"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
[[പ്രമാണം:Tagore London.jpg|thumb|right|ടഗോർ 1879ൽ, ഇംഗ്ലണ്ടിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ]]
 
'''രബി(രവി)''' എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ [[കൊൽക്കത്ത|കൊൽക്കത്തയിലെ]] കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ [[1861]] [[മെയ് 7]]നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനത്തിനു ശേഷം ടഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, [[അമൃത്‌സർ]]വഴി ഹിമാലയ സാനുക്കളിലെ ഡാൽഹൗസീ സുഖ വാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച്‌ ടാഗോർ ജീവചരിത്രങ്ങൾ, [[ചരിത്രം]], [[ഖഗോളഅഗോള ശാസ്ത്രം]], [[ആധുനിക ശാസ്ത്രം]], [[സംസ്കൃതം]], കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല,വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. [[1877]]-ൽ ടാഗോർ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ [[മൈഥിലി]] ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ [[ഭാനുസിംഹൻ]] എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ്‌ എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. [[ബംഗാളി|ബംഗാളിയിലെ]] ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ [[1877]]-ൽ രചിച്ചു. [[1882]]-ൽ “സന്ധ്യ സംഗീത്‌“ എന്ന സമഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു.
 
[[പ്രമാണം:Rabindranath-Tagore-Mrinalini-Devi-1883.jpg|thumb|left|135px|ടാഗോർ ഭാര്യ മൃണാളിനീ ദേവിയ്ക്കൊപ്പം 1883.]]
"https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്