"വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
118.139.252.154 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) (118.139.252.154 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
 
 
വിക്കിപീഡിയ എന്തുമാത്രം കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് താങ്കൾക്ക് പരിശോധിക്കണമെന്നുണ്ടെങ്കിൽ അതിന് കൂടുതൽ സൃഷ്ടിപരമായ പരീക്ഷണങ്ങളുണ്ട്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ എന്തുമാത്രം തെറ്റുകളുണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കൂ. ഒരു തെറ്റ് എത്രനാളായി വിക്കിപീഡിയയിൽ ഉണ്ട് എന്ന് കണ്ടുപിടിച്ചുകൂടേ? കഴിയുമെങ്കിൽ തെറ്റായ വിവരം നീക്കം ചെയ്ത് ശരിയായ വിവരം ചേർക്കൂ.
 
==പരിശോധനായോഗ്യത==
വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾ [[Wikipedia:Verifiability|പരിശോധനായോഗ്യമായിരിക്കണം]] എന്ന് നിർ‌ബന്ധമുണ്ട്. വിശ്വസനീയമായ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ട വിവരങ്ങൾ പരിശോധനായോഗ്യമാണ്. ചോദ്യം ചെയ്യപ്പെട്ടാൽ ആദ്യം ലേഖനത്തിൽ ഒരു വിവരം ഉൾപ്പെടുത്തിയ ആൾക്ക് ആ വിവരം സത്യമാണെന്ന് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ട്. അതിനാൽ വിക്കിപീഡിയ എഡിറ്റർമാരുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞാൽ (പൊതുസമൂഹം ഈ തട്ടിപ്പ് വിശ്വസിച്ചു കഴിഞ്ഞിട്ടില്ല എങ്കിൽ) തട്ടിപ്പ് തുടരാൻ ശ്രമിക്കുന്നത് വ്യർത്ഥവ്യായാമമാണ്. പൊതുസമൂഹം ആ തട്ടിപ്പ് വിശ്വസിച്ചുവെങ്കിൽ തട്ടിപ്പുകാരനല്ലാത്ത മറ്റൊരാൾ ഒരുപക്ഷേ തെറ്റായ വിവരങ്ങൾ വിക്കിപീഡിയയിൽ ചേർ‌ത്തേയ്ക്കാം.
 
==തട്ടിപ്പുകളും തട്ടിപ്പുകൾ സംബന്ധിച്ച ലേഖനങ്ങളും==
 
മറ്റെന്തിനെയും പോലെ തട്ടിപ്പുകളെപ്പറ്റിയുള്ള താളുകളും [[Wikipedia:Notability|ശ്രദ്ധേയമാണെങ്കിലേ]] വിക്കിപീഡിയയിൽ ഉൾപ്പെടുത്താവൂ. ധാരാളം മാദ്ധ്യമശ്രദ്ധ ലഭിക്കുകയോ വിദ‌ഗ്ദ്ധരുൾപ്പെടെ ധാരാളം പേർ വിശ്വസിക്കുകയോ വർഷങ്ങളോളം വിശ്വസിക്കപ്പെടുകയോ ചെയ്ത തട്ടിപ്പുകളെ വിക്കിപീഡിയയിലെ താളുകളാവാനുള്ള ശ്രദ്ധേയത നേടിയവ എന്ന് കണക്കാക്കാം. [[Wikipedia:Wikipedia is not for things made up one day|പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ]].
 
==തട്ടിപ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണം==
{{see also|വിക്കിപീഡിയ:നശീകരണം}}
ഒരു ലേഖനമോ ചിത്രമോ തട്ടിപ്പാണ് എന്ന് തോന്നിയാൽ {{tl|തട്ടിപ്പ്}}, അല്ലെങ്കിൽ {{tl|തട്ടിപ്പു ചിത്രം}} എന്ന ഫലകം ഈ താളുകളിൽ ചേർക്കാം. താളുകൾ [[Wikipedia:Proposed deletion|നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുക]]. തട്ടിപ്പാണ് എന്ന് ഉറപ്പായാൽ {{tl|uw-hoax}} എന്ന ഫലകമുപയോഗിച്ച് ഉപയോക്താക്കളെ താക്കീത് ചെയ്യാനും സാധിക്കും.
 
തട്ടിപ്പുകൾ സാധാരണഗതിയിൽ പെട്ടെന്നു നീക്കം ചെയ്യാനായി നാമനിർദ്ദേശം ചെയ്യേണ്ടതില്ല. ഒന്നോ രണ്ടോ എഡിറ്റർമാരല്ല തട്ടിപ്പുകൾ അന്വേഷിക്കേണ്ടത്. പല എഡിറ്റർമാരും തെറ്റാണെന്ന് വിചാരിച്ച താളുകൾ സത്യമായിട്ടുമുണ്ട്. തട്ടിപ്പുകളാണെന്ന് സംശയിക്കുന്ന ലേഖനങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. വളരെ വ്യക്തമായ കേസുകൾ മാത്രമേ {{tl|SD|തട്ടിപ്പ്}} എന്ന ഫലകം ചേർത്ത് പെട്ടെന്ന് നീക്കം ചെയ്യേണ്ടതുള്ളൂ.
 
==ഇവയും കാണുക==
* [[:Category:Wikipedia suspected hoax articles|തട്ടിപ്പുകളാണെന്ന് സംശയിക്കപ്പെടുന്ന ലേഖനങ്ങൾ]]
* [[Wikipedia:List of hoaxes on Wikipedia|വിക്കിപീഡിയയിലെ തട്ടിപ്പുകളുടെ പട്ടിക]]
* [[Wikipedia:Fictitious references|സാങ്കൽപ്പിക അവലംബങ്ങൾ]]
* [[Wikipedia:Society for the Preservation of the Quazer Beast|ക്വാസാർ ജന്തുവിനെ സംരക്ഷിക്കാനുള്ള സൊസൈറ്റി]]
 
==അവലംബം==
52

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2244326" എന്ന താളിൽനിന്ന് ശേഖരിച്ചത്