"വിക്കിപീഡിയ:തടയൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 118.139.252.154 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 9:
 
[[വിക്കിപീഡിയ:തടയലിൽ ഉള്ള നിവേദനം]] ([[:en:Wikipedia:Appealing a block|ഇംഗ്ലീഷ്]]) എന്ന താളിൽ ഒരു തടയലിൽ ഇളവു നൽകാനുള്ള വ്യവസ്ഥകളെക്കുറിച്ചുണ്ട്. തികച്ചും വ്യക്തമായ തെറ്റല്ലെങ്കിൽ ഇതര കാര്യനിർ‌വാഹകരുടെ തടയലുകൾ മറ്റു കാര്യനിർവാഹകർ പരസ്പര ചർച്ചകൾക്കു ശേഷമേ നീക്കാവൂ.. [[#തടയൽ നീക്കൽ|തടയൽ നീക്കൽ]] കാണുക.
 
==ഉദ്ദേശവും ലക്ഷ്യവും==
 
എല്ലാ തടയലുകളും ആത്യന്തികമായി നാശത്തിൽനിന്നു സംരംഭത്തെ സം‌രക്ഷിക്കാനും, ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറക്കാനും പ്രാപ്തമായിരിക്കണം. നാശം കുറവെങ്കിലും, കുഴപ്പം പിടിച്ച സ്വഭാവം നിലനിൽക്കുന്നെങ്കിൽ താഴെപറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്‌:
 
#ഉടൻ ഉണ്ടാകുന്നതോ തുടരെ ഉണ്ടാകുന്നതോ ആയ കുഴപ്പങ്ങളെ ''തടസ്സപ്പെടുത്തുക'' എന്ന ഉദ്ദേശത്തിൽ
#തുടർച്ചയായ പ്രശ്നസങ്കീർണ്ണ സ്വഭാവത്തിൽ നിന്നും, അത് തിരുത്തലുകൾ ബുദ്ധിമുട്ടാക്കുന്നെങ്കിൽ ''രക്ഷപെടാൻ''
#ഇപ്പോഴുള്ള സ്വഭാവം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന സത്യം ''ഊട്ടിയുറപ്പിക്കാൻ''
#സമൂഹത്തിന്റെ നിർവചനത്തിനനുസരിച്ചു കൂടുതൽ ക്രിയാത്മകവും അനുയോജ്യവുമായ തിരുത്തൽ രീതികൾ ''പ്രോത്സാഹിപ്പിക്കാൻ''
 
{{-}}<div align="center">
{| style="border: 1px solid black; background-color: #d8ffd8; text-align: center;" width="80%"
!തടയലുകൾ, കുഴപ്പങ്ങളെ നീക്കിക്കളഞ്ഞോ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റം പ്രോത്സാഹിപ്പിച്ചോ ''ഭാവി'' പ്രശ്നങ്ങളെ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. അത് ശിക്ഷയായിട്ടോ വ്രണപ്പെടുത്താനുള്ള മാർഗ്ഗമായോ അല്ലെങ്കിൽ ആ സമയത്ത് സ്വഭാവദോഷമില്ലെങ്കിലോ ഉപയോഗിക്കാൻ പാടില്ല.
|}
</div>{{-}}
ഗുണകരമായ തിരുത്തലുകൾ ഉണ്ടാവുമെങ്കിൽ തടയൽ കാലയളവിൽ മാറ്റം വരുത്തുന്നത് തെറ്റില്ല.
 
==തടയലിൽ കൈക്കൊള്ളേണ്ട സാമാന്യരീതികൾ==
Line 68 ⟶ 84:
 
ഈ കുറിപ്പിൽ തടയലിന്റെ കാലാവധിയെക്കുറിച്ചു കൊടുക്കേണ്ടതാണ്‌. എന്നാൽ തെറ്റായി നൽകപ്പെട്ട തടയലുകൾ രേഖപ്പെടുത്തേണ്ട ഒരു കാര്യവുമില്ല.
 
