"നീലം സഞ്ജീവ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
1967ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം റെഡ്ഡി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1969ൽ [[ഇന്ദിരാ ഗാന്ധി]]യുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം സ്പീക്കർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് പാർട്ടി സംഘടനയെന്നും പുനഃസംഘടനയെന്നും രണ്ടായി പിളർന്നപ്പോൾ റെഡ്ഡി സംഘടനപക്ഷത്തായിരുന്നു. രാഷ്ട്രപതിയായിരുന്ന [[ഡോ. സാക്കിർ ഹുസൈൻ|ഡോ. സാക്കിർ ഹുസൈന്റെ]] അപ്രതീക്ഷിതമരണത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സംഘടനക്കാരുടെ സ്ഥാനാർത്ഥിയായി അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും എതിർസ്ഥാനാർത്ഥിയും മുൻ ഉപരാഷ്ട്രപതിയുമായ [[വി.വി. ഗിരി]]യോട് അദ്ദേഹം പരാജയപ്പെട്ടു. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി നിന്ന അദ്ദേഹം 1975ൽ ജനതാ പാർട്ടിയിൽ അംഗമായി. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി വൻ ഭൂരിപക്ഷം നേടിയപ്പോൾ റെഡ്ഡി വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടയിൽ തിരഞ്ഞെടുപ്പിനുമുമ്പ് അപ്രതീക്ഷിതമായി അന്തരിച്ച രാഷ്ട്രപതി [[ഫക്രുദ്ദീൻ അലി അഹമ്മദ്|ഫക്രുദ്ദീൻ അലി അഹമ്മദിന്റെ]] ഒഴിവിൽ രാഷ്ട്രപതിസ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തിൽ അധികാരത്തിലേറിയ ഏക രാഷ്ട്രപതിയാണ് അദ്ദേഹം. 64ആം വയസ്സിൽ ഈ സ്ഥാനത്തെത്തിയ അദ്ദേഹം തന്നെയാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ പദവിയിലെത്തിയതും.
അഞ്ചുവർഷം അധികാരത്തിൽ തുടർന്ന അദ്ദേഹം 1982ൽ സ്ഥാനമൊഴിഞ്ഞു. 1996 ജൂൺ 1-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/നീലം_സഞ്ജീവ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്