"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
ചന്ദ്രഗുപ്തൻ രണ്ടാമന്റെ വ്യക്തിപരമായ വിവരങ്ങൾ അധികം ലഭ്യമല്ല. അദ്ദേഹത്തിന്റെ അമ്മയായ ദത്താദേവി സമുദ്രഗുപ്തന്റെ പട്ടമഹിഷിയായിരുന്നു. സമുദ്രഗുപ്തന്റെ മരണശേഷം ചന്ദ്രഗുപ്തന്റെ സഹോദരനായ രാംഗുപ്തൻ അധികാരമേറുകയും, സമുദ്രഗുപ്തന്റെ പ്രതിശ്രുതവധുവായ 'ധ്രുവസ്വാമിനി'യെ ബലം പ്രയോഗിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഏറ്റവും സമ്മതമായ വിശദാംശങ്ങൾ [[വിശാഖദത്തൻ]] എഴുതിയ 'ദേവീ-ചന്ദ്രഗുപ്തം' എന്ന നാടകത്തിന്റെ ഇതിവൃത്തത്തെ ആധാരമാക്കിയുള്ളത് ആണ്. ഇന്ന് ഈ നാടകം നഷ്ടപ്പെട്ടുപോയി, എങ്കിലും ഈ നാടകത്തിന്റെ ചില ഭാഗങ്ങൾ മറ്റ് കൃതികളിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. (അഭിനവ-ഭാരതി, ശൃംഗാര-പ്രകാശം, നാട്യ-ദർപ്പണം, നാടക-ലക്ഷണം, രത്ന-കോശം എന്നിവയിൽ). 'വിക്രമാദിത്യൻ' എന്ന പേരിന്റെ ലോപം എന്നു വിശ്വസിക്കപ്പെടുന്ന രീതിയിൽ നാമമുള്ള ഒരു രാജാവിന്റെ സമാനമായ കഥ പറയുന്ന [[മുജ്മൽ-അൽ-തവാരിഖ്]] എന്ന ഒരു അറബി കൃതിയും നിലവിലുണ്ട്.
 
[[പ്രമാണം:ChandraguptaIISilver Coin of Chandragupta II.jpg|thumb|പടിഞ്ഞാറൻ പ്രവിശ്യകളിൽ [[Western Satraps|പടിഞ്ഞാറൻ സത്രപരുടെ]] ശൈലിയിൽ നിർമ്മിച്ച, ചന്ദ്രഗുപ്തൻ രണ്ടാമന്റെ വെള്ളിനാണയം.<br />''Obv:'' Bust of king".<ref>"Evidence of the conquest of [[Saurastra]] during the reign of [[Chandragupta II]] is to be seen in his rare silver coins which are more directly imitated from those of the [[Western Satraps]]... they retain some traces of the old inscriptions in Greek characters, while on the reverse, they substitute the Gupta type (a peacock) for the [[chaitya]] with crescent and star." in Rapson "A catalogue of Indian coins in the British Museum. The Andhras etc...", p.cli</ref><br />''Rev:'' "Chandragupta Vikramaditya, King of Kings, and a devotee of [[Vishnu]]" in [[Brāhmī script|Brahmi]], around a peacock.<br /> 15mm, 2.1 grams. Mitchiner 4821-4823.]]
 
ന്യായ-ദർപ്പണം എന്ന കൃതി അനുസരിച്ച് ചന്ദ്രഗുപ്തന്റെ മൂത്ത സഹോദരനായ [[രാമഗുപ്തൻ]] [[പടിഞ്ഞാറൻ സത്രപർ|പടിഞ്ഞാറൻ സത്രപരിലെ]] [[Saka|ശാക]] രാജാവായ [[Rudrasimha III|രുദ്രസിംഹൻ മൂന്നാമനിൽ]] നിന്നേറ്റ പരാജയത്തെ തുടർന്ന്, തന്റെ രാജ്ഞിയായ ധ്രുവസ്വാമിനിയെ രുദ്രസിംഹന് അടിയറവു വെയ്ക്കേണ്ടി വന്നു. ഈ നാണക്കേട് ഒഴിവാക്കാനായി കൊട്ടാരത്തിലെ ദാസിയും ചന്ദ്രഗുപ്തനു പ്രിയപ്പെട്ടവളുമായ മാധവസേനയെ രാജ്ഞിയായി വേഷം ധരിപ്പിച്ച് അയയ്ക്കാൻ ഗുപ്തന്മാർ തീരുമാനിച്ചു. എന്നാൽ ചന്ദ്രഗുപ്തൻ ഈ പദ്ധതി തിരുത്തി സ്വയം രാജ്ഞിയായി വേഷം ധരിച്ച് പോവുന്നു. പിന്നീട് രുദ്രസിംഹനെയും, പിന്നാലെ സ്വന്തം സഹോദരൻ [[Ramagupta|രാമഗുപ്തനെയും]] ചന്ദ്രഗുപ്തൻ കൊല്ലുന്നു. ധ്രുവസ്വാമിനിയെ ചന്ദ്രഗുപ്തൻ വിവാഹം കഴിക്കുന്നു.
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്