==തടയൽ ഉപയോഗിക്കരുതാത്ത സന്ദർഭങ്ങൾ==
===താത്പര്യ വ്യത്യാസം===
ഉള്ളടക്കത്തെ കുറിച്ചു തർക്കിക്കുന്ന (ആക്രമണം ഇല്ലാതെ) ഉപയോക്താക്കളെ തടയരുത്. കാര്യനിർവാഹകർ യഥാർത്ഥ തർക്കത്തെ തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കണം.
 
===തണുപ്പിക്കൽ തടയലുകൾ===
{{policy shortcut|WP:CDB|WP:COOLDOWN}}
 
വിഷയം '''തണുപ്പിക്കുക''' എന്ന ലക്ഷ്യം '''മാത്രമുള്ള''' തടയലുകൾ ദേഷ്യപ്പെട്ടിരിക്കുന്ന ഉപയോക്താവിനു മേൽ ''പ്രയോഗിക്കരുത്'', അത് മിക്കവാറും വിപരീതഫലമുണ്ടാക്കിയേക്കാം. എന്നാൽ ദേഷ്യപ്പെട്ടിരിക്കുന്ന ഉപയോക്താവ് [[വിക്കിപീഡിയ:പ്രശ്നകാരിയായ തിരുത്തലുകൾ|പ്രശ്നമുണ്ടാക്കുകയാണെങ്കിൽ]] ([[:en:Wikipedia:Disruptive editing|ഇംഗ്ലീഷ്]]) കൂടുതൽ പ്രശ്നമുണ്ടാകാതെ തടയാവുന്നതാണ്‌.
 
===തടയലുകൾ രേഖപ്പെടുത്തൽ===
ഉപയോക്താവിന്റെ തടയൽ രേഖയിൽ എന്തെങ്കിലും മുന്നറിയിപ്പോ, നല്ലതല്ലാത്ത വിവരങ്ങളോ, രേഖയിൽ ചേർക്കാൻ വേണ്ടി മാത്രം തടയലുകൾ പ്രയോഗിക്കരുത്. കുറച്ചു സമയത്തേക്കുള്ള തടയൽ ആണെങ്കിൽ പോലും മിക്ക ഉപയോക്താക്കൾക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. ചിലപ്പോൾ ഉപയോക്തൃനാമം മാറ്റിയതിനു ശേഷം ബ്യൂറോക്രാറ്റുകൾ മുൻതടയലുകൾ പുതിയ പേരിൽ കുറിച്ചിടാറുണ്ട്.
 
രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാത്രം ചിലപ്പോൾ വളരെ ചെറിയ തടയലുകൾ, പറ്റിയ തെറ്റിന്റെ ക്ഷമ [[Special:Log/block|തടയൽ രേഖയിൽ]] രേഖപ്പെടുത്താനോ മറ്റോ, പ്രയോഗിക്കാറുണ്ട്. മിക്കപ്പോഴും ഇത് തടയൽ മാറ്റാനുള്ള കാരണമായി നൽകിയിരിക്കും.
 
==തടയൽ നീക്കൽ==
Line 89 ⟶ 119:
===തടയലിൽ വരുത്താവുന്ന മാറ്റങ്ങൾ===
വ്യത്യസ്തങ്ങളായ ഉപാധികൾ ഉപയോഗിച്ച് കാര്യനിർവാഹകർക്ക് ഒരു ഉപയോക്താവിനെ തടയൽ നീക്കം ചെയ്തിട്ട് ആവശ്യമെങ്കിൽ വീണ്ടും തടയാവുന്നതാണ് (ഉദാഹരണത്തിന് - ഒരു അംഗത്വം പങ്ക് വെയ്ക്കപ്പെട്ട ഒരു ഐ.പി. വിലാസം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ, അല്ലെങ്കിൽ തടയപ്പെട്ട ഉപയോക്താവ് [[Special:Emailuser|ഇമെയിൽ]] അയക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നുവെങ്കിൽ). തടയാനുള്ള കാരണങ്ങളിൽ എന്തെങ്കിലും മാറ്റം നൽകണമെങ്കിലും ''"തടയൽ നീക്കി വീണ്ടും തടയാവുന്നതാണ്"'', ആദ്യ കാരണം തടയൽ രേഖയിൽ കിടക്കുമെന്നോർക്കുക.
 
