"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 37.211.13.115 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
{{prettyurl|Vakkom Majeed}}
{{Infobox Person
| name = എസ്. വക്കംഅബ്ദുൽ മജീദ്
| image = Vakkom majeed.jpg
| image_size =
വരി 51:
[[ശ്രീനാരായണഗുരു| ശ്രീനാരായണഗുരുവിന്റെയും]] തന്റെ മാതൃസഹോദരനായ വക്കം മൗലവിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായാണ് മജീദ് പൊതുരംഗത്തേക്ക് വരുന്നത്. [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോൾ വക്കം മജീദ് മുൻനിരയിൽതന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിൽ, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] മുൻകാല നേതാക്കളിൽ പ്രമുഖനായിരുന്നു മജീദ്. ദേശീയസമരത്തിന്റെ നിർണ്ണായകഘട്ടങ്ങളിൽ എല്ലാം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാൻ ഒരു മടിയുമ്മില്ലായിരുന്നു.[[1942]]-ൽ നടന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ക്വിറ്റ് ഇന്ത്യാ]] സമരത്തിൽ പങ്കെടുക്കുന്നതിൽ ധൈര്യം കാണിച്ച തിരുവിതാംകൂറിലെ ചുരുക്കം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു മജീദ്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും മാസങ്ങളോളം ജയിൽവാസമനുഭവിക്കുകയും ചെയ്തു.[[1947]]-ൽ "സ്വതന്ത്ര തിരുവിതാംകൂർ" എന്ന ആശയം ഉടലെടുത്തപ്പോൾ മജീദ് അതിനെ ശക്തമായി എതിർക്കുകയും, പിന്നീടു അതിനെതിരെ നടന്ന സമരത്തിൽ പങ്കെടുക്കുകയും ഏറെക്കാലം ജയിൽവാസമനുഭവിക്കുകയും ചെയ്തു.<ref>{{cite book | സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ |authorlink= കെ. കരുണാകരൻ നായർ |title=സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ, എഴുതിയത് കെ. കരുണാകരൻ നായർ (Malayalam version of "Who is Who of Freedom Fighters in Kerala" Edited by K. Karunakaran Nair) |publisher= KCHR publications|location=Kerala}}</ref>
 
== രാഷ്ട്രീയ-സാമൂഹിക രംഗത്ത് ==
[[പ്രമാണം:Member of TCSA.jpg‎|thumb|250px|right| വക്കം മജീദ് (നിൽക്കുന്നവരിൽ വലത്തു നിന്ന് ഒന്നാമത്) [[തിരുവിതാംകൂർ|തിരു-കൊച്ചി]] നിയമസഭയിലെ അംഗങ്ങളുമൊത്ത് [[1950]]-ൽ ]]
 
വരി 57:
[[മാനവേന്ദ്രനാഥ റോയ്|എം. എൻ. റോയിയുടെ]] ചിന്തകളെയും പ്രവർത്തനങ്ങളെയും ആദരവോടെ വീക്ഷിച്ചിരുന്ന മജീദ് മനുഷ്യന്റെ ആത്യന്തികനന്മയിലാണ് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഭാവി കണ്ടിരുന്നത്. ഗാന്ധിജിയോടുള്ള സമീപനത്തിൽ തനിക്കു വന്ന മാറ്റത്തെചൊല്ലി തന്റെ സുഹൃത്തും തികഞ്ഞ ഗാന്ധിഭക്തനുമായ [[എ.പി. ഉദയഭാനു |എ.പി. ഉദയഭാനുവുമായി]] മജീദ് തർക്കിച്ചിരുന്നു.[[മഹാത്മാഗാന്ധി|ഗാന്ധി]] - [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] - [[സർദാർ വല്ലഭായി പട്ടേൽ|പട്ടേൽ]] തുടങ്ങിയ നേതാക്കളിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് പട്ടേലിനെയാണെന്ന് അദ്ദേഹം ഒരിക്കൽ തുറന്നടിച്ചു. എന്നാൽ മജീദിലുള്ള വിശ്വാസവും ആദരവും ഒട്ടും കുറഞ്ഞിട്ടില്ലെന്നും, താൻ അംഗീകരിക്കുന്ന ഏക മുസ്ലിം ദേശീയവാദി വക്കം മജീദാണെന്നും ഉദയഭാനു ഒരു ലേഖനത്തിൽ എഴുതുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും ആഴത്തിൽ പഠിച്ചിട്ടുള്ള മജീദ് ഗുരുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം വാചാലനായി കണ്ടു. സത്യത്തിന്റെയും ആത്മനിഷ്ഠയുടെയും സഹിഷ്ണുതയുടെയും അർത്ഥതലങ്ങൾ ഒരു സമൂഹത്തിലാകമാനം സംക്രമിപ്പിച്ച ഗുരുദേവന്റെ സ്ന്ദേശങ്ങൾക്ക് മറ്റെന്നത്തേക്കാളും ഇന്നു പ്രസക്തിയുണ്ടെന്നു മജീദ് തന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു.
 
