"ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
ക്രി.മു. 1500 മുതല്‍ 600 വരെ പ്രചാരത്തിലുണ്ടായിരുന്ന ലിപി യാണ്‌ ഇത്. ഈ ലിപി '''ഹീരോഗ്ലാഫിക് ലിപി''' എന്നും അറിയപ്പെടുന്നു. ഇത് അടിസ്ഥാനപരമായി ചിത്രലിപി ആയിരുന്നു, എങ്കിലും പിന്നീട് പല മാറ്റങ്ങളും ഇത്തരം ലിപില്‍ ഉണ്ടായി. 419 ലിപി ചിഹ്നങ്ങള്‍ അടങ്ങിയ ഈലിപി സമ്പ്രദായം ഇടത്തുനിന്നും വലത്തേയ്ക്കും വലത്തുനിന്നും ഇടത്തേയ്ക്കും എഴുതിയിരുന്നു<ref name="ref1"/>.
 
====ചൈനീസ് ലിപി====
ക്രി.മു. 3200 നോടടത്തു '''ഫൂഹേ''' എന്ന വ്യക്തിയെ ചൈനീസ് ലിപിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. ചൈനയിലെ മതവിശ്വാസികള്‍ ചൈനീസ് ദേവനായ '''ത്സൂശേന്‍''' ആണ്‌ ഈ ലിപിയുടെ കര്‍ത്താവ് എന്ന് വിശ്വസിക്കുന്നു. ക്രി.മു.2700 നോടടുത്ത് ജീവിച്ചിരുന്ന ''ത്‌സംകീ'' എന്ന പണ്ഡിതനാണ്‌ ഈ ലിപികലുടെ നിര്‍മ്മാതാവെന്നും ഒരഭിപ്രായം നിലവിലുണ്ട്. [[മെസൊപ്പൊട്ടേമിയ]], [[ഇറാന്‍]], [[സിന്ധുനദീതടം]] എന്നിവിടങ്ങളില്‍ പ്രചരിച്ചിരുന്ന ലിപികളുടെ സ്വാധീനം ചൈനീസ് ലിപികളില്‍ കാണുവാന്‍ കഴിയും. ഈ രാജ്യങ്ങളുമായി വളരെ പണ്ടുമുതല്‍ക്കേ ചൈനയ്ക്ക് വ്യാപാരബന്ധം ഉണ്ടായിരുന്നതായിരിക്കാം ഈ സ്വാധീനത്തിനു കാരണം എന്നു കണക്കാക്കുന്നു.
 
വര്‍ണ്ണങ്ങളോ അക്ഷരങ്ങളോ ഇല്ല എന്നതാണ്‌ ചൈനീസ് ലിപികളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരമായി ഓരോ പദത്തിനും അതിനനുസരിച്ചുള്ള ചിഹ്നങ്ങളാണ്‌ ഉപയോഗിക്കുന്നത്. ഇന്ന് ചൈനീസ് ലിപികള്‍ ഏകദേശം 5000 (അയ്യായിരം) എണ്ണത്തോളം വരും എന്നു കണക്കാക്കിയിരിക്കുന്നു.
 
====അറബിലിപി====
ലോകത്തില്‍ ഏറ്റവും അധികം പ്രചരിച്ചിട്ടുള്ള ലിപികളില്‍ ഒന്നാണ്‌ അറബിലിപി.
 
==ഇവ കൂടി കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/222924" എന്ന താളിൽനിന്ന് ശേഖരിച്ചത്