===തത്കാലത്തേക്ക് തടയാവുന്ന സാഹചര്യങ്ങൾ===
ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് തത്കാലത്തേക്ക് തടയൽ ഉപയോഗിക്കാവുന്നതാണ്, സാഹചര്യം കഴിഞ്ഞെന്നുറപ്പായാൽ തടയൽ നീക്കാവുന്നതാണ്:
*[[വിക്കിപീഡിയ:ഓപ്പൺ പ്രോക്സികൾ|ഓപ്പൺ പ്രോക്സികളെ]] ([[:en:Wikipedia:Open proxies|ഇംഗ്ലീഷ്]]) അവ നിലനിൽക്കുന്നില്ലെന്നുറപ്പായാൽ തുറന്നു കൊടുക്കാവുന്നതാണ് (ഇത്തരം ചില പ്രോക്സികൾ ചില സമയങ്ങളിൽ മാത്രമേ പ്രവർത്തന സജ്ജമായിരിക്കുകയുള്ളു എന്നോർക്കുക, അവ പൂർണ്ണമായും പ്രവർത്തന രഹിതമായി എന്നുറപ്പിക്കേണ്ടതുണ്ട്).
*അംഗീകാരമില്ലാത്തതോ തെറ്റായി പ്രവർത്തിക്കുന്നതോ ആയ ബോട്ടുകളെ അവ അംഗീകാരം നേടിയാലുടനോ നന്നാക്കിയാലുടനോ തുറന്നു കൊടുക്കാവുന്നതാണ്.
*[[വിക്കിപീഡിയ:നിയമപരമായി ആക്രമിക്കരുത്|നിയമപരമായി വെല്ലുവിളികൾ]] ([[:en:Wikipedia:No legal threats|ഇംഗ്ലീഷ്]]) നടത്തിയതിനെ തുടർന്ന് തടയപ്പെട്ട അംഗത്വങ്ങൾ അത്തരം വെല്ലുവിളികൾ പൂർണ്ണമായി പിൻ‌വലിച്ചാൽ നീക്കികൊടുക്കാവുന്നതാണ്.
 
===ചെക്ക്‌യൂസർ നൽകുന്ന തടയലുകൾ===
Line 117 ⟶ 153:
 
വിക്കിയ്ക്ക് പുറത്ത് തടയൽ ആവശ്യപ്പെടുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ വ്യക്തമായ കാരണത്തോടെ ഉടനടി നടപടി വേണ്ട കാര്യങ്ങൾ ഇത്തരം മാർഗ്ഗങ്ങളിലൂടെ ദൃഷ്ടിയിൽ പെട്ടാൽ, കാര്യനിർവാഹകർക്ക് വിക്കിപീഡിയയിൽ അറിയിച്ചുകൊണ്ട് അനുയോജ്യമായ തീരുമാനം എടുക്കാവുന്നതാണ്.
 
==അഭ്യസനവും മുന്നറിയിപ്പുകളും==
ഒരിക്കൽ എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ടാവും. അതുകൊണ്ടാണ് നാം അവരെ [[വിക്കിപീഡിയ:സ്വാഗതം|സ്വാഗതം]] ചെയ്യുന്നത്. അവരോട് [[വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചുകുടയരുത്|സഹാനുഭൂതി]] പുലർത്തുക, അവരെ [[വിക്കിപീഡിയ:AGF|ശുഭപ്രതീക്ഷയോടെ]] കാണുക. ബഹുഭൂരിഭാഗവും അവരെ സഹായിക്കാനാണ് വേദനിപ്പിക്കാനല്ല ശ്രമിക്കുന്നത്. അവരോട് വിക്കിപീഡിയയുടെ [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|നയങ്ങളും മാർഗ്ഗരേഖകളും]] ശീലിക്കാൻ ആവശ്യപ്പെടാനും അങ്ങനെ അവരെ തെറ്റുപറ്റുന്നതിൽ നിന്ന് രക്ഷിക്കാനും സാധിക്കും.
 
