"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
12 മാസവും ഏകദേശം 354 ദിവസവുമുള്ളതും [[ചന്ദ്രൻ|ചന്ദ്രനെ]] അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് '''ഇസ്‌ലാമിക് കലണ്ടർ''', അഥവാ '''ഹിജ്റ കലണ്ടർ'''. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്‌ലാമിക് വർഷങ്ങൾ സാധാരണ ഹിജ്റ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം തുടങ്ങുന്നത് മുഹമ്മദ് നബി [[മക്ക|മക്കയിൽ]] നിന്നും [[മദീന|മദീനയിലേക്ക്]] പലായനം ചെയ്ത വർഷമാണ്{{തെളിവ്}}.
 
== ചരിത്രം ==
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ (അറബി:هِجْرَة, ആംഗലേയം:Hijra) വർഷം. മുഹമ്മദ് നബിയുടെ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്റ വർഷം തുടങ്ങുന്നതു്.
 
ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്‌ലിംകളോട് നാട് വിട്ട് പോകാനും, എതോപ്യയിലെ [[നജ്ജാശി രാജാവ്|നജ്ജാശി രാജാവിന്റെ]] കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി [[മുസ്ലിം|മുസ്‌ലീങ്ങൾ]] [[എതോപ്യ|എതോപ്യയിൽ]] സുരക്ഷിത സ്ഥാനം തേടി എത്തി. [[മദീന|മദീനയിൽ]] ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്‌ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]] മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് '''ഹിജ്റ'''എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് [[ഹിജ്റ വർഷം]] കണക്കാക്കുന്നത്.
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്