"ആർ. നരേന്ദ്രപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| footnotes =
}}
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് '''ആര്‍. നരേന്ദ്രപ്രസാദ്'''. 1945-ല്‍ [[മാവേലിക്കര|മാവേലിക്കരയിലെ]] ഒരു ക്ഷയിച്ച നായര്‍ കുടുംബത്തില്‍ ജനനം. പിതാവ് രാഘവപ്പണിക്കര്‍. പട്ടിണിയൊഴിച്ച് എല്ലാ ദുരിതങ്ങളും അനുഭവിച്ചിട്ടുണ്ട്. സംഗീതം പഠിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പണമില്ലായിരുന്നതിനാല്‍ സാധിച്ചില്ല. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.
 
==ചെറുപ്പകാലം==
വരി 27:
 
===നാടക ജീവിതം===
ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടുസ്വീകരിച്ചിരുന്നനിലപാടു സ്വീകരിച്ചിരുന്ന ദേശാഭിമാനി സ്റ്റഡി സര്‍ക്കിളില്‍ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. [[ജി. ശങ്കരപ്പിള്ള|ജി. ശങ്കരപ്പിള്ളയുടെ]] നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഡ്രാമ നടത്തിയ അധ്യാപകര്‍ക്കായുള്ള നാടകക്യാമ്പില്‍ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാര്‍ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്.
നരേന്ദ്രപ്രസാദിന്റെ [[നാട്യഗൃഹം]] എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. ''സൗപര്‍ണികയാണ്'' നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടേയും]] [[കേരള സംഗീത നാടക അക്കാദമി|കേരള സംഗീത നാടക അക്കാദമിയുടേയും]] പുരസ്കാരങ്ങള്‍ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാല്‍ തന്നെ 1988-ല്‍ നാടകസംഘം തകര്‍ന്നു. 1989-ല്‍ മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡിറക്ടര്‍ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.
===ചലച്ചിത്ര ജീവിതം===
"https://ml.wikipedia.org/wiki/ആർ._നരേന്ദ്രപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്