തടയൽ പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് നയങ്ങളേയും മാർഗ്ഗരേഖകളേയും കുറിച്ചും, അവരുടെ പെരുമാറ്റരീതി അവയുമായി എന്തുകൊണ്ട് ഒത്തുപോകുന്നില്ലെന്നും ഉപയോക്താവിനെ ബോധവത്കരിക്കേണ്ടതാണ്‌.
 
തടയലിനു മുമ്പ് നിർബന്ധമായും മുന്നറിയിപ്പ് നൽകിയിരിക്കണം എന്നൊന്നുമില്ല, പക്ഷേ കാര്യനിർവാഹകർ ഉപയോക്താക്കളെ നയങ്ങളെ കുറിച്ച് ബോധവത്കരിക്കാനും പെരുമാറ്റം മാറ്റാനുള്ള അവസരം കൊടുക്കേണ്ടതുമാണ്. നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾക്കൊന്നും ([[വിക്കിപീഡിയ:അപരമൂർത്തിത്വം|അപരമൂർത്തിത്വം]], [[വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾ|നശീകരണ പ്രവർത്തനങ്ങൾ]], [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്|വ്യക്തിപരമായ ആക്രമണം]] തുടങ്ങിയവ) മുന്നറിയിപ്പിന്റെ ആവശ്യമില്ല.
 
==തടയലുകൾ പ്രാബല്യത്തിൽ വരുത്താൻ==
Line 129 ⟶ 172:
<!-- This title is linked at [[:en:WP:SPI]] and may be linked from other places as well-->
ഒരു ഐ.പി. റേഞ്ച് തടയുമ്പോൾ, അത് അർഹിക്കാത്ത മറ്റ് ഉപയോക്താക്കളേയും ബാധിച്ചേക്കാം. അതുകൊണ്ട് ഒരു ഐ.പി. റേഞ്ച് തടയപ്പെടുമ്പോൾ ചെക്ക്‌യൂയൂസേഴ്സിനോട് ആ റേഞ്ച് ഉപയോഗിക്കുന്ന പ്രശ്നകാരികളല്ലാത്ത ഉപയോക്താക്കളെ കുറിച്ച് ആരായുക. അവർക്ക് ഒരു പ്രത്യേക ഐ.പി. വിലാസത്തിന് ഇളവു നൽകാൻ കഴിയുന്നതാണ്.
 
===തടയലിന്റെ കാലാവധി===
തടയൽ സുരക്ഷ ലക്ഷ്യമാക്കിയുള്ളതാണ് അല്ലാതെ ഒരു ശിക്ഷയല്ല. തടയലിന്റെ കാലാവധി ഉപയോക്താവ് തന്റെ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ എടുത്തേക്കാവുന്ന കാലാവധി കണക്കാക്കിയാവണം. കൂടിയ കാലത്തേയ്ക്കുള്ള തടയലുകൾ വിനാശകരങ്ങളായ പ്രശ്നങ്ങൾക്കായിരിക്കണം, തുടർവിനാശകാരികളാണെങ്കിൽ ഭാവി പ്രശ്നങ്ങൾ ഒഴിവാക്കാനായിട്ടാകണം. കാര്യനിർവാഹകർ താഴെ പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കുക:
 
*സ്വഭാവത്തിന്റെ വിനാശകാരിത്തം
*മുമ്പ് ഇത്തരം സ്വഭാവം കൈക്കൊണ്ടിട്ടുണ്ടെങ്കിൽ അത്
 
പങ്ക് വെയ്ക്കപ്പെട്ട ഐ.പി. കളിലെ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവയിൽ തടയലുകൾ അംഗത്വങ്ങൾക്കോ, സ്റ്റാറ്റിക് ഐ.പി. കൾക്കൊ നൽകുന്നതിനേക്കാളും കുറച്ചു കാലത്തേക്കാവും ഒരേ സാഹചര്യങ്ങൾക്ക് നൽകുക.
 
