"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് '''കോശം'''.<ref name="Alberts2002">[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=Cell+Movements+and+the+Shaping+of+the+Vertebrate+Body+AND+mboc4%5Bbook%5D+AND+374635%5Buid%5D&rid=mboc4.section.3919 Cell Movements and the Shaping of the Vertebrate Body] in Chapter 21 of ''[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=cell+biology+AND+mboc4%5Bbook%5D+AND+373693%5Buid%5D&rid=mboc4 Molecular Biology of the Cell]'' fourth edition, edited by Bruce Alberts (2002) published by Garland Science.</ref> ഒരു [[ജീവി|ജീവിയുടെ]] ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് സൈറ്റോളജി (കോശവിജ്ഞാനീയം). ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) അറിയപ്പെടുന്നു. മനുഷ്യശരീരത്തിൽ 10<sup>14</sup> കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.
 
1665-ൽ [[റോബർട്ട് ഹുക്ക്]] ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, ചെറിയ മുറി എന്ന് അർഥംഅർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക് കോർക്ക് [[കോശം|കോശങ്ങളെ]] സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നിയതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ [[എം.ജെ. സ്ക്ലീഡൻ|ജേകബ് സ്ക്ലീഡനും]] തിയോഡാർ ഷ്വാനും ചേർന്ന് [[കോശസിദ്ധാന്തം]] രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.
* എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
* എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
വരി 84:
കോശമർമ്മത്തിന്റെയും മറ്റു പല [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശാംഗങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടിക്]] കോശം യൂക്കാരിയോട്ടിക് കോശത്തേക്കാൾ ലളിതവും അതിനാൽ ചെറുതുമാണ്. ഒരു പ്രോകാരിയോട്ടിക് കോശത്തിന് മൂന്ന് ഘടനാമേഖലകളാണുള്ളത്.
* എല്ലാ പ്രോകാരിയോട്ടുകളിലുമില്ലെങ്കിലും കോശോപരിതലത്തിൽ നിന്നും ഫ്ലജെല്ലയോ പിലിയോ പുറത്തേയ്ക്ക് നിൽക്കുന്നു. കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പദാർത്ഥവിനിമയത്തിനും ഇവ സഹായിക്കുന്നു.
* കോശത്തിന് ചുറ്റും കോശസ്തരവും കോശഭിത്തിയുമടങ്ങിയ കോശാവരണമുണ്ട്. ചില ബാക്ടീരിയകളിൽ കോശസ്തരത്തിനും കോശഭിത്തിയ്ക്കും പുറമേ ബാക്ടീരിയൽ ക്യാപ്സ്യൂൾ എന്നഠിയപ്പെടുന്ന ആവരണം കൂടി ഉണ്ടായിരിയ്ക്കും. കോശാവരണം കോശത്തിന് കാഠിന്യം നൽകുുകേയുംനൽകുകയും ഒരു സംരക്ഷക അരിപ്പയായി പുറത്തെ ചുറ്റുപാടിൽ നിന്നും അതിനെ വേർതിരിച്ച് നിർത്തുകയും ചെയ്യുന്നു. ഏകദേശം എല്ലാ പ്രോകാരിയോട്ടുകൾക്കും കോശഭിത്തിയുണ്ട് എങ്കിലും മൈകോപ്ലാസ്മ (ബാക്ടീരിയ) തെർമോപ്ലാസ്മ (ആർക്കിയ) എന്നിവയിൽ കോശഭിത്തിയുടെ സാന്നിദ്ധ്യമില്ല. ബാക്ടീരിയകളിൽ [[പെപ്റ്റിഡോഗ്ലൈക്കൻ]] എന്ന രാസപദാർത്ഥം കൊണ്ടുള്ള [[കോശഭിത്തി|കോശഭിത്തിയുണ്ട്]].<ref>Prokaryotes. Newnes. Apr 11, 1996. ISBN 9780080984735.</ref> ബാഹ്യബലങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ഭാഗമായി ഇത് പ്രവർത്തിക്കുന്നു. കോശവികാസത്തിൽ നിന്നും സൈറ്റോളിസിസ് എന്ന കോശനശീകരണത്തിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു. സസ്യകോശങ്ങൾ, [[ഫംഗസ്|ഫംഗസുകൾ]] തുടങ്ങിയ ചില യൂക്കാരിയോട്ടിക് കോശങ്ങൾക്കും കോശഭിത്തി ഉണ്ട്.
* കോശത്തിനകത്ത് ജനിതക വസ്തുക്കളും റൈബോസോമുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിയ്ക്കുന്ന കോശദ്രവ്യമേഖലയാണ് ഉള്ളത്. ക്രോമസോമിന് സാധാരണയായി വൃത്താകാരമാണ്. [[മർമ്മം]] ഇല്ല എങ്കിലും ജനിതക വസ്തുക്കൾ ന്യൂക്ലിയോയ്ഡിൽ സാന്ദ്രമായി നില കൊള്ളുന്നു. പ്രോകാരിയോട്ടുകളിൽ സാധാരണയായി വൃത്താകാരത്തിൽ കാണപ്പെടുന്ന, ക്രോമസോമിന്റെ ഭാഗമല്ലാത്ത ചില ജനിതക വസ്തുക്കൾ കാണപ്പെടുന്നു. അവ പ്ലാസ്മിഡുകൾ എന്ന് അറിയപ്പെടുന്നു. പ്ലാസ്മിഡുകൾ [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്]] പ്രതിരോധം മുതലായ വിശേഷധർമ്മങ്ങൾ സാധ്യമാക്കുന്നു.
=== പ്രോകാരിയോട്ടുകളുടെ വിഭജനം ===
വരി 93:
== കോശഘടന ==
=== പ്ലാസ്മാസ്തരം ===
യൂക്കാരിയോട്ടിക് കോശം [[പ്ലാസ്മാസ്തരം]] അഥവാ [[കോശസ്തരം|കോശസ്തരത്താൽ]] ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു.<ref>http://www.bbc.co.uk/schools/gcsebitesize/science/add_edexcel/cells/cells1.shtml</ref> ലിപ്പിഡുകളുടെ ഇരട്ട അടുക്ക് എന്ന് കോശങ്ങളെ അറിയപ്പെടുന്നു., ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടുക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ [[അയോണീകരണ ഊർജം|അയോണിനേയോ]] ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. [[ഹോർമോൺ|ഹോർമോണുകൾ]] പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.
=== കോശദ്രവ്യം ===
കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും [[കോശാംഗ|കോശാംഗങ്ങളെ]] ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം [[അഡിനോസിൻ ട്രൈഫോസ്ഫേറ്റ്|എ.ടി.പി]] തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് [[പ്രോട്ടോപ്ലാസം]] എന്നറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്