"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98:
(1918 ജനുവരി 15–1970 സെപ്റ്റംബർ 28). [[1952-ലെ ഈജിപ്ഷ്യൻ വിപ്ലവം|1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ]] മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന [[മുഹമ്മദ് നജീബ് (ഈജിപ്ത്)|മുഹമ്മദ് നജീബിനെ]] വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
 
അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ അസ്‌വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് [[സൂയസ് കനാൽ]] [[സൂയസ് കനാൽ ദേശസാത്ക്കരണംപ്രതിസന്ധി|ദേശസാത്ക്കരണത്തിലൂടെ]] ഗമാൽ പകരം ചോദിച്ചു. [[ജവഹർലാൽ നെഹ്രു]], [[ടിറ്റോ]] തുടങ്ങിയവരോടൊപ്പം [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാ പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.
 
1962 ൽ ഈജിപ്തിൽ നടപ്പിലാക്കിയ ആധുനികവത്കരണ നയങ്ങൾ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. വടക്കൻ യമനിൽ നടന്ന ആഭ്യന്തര കലാപത്തിലേക്കും അബ്ദുൾ നാസറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.<ref name=eyw1962>{{cite web|title=ഈജിപ്ഷ്യൻ യമൻ വാർ - ഈജിപ്ഷ്യൻ പെർസ്പെക്ടീവ് ഓൺ ഗറില്ല വാർ ഫെയർ|url=http://www.army.mil/professionalWriting/volumes/volume2/march_2004/3_04_3.html|publisher=അമേരിക്ക (സൈനീക വിഭാഗം)|accessdate=02-ഡിസംബർ-2013}}</ref> 1964 ൽ ഈജിപ്തിൽ ഒരു ഭരണഘടന തന്നെ ഗമാൽ നടപ്പിലാക്കി. അതേ വർഷം തന്നെ ചേരിചേരാ പ്രസ്ഥാനത്തിന്റെ തലവനായി ഗമാൽ തിരഞ്ഞെടുക്കപ്പെട്ടു. നിയമപരമായി തന്റെ എതിരാളികൾക്ക് ഭരണനേതൃത്വത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുടർന്ന്,1965 ൽ രണ്ടാംവട്ടം, പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു, 1967 ൽ ഇസ്രായേലുമായി നടന്ന യുദ്ധത്തെത്തുടർന്ന് കുറച്ചു കാലം ഭരണത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും, ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്