"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
[[പ്രമാണം:Rabindranath-Tagore-Mrinalini-Devi-1883.jpg|thumb|left|135px|ടാഗോർ ഭാര്യ മൃണാളിനീ ദേവിയ്ക്കൊപ്പം 1883.]]
 
അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ൽ ടാഗോർ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ബ്രൈറ്റൺ]] സർക്കാർ വിദ്യാലയത്തിൽ ചേർന്നു. [[ലണ്ടൻ സർവ്വകലാശാല]] കലാലയത്തിൽ [[നിയമ വിദ്യാർത്ഥി|നിയമ വിദ്യാർത്ഥിയായി]] പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ [[1880]]-ൽ ബംഗാളിലേക്കു മടങ്ങി. 1883 [[ഡിസംബർ 9]]-ൽ ടാഗോർ [[മൃണാളിനീ ദേവി|മൃണാളിനീ ദേവിയെ]] വിവാഹം കഴിച്ചു (ഭാബതരിണി 1873-1902). ഇവർക്കഇവരക്ക് അഞ്ചു മക്കൾ ജനിച്ചുവെങ്കിലും രണ്ടു പേർ പ്രായപൂർത്തിയാകും മുൻപ്‌ മരണമടഞ്ഞു.
 
1890ൽ ടാഗോർ ഇപ്പോൾ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലുള്ള]] ഷിലൈധ എന്ന സ്ഥലത്തുള്ള തന്റെ കുടുംബ സ്വത്ത്‌ ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന [[പത്തേമാരി|പത്തേമാരിയിൽ]] താമസിച്ച ടാഗോർ നാട്ടുകാർക്കിടയിൽ "സമീന്ദാർ ബാബു" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. ഈ കാലത്ത്‌ (1891-1895) ടാഗോറിന്റെ "സാധന" കാലഘട്ടം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്‌. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ "ഗൽപ്പഗുച്ച്‌ഛ" യുടെ പകുതിയും പൂർത്തിയാക്കിയത്‌ ഈ കാലത്താണ്‌. ഇതിൽ ടാഗോർ ഗ്രാമീണ ബംഗാളി ജീവിതങ്ങൾ വരച്ചു കാണിച്ചിരിക്കുന്നു.
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2237384" എന്ന താളിൽനിന്ന് ശേഖരിച്ചത്