"ഗുജറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഭരണനേതൃത്വം
→‎ചരിത്രം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 22:
 
== ചരിത്രം ==
ഗുജറാത്ത് സിന്ധുനതീതടംസിന്ധുനദീതടം, [[സിന്ധുനദീതട സംസ്കാരം|ഹാരപ്പൻ]] എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങൾ ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളായ ലോഥൽ, രംഗ്പൂര്, അമ്രി, ലഖാബവൽ, രോസ്ഡി മുതലായ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. [[ദ്രാവിഡർ|ദ്രാവിഡ]] വംശമായിരുന്നു ആദ്യത്തെ ജനങ്ങൾ. ഗിർനാർ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളിൽ , മൗര്യരാജാവായിരുന്ന [[അശോക ചക്രവർത്തി]] ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി [[ബുദ്ധമതം]] ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം [[ഗുപ്ത രാജവംശം]] A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹർഷവർദ്ധൻറെ കാലശേഷം [[ഗുജ്ജർ]] വംശക്കാർ 746 വരെ ഭരണം നടത്തി. അതിനുശേഷം [[സോളങ്കി]]കൾ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് [[ഘസ്നിയിലെ മഹ്മൂദ്]] [[സോമനാഥ്]] പിടിച്ചടക്കുന്നത്. ഡൽഹി ഭരണാധികാരിയായിരുന്ന [[അലാവുദ്ദീൻ ഖിൽജി]] A.D. 1288 ൽ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുൽത്താൻ ഭരണത്തിൻ കീഴിൽ ആവുകയും1298 മുതൽ 1392 വരെ ഭരിക്കുകയും ചെയ്തു. 1411-ൽ സ്വതന്ത്ര മുസ്‌ലിം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമൻ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചു. അതോടുകൂടി [[മുഗൾ സാമ്രാജ്യം]] ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവർത്തിയായിരുന്ന [[ശിവാജി|ഛത്രപതി ശിവജി]] ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. [[1803]] നും [[1827]] നും ഇടയിൽ ബ്രിട്ടീഷുകാർ ഗുജറാത്തിൽ എത്തുകയും സൂററ്റിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ]] കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് [[ബോംബെ|ബോംബെയിലേക്ക്]] മാറ്റുകയും ചെയ്തു.
 
==ഭൂമിശാസ്ത്രം==
വടക്ക്-പടിഞ്ഞാറ് ഭാഗം പാകിസ്ഥാനും, തെക്കു-പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]], വടക്കു-കിഴക്ക് രാജസ്ഥാനും, കിഴക്കുഭാഗം [[മധ്യപ്രദേശ്|മധ്യപ്രദേശും]] [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുമായി]] അതിർത്തി പങ്കിടുന്നു.
"https://ml.wikipedia.org/wiki/ഗുജറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്