തടയലിന്റെ കാലം സാഹചര്യങ്ങൾക്കനുസരിച്ച് മാറാമെന്നതിനാൽ, ഇവിടെ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങൾ
*മോശം പ്രവർത്തനങ്ങൾ ആദ്യം 24 മണിക്കൂർ നേരത്തേയ്ക്കും, വീണ്ടും ആവർത്തിച്ചാൽ കൂടിയ കാലയളവിലേയ്ക്കും നൽകാവുന്നതാണ്.
*ദോഷകരമായ പ്രവർത്തനങ്ങൾ മാത്രം ഉദ്ദേശിച്ചു വരുന്ന അംഗത്വങ്ങൾ മുന്നറിയിപ്പില്ലാതെ തന്നെ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്ക് തടയാവുന്നതാണ്.
*സംരക്ഷണത്തിനുള്ള തടയലുകൾ സംരക്ഷണം ആവശ്യമുള്ള കാലത്തോളം നിലനിർത്താവുന്നതാണ്.
 
====ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കുള്ള തടയലുകൾ====
{{Policy shortcut|WP:INDEF}}
 
ക്ലിപ്തമല്ലാത്ത ''കാലത്തേയ്ക്കുള്ള തടയൽ'' എന്നാൽ അതിന് കൃത്യമായ ഒരു കാലയളവുണ്ടാകില്ല. വ്യക്തമായ നശീകരണപ്രവർത്തനമോ നയങ്ങളുടെ ലംഘനമോ ഉണ്ടെങ്കിൽ ഭാവിപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത്തരം തടയൽ നൽകാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാവുന്നതുമാണ്.
 
ഒന്നിലധികം കാര്യനിർവാഹകരുടെ മുൻ‌കൈയിലാണ് തടയൽ പ്രാബല്യത്തിൽ വരുന്നതെങ്കിൽ അത് നിരോധനമായി കണക്കാക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ നാം പ്രതീക്ഷിക്കുന്നത് നയങ്ങൾ മനസ്സിലാക്കാനുള്ള ശ്രമവും, തടയൽ മാറ്റിയാൽ അതേ സ്വഭാവം ആവർത്തിക്കാതിരിക്കലുമാണ്.
 
===തടയൽ സജ്ജീകരിക്കാൻ===
വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത പ്രഭാവം നൽകാൻ കഴിവുള്ള വിവിധ സജ്ജീകരണങ്ങൾ ലഭ്യമാണ്.
 
*'''ഓട്ടോബ്ലോക്ക്''' തെറ്റായി പ്രവർത്തിക്കുന്ന ബോട്ടുകളെ തടയുമ്പോൾ ഉപയോഗിക്കാവുന്ന സജ്ജീകരണമാണ്. സാധാരണ പ്രവർത്തനരഹിതമായിരിക്കും(Disabled).
*'''അംഗത്വമെടുക്കുന്നത് തടയുക''' അനുയോജ്യമല്ലാത്ത നാമത്തിൽ അംഗത്വമെടുക്കുന്നവരെ തടയാൻ ഉപയോഗിക്കുമ്പോ ഇതു നൽകണമെന്നില്ല, പക്ഷേ മോശം പേരിൽ (ഉള്ള ഉപയോക്താക്കളെ അപമാനിക്കാനോ മറ്റോ) എടുക്കുമ്പോഴോ നശീകരണ പ്രവർത്തനം മാത്രം ലക്ഷ്യമായി വരുമ്പോഴോ നൽകാവുന്നതാണ്.
*'''ഇമെയിൽ സൌകര്യത്തിന്റെ തടയൽ''' [[പ്രത്യേകം:Emailuser]] ഉപയോഗിക്കുന്നത് ഈ സജ്ജീകരണം വഴി സാധിക്കും. [[പ്രത്യേകം:Emailuser|ഇമെയിൽ സൌകര്യത്തിന്റെ]] ദുരുപയോഗത്തിനു മാത്രം നൽകുക.
*'''ഈ ഉപയോക്താവിനെ സ്വന്തം സംവാദം താളിൽ തിരുത്താൻ അനുവദിക്കുക''' തടയലിനു ശേഷവും സ്വന്തം സംവാദം താളിൽ തിരുത്താനും തടയലിനെ കുറിച്ച് ചർച്ച ചെയ്യാനും ഉപയോക്താവിനു സഹായകമാവും.
 
