"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
== ഭൂപ്രകൃതി ==
 
ഒലിഗോസീൻ യുഗത്തിൽ ദക്ഷിണ ധ്രുവമേഖലയിലെ തീവ്രമായ ഹിമാതിക്രമണം സമുദ്രജലത്തിന്റെ വ്യാപ്തിയിൽ സാരമായ കുറവുണ്ടാക്കുക മൂലം ആഗോളവ്യാപകമായി സമുദ്രം പിൻവാങ്ങുകയുണ്ടായി; അക്കാലത്തെ അന്തരീക്ഷശീതളനം ഈ നിഗമനത്തിനു താങ്ങായി വർത്തിക്കുന്നു. വ്യാപകവും തീക്ഷണവുമായ ഭൂചലനവും പർവതനവും കരഭാഗത്തിന്റെ വിസ്ത്രിതിയുംവിസ്തൃതിയും ഉച്ചാവചവും ഗണ്യമായി വർദ്ധിക്കുന്നതിനു നിദാനമായി. ഒലിഗോസീനിന്റെ ആദ്യപാദത്തിൽ അന്യോന്യം ബന്ധപ്പെട്ടു കിടന്നിരുന്ന ഉത്തരാർധഗോളത്തിലെ വൻകരകൾ, പ്രസ്തുത യുഗാവസാനത്തോടെ വേർപിരിഞ്ഞിരിക്കാമെന്നു കരുതേണ്ടിയിരിക്കുന്നു. ഏഷ്യയ്ക്ക് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ വൻ കരകളോട് സ്വഭാവപരമായ അടുപ്പമുണ്ടെങ്കിലും യൂറോപ്പിനോട് സാദൃശ്യം കൂടുതലാണ്. വടക്കും തെക്കും അർദ്ധഗോളങ്ങൾ തമ്മിൽ ബന്ധപ്പെട്ടുകിടന്നിരുന്നുവെന്നു തീർത്തു പറയാൻ വയ്യ. പൂർവ ഇയോസീനിൽ തെക്കും വടക്കും അമേരിക്കകൾക്കിടയ്ക്കുള്ള പനാമാ പ്രദേശം കടലിലാണ്ടുപോവുകയാൽ, തെക്കേ അമേരിക്ക ഉദ്ദേശം 4 കോടി വർഷങ്ങളോളം വേർപിരിഞ്ഞു കിടക്കുകയായിരുന്നുവെന്നതിനു ഈ വൻകരയിളെവൻകരയിലെ അന്യാദൃശമായ സസ്തനിവർഗ്ഗങ്ങൾ തെളിവു നൽകുന്നു. ആഴക്കടൽ പരീക്ഷണങ്ങൾ തെളിയിക്കുന്നത് അന്റാർട്ടിക്ക കഴിഞ്ഞ 4 കോടി വർഷങ്ങളായി ഹിമാവൃതമായിരുന്നു എന്നാണ്; അന്റാർട്ടിക്കയിൽ നിന്നു ടാസ്മേനിയ പൂർണമായും വേർപെട്ടത് 3 കോടി വർഷം മുമ്പ് മധ്യ ഒലിഗോസീനിലായിരുന്നു. ഈ വിസ്ഥാപനമാണ് അന്റാർട്ടിക് മേഖലയെ ചൂഴ്ന്നുള്ള സമുദ്രജലപ്രവാഹത്തിനു ഹേതുവായത്. അന്റാർട്ടിക് പ്രവാഹം എല്ലാ സമുദ്രങ്ങളിലെയും ജല പിണ്ഡങ്ങളെ പരസ്പരം കൂട്ടികലർത്തുന്നതിനാൽ ആഗോളതാപ വിതരണത്തിൽ വലുതായ സ്വാധീനത ചെലുത്തുന്നു. ഇന്നത്തെ യൂറേഷ്യയുടെ ഏരിയഭാഗവും പ്രാക്കാലത്ത് ആഴം കുറഞ്ഞ സമുദ്രമായിരുന്നു. ടെഥിസ് എന്നു വിളിക്കപ്പെടുന്ന ഈ സമുദ്രത്തിലെ അവസാദങ്ങൾ പ്രോത്ഥാന വിധേയമായി മടങ്ങി ഒടിഞ്ഞ് ഉയർത്തപ്പെട്ടാണ് ഇന്നത്തെ ആല്പ്സ്-ഹിമാലയ ശൃംഖല ഉടലെടുത്തിട്ടുള്ളത്. ഒലിഗോസീൻ കാലത്ത് ഈ പർവതനപ്രക്രമം സജീവമായി തുടർന്നിരുന്നു. ഈ യുഗത്തിൽ മഡഗാസ്കർ ദ്വീപ് ആഫ്രിക്കയുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. <ref name=''aeh''>Preston Cloud, Adventure in Earth History (1972);</ref>
 
ഇന്നത്തെ ജർമനി ഉൾപ്പെടെയുള്ള ഉത്തര യൂറോപ്യൻ ഭാഗങ്ങൾ ഒലിഗോസീൻ കാലത്ത് ഉഷ്ണകാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ചതുപ്പു പ്രദേശങ്ങളായിരുന്നിരിക്കണമെന്നാണ് ഇവിടങ്ങളിലുള്ള ലിഗ്നൈറ്റ് നിക്ഷേപങ്ങൾ സൂചിപ്പിക്കുന്നത്. ഏഷ്യയെ സബന്ധിച്ചിടത്തോളം തൈലഭൃതപടലങ്ങളിൽ അധികവും ഒലിഗോസീൻ യുഗം കൂടി ഉൾപ്പെടുന്ന ജൂറാസിക് മുതൽ മയോസീൻവരെയുള്ള കാലഘട്ടത്തിലാണ് ആവിർഭവിച്ചിട്ടുള്ളതെന്നു കാണാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2241901" എന്ന താളിൽനിന്ന് ശേഖരിച്ചത്