"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(സാവന്നാ->സ്വേന)
No edit summary
{{prettyurl|Savanna}}
[[Image:Male lion on savanna.jpg|thumb|300px|[[താന്‍സാനിയ]]യിലെ ഒരു സാവന്ന.]]
മരങ്ങള്‍ നിബിഡമല്ലാത്തതും ഇടക്ക് ധാരാളം [[പുല്ല്|പുല്ലുകള്‍]] നിറഞ്ഞതുമായ വനമേഖലകളെ '''സവേന"''' (സാവന്ന)' എന്നു പറയുന്നു. ‍മരങ്ങള്‍ വളരെ അകലത്തില്‍ മാത്രം വളരുന്ന ഈ പ്രദേശങ്ങളില്‍ ചെറിയ സസ്യങ്ങള്‍ക്കും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു, പ്രധാനമായും നിരപ്പാര്‍ന്ന ഭൂപ്രകൃതിയുള്ള ഉഷ്ണമേഖലകളാണിവ. നിബിഡവനങ്ങള്‍ക്കും മരുപ്രദേശങ്ങള്‍ക്കും ഇടയിലുള്ള പ്രദേശമായാണ് സവേനകള്‍ കൂടുതലായും ഉള്ളത്. നിശ്ചിതമായ വര്‍ഷകാലവും മഴയില്ലാത്ത സമയത്തെ ജലദൗര്‍ലഭ്യതയും സവേനകളുടെ പ്രത്യേകതയാണ്. അനിയന്ത്രിതമായ കാലിമേയ്ക്കലും അതിനെ തുടര്‍ന്നുള്ള മണ്ണൊലിപ്പുമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
==ഉത്പത്തി==
സവേനകള്‍ ഉണ്ടാവുന്നത് പ്രധാനമായും തദ്ദേശത്തെ കാലാവഥ മൂലമാണ്,വര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ ഇവിടെ ഇടതൂര്‍ന്നു വളരുന്ന വന്‍വൃക്ഷങ്ങള്‍ക്ക് വളരാന്‍ സാധിക്കാതെ വരുന്നു എന്നാല്‍ ഒട്ടും മഴലഭിക്കാത്ത പ്രദേശമല്ലാത്തിനാല്‍ ഇവിടം ഒരു [[മരുഭൂമി]] ആയി മാറ്റപ്പെടുകയും ചെയ്തിട്ടില്ല. ഇങ്ങനെയുള്ള അവസ്ഥ മഴ പെയ്യുമ്പോള്‍ പൊട്ടിമുളക്കുകയും വളരെക്കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ പൂര്ണ്ണവളര്‍ച്ചയെത്തി വിത്തുത്പാദനത്തു ശേഷം ഉണങ്ങിപ്പൊകുന്ന [[തൃണവര്‍ഗ്ഗം|തൃണവര്‍ഗ്ഗത്തില്‍]] ഉള്‍പ്പെട്ട സസ്യങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമാണ്. അധികം ജലം ആവശ്യമില്ലാത്തതും നീണ്‍ട വേനല്‍ക്കാലത്തെയതിജീവിക്കാന്‍ സാധ്യമായതുമായ [[കുറ്റിച്ചെടി]]കളും ഇവിടെ വളരുന്നു. മണ്ണിന്റെ പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍, കാട്ടുതീയില്‍ വനം പൂര്‍ണ്ണമായി നശിക്കുക മുതലായ കാരണങ്ങള്‍ കൊണ്ടും സാവന്നകള്‍ ഉണ്‍ടാകറുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/224142" എന്ന താളിൽനിന്ന് ശേഖരിച്ചത്