"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണു് '''ഡൈനസോറുകൾ''' അഥവാ '''ദിനോസറുകൾ'''. ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ടു് [[അന്ത്യ ക്രിറ്റേഷ്യസ്]] വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് [[ജുറാസ്സിക്‌]] കാലഘട്ടത്തിൽ ജീവിച്ചിരുന്ന [[തെറാപ്പോഡ]] എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് [[പക്ഷി|പക്ഷികൾ]] പരിണാമം പ്രാപിച്ചത് .<ref name=AF02>{{cite journal |last=Feduccia |first=A. |year=2002 |title=Birds are dinosaurs: simple answer to a complex problem |journal=The Auk |volume=119 |pages=1187–1201 |doi=10.1642/0004-8038(2002)119[1187:BADSAT]2.0.CO;2 |issue=4}}</ref> ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. .<ref>{{cite book |last1=Gauthier |first1=Jacques|last2=de Querioz|first2=Kevin |title=New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom|format=PDF|accessdate=2010-08-27 |publisher=Peabody Museum of Natural History, Yale University|isbn=0-912532-57-2|chapter=Feathered dinosaurs, flying dinosaurs, crown dinosaurs, and the name 'Aves'.|chapterurl=http://vertebrates.si.edu/herps/herps_pdfs/deQueiroz_pdfs/2001gaudeqost.pdf|year=2001 |author=Jacques Gauthier, Lawrence F. Gall, editors.}}</ref>
 
വർഗ്ഗം, രൂപം, ആകൃതി, ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും,<ref>{{cite journal|author=Wang, S.C., and Dodson, P. |year=2006|title=Estimating the Diversity of Dinosaurs|journal=Proceedings of the National Academy of Sciences USA|volume=103|issue=37|pages=13601–13605|pmid= 16954187|doi=10.1073/pnas.0606028103|pmc=1564218|bibcode = 2006PNAS..10313601W }}</ref> ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്