സാധാരണമായ തടയൽ '''വെറും തടയൽ''' ആണ് (ഓട്ടോബ്ലോക്ക് ഇല്ല, അംഗത്വമെടുക്കാൻ സാധിക്കും, അജ്ഞാതരായ ഉപയോക്താക്കളെ മാത്രം തടയും). ഇത് അംഗത്വമെടുത്തവരേയും അംഗത്വമെടുക്കാൻ ഉദ്ദേശിക്കുന്നവരേയും തടയില്ല. സാധാരണയായി പങ്ക് വെയ്ക്കപ്പെട്ട ഐ.പി. വിലാസങ്ങൾക്ക് നൽകുന്നു. '''വെറും തടയൽ പക്ഷേ അംഗത്വമെടുക്കാൻ സാധിക്കില്ല''' എന്ന മട്ടിലും തടയൽ നൽകാവുന്നതാണ്, ''വെറും തടയലിൽ'' നിന്നു വ്യത്യസ്തമായി ഇവിടെ പുതിയ അംഗത്വമെടുക്കാൻ കഴിയില്ല. അംഗത്വങ്ങൾ വഴിയുള്ള നശീകരണപ്രവർത്തനങ്ങൾക്ക് നൽകാവുന്നതാണ്. '''കഠിനതടയൽ''' ലോഗിൻ ചെയ്താലും ഇല്ലെങ്കിലും വിക്കിയിൽ തിരുത്താനനുവദിക്കില്ല, എന്നാൽ കാര്യനിർവാഹകർക്കും അതുപോലെ ഒഴിവാക്കപ്പെട്ട മറ്റ് അംഗത്വങ്ങൾക്കും അപ്പോഴും അതുവഴി തിരുത്തൽ സാധ്യമായിരിക്കും. സാധാരണ ഓപ്പൺ പ്രോക്സികൾക്ക് നൽകുന്നു.
 
==ഇവയും കാണുക==
* [[:en:Wikipedia:Blocking IP addresses]], [[:en:Wikipedia:Blocking IP addresses#Sensitive IP addresses|sensitive IP addresses]] – ഐ.പി. വിലാസങ്ങൾ തടയുന്നതു സംബന്ധിച്ച വിവരങ്ങൾ (ഇംഗ്ലീഷ്)
* [[:en:Wikipedia:Appealing a block]] – തടയൽ ആവശ്യപ്പെടൽ സംബന്ധിച്ച വിവരങ്ങൾ (ഇംഗ്ലീഷ്)
* [[:en:Wikipedia:Autoblock]] (ഇംഗ്ലീഷ്)
* [[MediaWiki:Blockedtext]] – തടയപ്പെട്ട ഉപയോക്താക്കൾ തിരുത്താൻ ശ്രമിക്കുമ്പോൾ കാണുന്ന സന്ദേശം
* [[:en:Wikipedia:Global blocking]] – ആഗോള തടയലുകൾ സംബന്ധിച്ച വിവരങ്ങൾ (ഇംഗ്ലീഷ്)
* [[:en:Category:User block templates]] (ഇംഗ്ലീഷ്)
* [[:en:Wikipedia:Banning policy#Difference between bans and blocks|തടയലും നിരോധനവും തമ്മിലുള്ള വ്യത്യാസം]] (ഇംഗ്ലീഷ്)
* [[:en:Wikipedia:WikiWar]] (ഇംഗ്ലീഷ്)
 
== കുറിപ്പുകൾ ==
<References />
 
{{പുതിയ കാര്യനിർവാഹകരുടെ പാഠശാല}}
<!--അന്തർവിക്കി-->
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തടയൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്