"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (182.74.127.246 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
 
== ചരിത്രം ==
1950കളുടെ ആദ്യകാലങ്ങളിൽ തന്നെ കം‌പൈലർ പ്രോഗ്രാമുകൾ എഴുതിത്തുടങ്ങുകയും അവ പരീക്ഷിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തിരുന്നു.പല കൂട്ടങ്ങളായി സ്വതന്ത്രമായി പലയിടങ്ങളിലായാണ് ഈ പ്രൊഗ്രാമുകൾപ്രോഗ്രാമുകൾ എഴുതിയിരുന്നത് എന്നതിനാൽ ആദ്യ കം‌പൈലർ പ്രോഗ്രാം ഏതെന്നും എന്നാണ് ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് എന്നും വ്യക്തമല്ല.
 
ആദ്യത്തെ ഫോർട്രാൻ കംപൈലർ‍ 1957-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[ഐ.ബി.എം കോർറേഷൻ|ഐ.ബി.എം.(IBM) കോർറേഷനിലെ]] [[ജോൺ ബാക്കസ്]] പ്രയോഗത്തിൽ വരുത്തി. കംപൈലറുകൾ, നിർമ്മി‍ക്കാൻ ബുദ്ധിമുട്ടുളള വളരെ സങ്കീർണ്ണമായ പ്രോഗ്രാമുകളാണ്. ഫോർട്രാൻ കംപൈലർ നിർമ്മിക്കാൻ തന്നെ 18 വ‍ർഷങ്ങൾ വേണ്ടി വന്നു എന്നതിൽ നിന്നും ഈ സങ്കീർണത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.<ref>Compilers: Principles, Techniques and Tools by Alfred V. Aho, Ravi Sethi, and Jeffrey D. Ullman (ISBN 0-201-10088-6) link to publisher. Also known as 'The Dragon Book'.</ref>
 
കം‌പൈലറുകളുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ബീജഗണിത സൂത്രവാക്യങ്ങളെ യാന്ത്രികഭാഷയിലേക്ക് പരിവർത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനം.
 
== കം‌പൈലറുകളുടെ പശ്ചാത്തലം ==
കം‌പൈലറുകൾക്ക് പുറമെ നിരവധി പ്രോഗ്രാമുകൾ കൃത്യനിർവ്വഹണ യോഗ്യങ്ങളായ(executable) ലക്ഷ്യപ്രോഗ്രാമുകൾ ഉണ്ടാക്കുന്നുണ്ട്.മൂലപ്രോഗ്രാം മോഡ്യൂളുകളായി വിഭജിക്കപ്പെട്ട് വിവിധങ്ങളായ [[ഫയൽ|ഫയലുകളിൽ]] സൂക്ഷിച്ച് വെക്കുന്നു.വിഭജിക്കപ്പെട്ട ഇത്തരം പ്രൊഗ്രാമുകൾ ശേഖരിക്കുന്നത് [[പ്രിപ്രൊസസർ]] എന്ന വ്യത്യസ്തമായ മറ്റൊരു പ്രോഗ്രാമാണ്.[[മാക്രോസ്]] എന്ന ചുരുക്കെഴുത്തുരൂപങ്ങളെ മൂലപ്രോഗ്രാം പ്രസ്താവനകളിലേക്ക് വികസിപ്പിക്കാനും പ്രിപ്രൊസസർ ഉപയോഗിക്കാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2244923" എന്ന താളിൽനിന്ന് ശേഖരിച്ചത്