"ഗവേഷണലഭ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[ഗവേഷണം|ഗവേഷണഫലങ്ങൾ]] തടസ്സങ്ങളേതുമില്ലാതെ വായനയ്ക്കും ഉപയോഗത്തിനുമായി പ്രാപ്യമാക്കുന്നതിനേയാണ് '''ഗവേഷണ ലഭ്യത അഥവാ ഓപ്പൺ ആക്സസ്സ് '''എന്ന്തു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. [[വിദഗ്ദ്ധ നിരൂപണം]] ചെയ്തോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്ന [[Academic journal|പ്രബന്ധങ്ങൾ]],  തീസീസുകൾ,  തുടങ്ങി എല്ലാവിധ ഗവേഷണ ഫലങ്ങളും ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നു .
 
ഗവേഷണഫലങ്ങളുടെ ലഭ്യതയുടെ തരമനുസരിച്ച് പൊതുവിൽ ഓപ്പൺ ആക്സസ്സ് [[ഗ്രാറ്റിസ് - ലിബ്രേ അന്തരം|രണ്ടുവിധമുണ്ട്]]. ഓൺലൈൻ ലഭ്യത മാത്രം ഉറപ്പാകുന്ന '''''ഗ്രാറ്റിസ്''', അതു പുനരുപയോഗിക്കുന്നതിനുള്ള ''അവകാശങ്ങളും കൂടി നൽകുന്ന '''ലിബ്രേ '''എന്നിവയാണവ. ഈ അധിക അവകാശങ്ങൾ [[ക്രിയേറ്റീവ് കോമൺസ്]] ലൈസൻസിങ്ങ് വഴിയാണ് സാധാരണഗതിയിൽ ഉറപ്പു വരുത്തുക. ബെർലിനിലെ ഓപ്പൺ ആക്സസ്സ് ഡിക്ലറേഷനിലെ നിർവ്വചങ്ങളുമായി ഒത്തുപോകുന്നത് ലിബ്രേ ഓപ്പൺ ആക്സസ്സ് രീതിയാണ്.<span class="cx-segment" data-segmentid="33"></span>
 
ഗവേഷകർക്ക് തങ്ങളുടെ കണ്ടെത്തലുകളുടെ തുറന്ന ലഭ്യത പലവിധത്തിൽ ഉറപ്പാക്കാം. ഒന്ന്, ഏവർക്കും പ്രാപ്യമായ ഏതെങ്കിലും ഓൺലൈൻ [[Institutional repository|ശേഖരണിയിൽ]] തങ്ങളുടെ ഗവേഷണപ്രബന്ധം നിക്ഷേപിക്കുക. ഇതിനെ 'ഗ്രീൻ ഓപ്പൺ ആക്സസ്സ്' എന്നു പറയുന്നു. മറ്റൊന്ന് ഒരു ഓപ്പൺ ആക്സസ്സ് ജേണലിൽ തങ്ങളുടെ പ്രബന്ധം പ്രസിദ്ധീകരിക്കുക. ഇതിനെ 'സുവർണ്ണ ഓപ്പൺ ആക്സസ്സ്' എന്നു പറയുന്നു. [[Hybrid open access journal|സമ്മിശ്ര ഓപ്പൺ ആക്സസ്സ്]] എന്ന മറ്റൊരു രീതിയുണ്ട്. ഇവിടെ ഗവേഷണപ്രബന്ധങ്ങൾക്ക് സമ്പൂർണ്ണമായി  ഓപ്പൺ ആക്സസ്സ് ലഭിക്കണമെങ്കിൽ പ്രബന്ധരചയിതാക്കൾ(ഗവേഷണ സ്പോൺസർ) പബ്ലിഷർക്ക് ഓപ്പൺ ആക്സസ്സ് ഫീസ് നൽകേണ്ടതുണ്ട്.
 
[[വേൾഡ് വൈഡ് വെബ്|ഇന്റർനെറ്റിന്റെ]] വ്യാപനവും അതുവഴി അധികചെലവേതുമില്ലാതെ അറിവ് ലഭ്യമാക്കാമെന്ന സാധ്യതയുമാണ് ഓപ്പൺ ആക്സസ്സ് പ്രസ്ഥാനത്തിന് ഊർജ്ജം പകർന്നത്. പ്രാപ്യാനുമതി തുറന്നു നൽകാത്ത ജേണലുകൾ അവരുടെ പ്രസിദ്ധീകരണച്ചലവ് വരിസംഖ്യ വഴി ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നു. ഈ പ്രസാധകരുടെ വെബ്സൈറ്റിൽ നിന്നും ഗവേഷണപ്രബന്ധങ്ങൾ ഓരോ തവണ വായിക്കുവാനും തുക നൽകേണ്ടുന്ന അവസ്ഥയുമുണ്ട്. പ്രസാധനത്തിന് ഒരു നിശ്ചിക കാലപരിധിക്ക് ശേഷം അവ ലഭ്യമാക്കുന്ന ജേണലുകളും ഉണ്ട്. ഗവേഷണഫലങ്ങൾ ഏവർക്കും ലഭ്യമാക്കുന്നതിന്റെ ചെലവ്, അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവയൊക്കെ പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.<span class="cx-segment" data-segmentid="55"></span>
 
== നിർവചനങ്ങൾ ==
വരി 14:
 
ഈ സമ്മേളനങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന 'ഓപ്പൺ ആക്സസ്സ്' നിർവചനം:
 
 
'ഗവേഷണഫലങ്ങൾ രചയിതാക്കൾക്ക് കടപ്പാടു നൽകി പുനരുപയോഗിക്കാനും, വിതരണം ചെയ്യാനും, പ്രദർശിപ്പിക്കാനും, തുടർപഠനം നടത്തി അത് വിതരണം ചെയ്യാനും ഒക്കെയുള്ള അനുമതി ഉപയോക്താക്കൾക്ക് നൽകുന്നതാണ്' ഓപ്പൺ ആക്സസ്സ് പ്രകാശനം.
Line 22 ⟶ 21:
 
പൊതുജനങ്ങളുടെ/ സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഗവേഷണങ്ങളും അവയുടെ ഫലങ്ങളും ഉയർന്ന ധനസ്ഥിതിയുള്ള സ്ഥാപനങ്ങൾക്കു മാത്രം ലഭ്യമാവുകയും മറ്റുള്ളവർക്ക് ആ അറിവ് അപ്രാപ്യമാവുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെയാണ് ഓപ്പൺ ആക്സസ്സ് പ്രസ്ഥാനം നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുന്നത്.
 
== വളർച്ച ==
1993 മുതൽ 2011 വരെയുള്ള കാലത്ത് 'സുവർണ്ണ ഓപ്പൺ ആക്സസ്സ്' ജേണലുകളുടെ എണ്ണത്തിലും പ്രബന്ധങ്ങളുടെ എണ്ണത്തിലും വലിയ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് 2013ൽ നടന്ന  പഠനം തെളിയിക്കുന്നു.<span class="cx-segment" data-segmentid="766"></span>
"https://ml.wikipedia.org/wiki/ഗവേഷണലഭ്യത" എന്ന താളിൽനിന്ന് ശേഖരിച്ചത്