"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
മുസ്ലീങ്ങൾക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിന് ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. "[[സൈഫുൽ ബത്താർ]]" എന്ന കൃതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നുണ്ട്. 1801ലെയും 1817ലെയും മാപ്പിളലഹളക്കു പിന്നിൽ സയ്യിദ് അലവി തങ്ങളാണെന്നു കരുതി ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കലാപം ഭയന്ന് ഈ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.<ref name=mamburam-1/> ഒരു ഹിന്ദുവിനെ മാനേജരാക്കി നിയമിച്ചതിലൂടെ തന്റെ അന്യ മതസ്ഥരോടുള്ള സഹിഷ്ണുത അദ്ദേഹം വെളിവാക്കിയിരുന്നു.<ref name=mamburam-1/> സയ്യിദ് അലവി തങ്ങളുടെ മകൻ [[സയ്യിദ് ഫസൽ തങ്ങൾ|സയ്യിദ് ഫസൽ തങ്ങളെ]] ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി.
==ശിഷ്യന്മാർ==
സാമൂഹിക പരിഷ്കർത്താവും കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ആചാര്യനുമായ{{തെളിവ്}}<ref>http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf</ref> [[സയ്യിദ് ഫസൽ തങ്ങൾ|സയ്യിദ് ഫസൽ തങ്ങൾ]] ഇദ്ദേഹത്തിന്റെ മകനാണ്. സാമ്ര്യാജ്യത്ത വിരുദ്ധ സമരനായകരായ [[വെളിയങ്കോട് ഉമർ ഖാസി]], പരപ്പനങ്ങാടി [[അവുക്കോയ മുസ്‌ലിയാർ]] എന്നിവർ സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്മാരാണ്.
 
==കൃതി==
[[സൈഫുൽ ബത്താർ]] (ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അറബി ഭാഷയിലെഴുതിയ കൃതി)<ref>[http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf സൈഫുൽ ബത്താർ-കെ.ടി. ഹുസൈൻ]-പ്രബോധനം വാരിക 2007 ആഗസ്റ്റ് 4</ref>
=='''കൂടുതൽ വായനക്ക്'''===
* [http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1]
* [http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 2, '''സൈഫുൽ ബത്താർ''']
* [http://www.prabodhanam.net/html/issues/Pra_18.8.2007/husain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 3, '''സയ്യിദ് ഫസൽ''']
 
==അന്ത്യ വിശ്രം==
മരണ ശേഷം മമ്പുറത്താണ് കബറടക്കിയത്.ഈ സ്ഥലം കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.ജാതി മത ഭേദ മന്യേ ജനങ്ങൾ ഇവിടേക്ക് സന്ദർശിക്കാറെത്താറുണ്ട്.ഈ സ്ഥലം [[മമ്പുറം മഖാം]] എന്നറിയപ്പെടുന്നു
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്