മ പാൽ കൊടുത്ത് വളർത്തുകയാണ്; അയാളിലെ ഭീതികളെ അവൾ അകറ്റുന്നു.; അയാൾക്ക് ശാന്തിയും സ്‌നേഹവും നല്കുന്നു. ഏത് കവിക്കും നല്ല ജീവിതചിത്രണം നടത്താനാവും, ഒരു റിപ്പോർട്ടർ വസ്തുതകൾ പറയുന്ന പോലെ. എന്നാൽ എല്ലാ കവികളും ചോദ്യം ചെയ്യുന്നില്ല, വെല്ലുവിളിക്കുന്നില്ല, ജീവിതസ്‌നേഹം ജനിപ്പിക്കുന്നില്ല. ....'
"https://ml.wikipedia.org/wiki/പുലയപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്