"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Spell mistake
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70:
<ref name= VolumeI>[https://books.google.co.in/books?id=YtBYAAAAcAAJ&pg=PP9&dq=The+History+of+Paris,+from+the+Earliest+Period+to+the+Present+Day+...Volume+I&hl=en&sa=X&ei=zwE6VeGTFYTg8AXi0IFA&ved=0CCEQ6AEwAQ#v=onepage&q&f=false പാരിസിന്റെ ചരിത്രം Volume I eBook]</ref>
=== റോമൻ ആധിപത്യം 50 BC- 500 AD ===
ക്രി.മു അഞ്ചാം ദശകത്തിൽ [[ജൂലിയസ്ജൂലി,ഇഷംയസ് സീസർ|ജൂലിയസ് സീസറുടെ]] സൈന്യം ഇവിടെ താവളമടിച്ചു, ഈ പ്രദേശത്തെ [[ റോമാ സാമ്രാജ്യം |റോമാ സാമ്രാജ്യത്തോട്]] കൂട്ടിച്ചേർത്തു. ചതുപ്പു നിലമെന്നോ ദ്വീപ് എന്നോ അർഥം വരുന്ന ലൂടേഷ്യ എന്ന പേരാണ് ഈ പ്രദേശത്തിന് റോമക്കാർ നല്കിയത്. സീസർ സ്വയം ഇവിടം സന്ദർശിച്ചതായും പറയപ്പെടുന്നു.<ref>[http://classics.mit.edu/Caesar/gallic.6.6.html ഗാൾയുദ്ധങ്ങളെപ്പറ്റി പുസ്തകം6 , അധ്യായം3 ശേഖരിച്ചത് 23 ഏപ്രിൽ 2015]</ref>
റോമൻ അധിനിവേശത്തിനെതിരായി ഗാൾ വംശജരുടെ എല്ലാ പോരാട്ടങ്ങളും റോമൻ സൈന്യം അടിച്ചമർത്തി<ref name= VolumeI/>. റോമൻ അധിപർ [[സീൻ നദി| സെയിൻ നദിയുടെ]] ഇടത്തെക്കരയിൽ നഗരനിർമാണം ആരംഭിച്ചു. പഴയകാലത്തെ ചില അവശിഷ്ടങ്ങൾ ഇന്നുമുണ്ട്.<ref name= Paris>[http://www.paris.fr/english/presentation-of-the-city/the-history-of-paris/rub_8125_stand_32751_port_18748 പാരിസിന്റെ ചരിത്രം]</ref>. നാലാം ശതകം വരെ റോമൻ ആധിപത്യം തുടർന്നു. ഇക്കാലത്ത് [[ക്രിസ്തുമതം|ക്രൈസ്തവമതവും]] റോമൻ സംസ്കാരവും കെട്ടടനിർമാണത്തിലും കലാസാംസ്കാരികരംഗത്തും സ്വാധീനം ചെലുത്തി. [[ക്രിസ്ത്വബ്ദം |ക്രിസ്തു വർഷം]] നാലാം ശതകത്തോടെ റോമൻ സാമ്രാജ്യത്തിന് ശക്തി ക്ഷയം സംഭവിക്കാൻ തുടങ്ങി.
അഞ്ചാം ശതകത്തിന്റെ രണ്ടാം പകുതിയിൽ [[ ഹൂണന്മാർ |ഹുൺ]] വംശജനായ [[ ആറ്റില|ആറ്റിലയുടേയും]] [[ഫ്രാങ്ക് ഗോത്രം |ഫ്രാങ്ക് വംശജനായ]] ഷിൽഡെറികിന്റേയും സൈന്യങ്ങൾ പാരിസിനു മേൽ ആധിപത്യം നേടാൻ ശ്രമിച്ചു. ഇവരെയൊക്കെ ചെറുത്തു നില്ക്കാൻ പാരിസിനെ ഉത്സാഹിപ്പിച്ചത് [[Genevieve |കന്യാസ്ത്രീ സെയിന്റ് ജനവീവ്]] ആണെന്നു പറയപ്പെടുന്നു.<ref name= Paris/><ref>[http://www.newadvent.org/cathen/06413f.htm Andrew. "St. Genevieve." The Catholic Encyclopedia. Vol. 6. New York: Robert Appleton Company, Accessed 23 Apr. 2015 ]</ref>
 
===ഫ്രാങ്ക് ആധിപത്യം 500-1000 ===
508-ൽ ഫ്രാങ്ക് വംശജനായ ക്ലോവിസ് പാരിസിനെ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കി. ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന [[ചാർളിമെയ്ൻ]] പാരിസിൽ ശ്രദ്ധ പതിപ്പിച്ചില്ല. 768-ൽ പദവിയേറ്റ ചാർളിമെയ്ൻ സാമ്രാജ്യം ഏറെ വികസിപ്പിച്ചു. [[കരോളിംഗ്യൻ സാമ്രാജ്യം]] എന്നപേരിലറിയപ്പെട്ട ഭൂവിഭാഗത്തിന്റെ തലസ്ഥാനം ഇന്നു [[ജർമനി|ജർമനിയിൽ]] ഉൾപ്പെടുന്ന [[ആക്കെൻ]] ആയിരുന്നു. 814-ൽ ചാർളിമെയ്ൻ അന്തരിച്ചു. പിന്നീട് ഒന്നരനൂറ്റാണ്ടിലധികം പിൻഗാമികൾ തമ്മിൽ അധികാരത്തെച്ചൊല്ലി വിവാദങ്ങളുയർന്നു. സെയിൻ നദിവഴി യുദ്ധക്കോപ്പുകളോടെ എത്തിയ [[നോർമൻ (ജനത) |നോർമൻ]]-[[വൈക്കിങ് |വൈക്കിംഗ്]] വംശജരുടെ തുടരെത്തുടരെയുള്ള ആക്രമണം സാമ്രാജ്യത്തേയും പാരിസിനെ പ്രത്യേകിച്ചും വല്ലാതെ ക്ഷീണിപ്പിച്ചു.<ref name= VolumeI/> പാരിസിൽ ക്രമസമാധാനസ്ഥിതി തകരാറിലായി. ഫ്രാങ്ക് വംശത്തിലെ അവസാനത്തെ രാജാവ് ലൂയി അഞ്ചാമന് വെറും രണ്ടു വർഷമേ ഭരിക്കാനായുള്ളു. സന്തതികളില്ലാതെ ലൂയി അഞ്ചാമൻ 987-ൽ അന്തരിച്ചു. തുടർന്ന് പാരിസിലെ ഹ്യൂ കാപെറ്റ് പ്രഭു ഫ്രാൻസിന്റെ രാജാവായി അവരോധിക്കപ്പെട്ടു. 996-ൽ അന്തരിക്കും വരെ ഹ്യൂ കാപെറ്റ് പാരിസ് ഭരിച്ചു, അതിനുശേഷം അയാളുടെ പിൻഗാമികളും. <ref name= VolumeI/>
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്