== അവസാനകാലം kurich==
അധികാരരാഷ്ട്രീയത്തിലെ പുത്തൻ ഗണിതസമവാക്യങ്ങൾ സഹപ്രവർത്തകർ അവധാരണം ചെയ്യുമ്പോൾ വക്കം മജീദിന് അത് അഗീകരിക്കൻ ഒട്ടും കഴിയുമായിരുന്നില്ല. കാലാന്തരത്തിൽ, പ്രായോഗികരാഷ്ട്രീയം വർജ്ജിച്ച് ആദർശരാഷ്ട്രീയത്തിന്റെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് അദ്ദേഹം മടങ്ങി. അതൊരു നീണ്ട രാഷ്ട്രീയാന്വേഷണത്തിന്റെ തുടക്കമായിരുന്നു. ബെട്രണ്ട് റസ്സലും എം.എൻ. റോയിയും ഫ്രഞ്ച് ചിന്തകരും വക്കം മജീദിന്റെ ചിന്തകളെ സമ്പന്നമാക്കി. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നീണ്ട നിരതന്നെ വക്കം മജീദിനുണ്ടായിരുന്നു. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, മയ്യഴി വിമോചനസമര നേതാവ് [[ഐ.കെ. കുമാരൻ]] , മുൻ മന്ത്രി എം. എൻ. ഗോവിന്ദൻ നായർ തുടങ്ങി നിരവധിപേർ വക്കം മജീദിന്റെ ചിന്തകളെയും വികാരങ്ങളെയും അടുത്തറിഞ്ഞവരാണ്. അവസാനകാലത്തിലും സമൂഹത്തിലെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. ഒരു ലേഖകനുമായുള്ള അഭിമുഖസംഭാഷണത്തിൽ വക്കം മജീദ് ഇങ്ങനെ പറഞ്ഞു
{{cquote|''മുസ്ലിം സമുദായത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന പല രോഗങ്ങൾക്കും കാരണം മതത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും വ്യാഖ്യാനങ്ങളുമാണ്. ആചാരകാര്യങ്ങളിൽ ശ്രദ്ധിക്കുകയും സമുദായത്തിന്റെ ഹൃദയവ്യഥകളെ അവഗണിക്കുകയും ചെയ്യുന്നത് മതപരമായ അർത്ഥത്തിൽ തന്നെ തെറ്റാണ്.''}} തന്റെ യാത്രകളെയും അന്വേഷണങ്ങളെയും തടസ്സപ്പെടുത്തിയ ശാരീരിക അസ്വസ്ഥതകളെ അതിജീവിക്കാൻ ഒരു ദശകത്തോളം അദ്ദേഹം പാടുപ്പെട്ടിരുന്നു. വായിക്കാനും സംസാരിക്കാനുമുള്ള തീക്ഷ്ണമായ ആഗ്രഹം തന്റെ സന്ദർശകരോടെല്ലാം വക്കം മജീദ് പറയുമായിരുന്നു. ജീവിതത്തിന്റെ സായന്തനങ്ങളിലും തന്റെ ആദർശങ്ങളിലും ചിന്തകളിലും ഉറച്ചു നിന്ന മജീദ്, വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നു 2000 ജൂലൈ 10 തിങ്കളാഴ്ച പുലർച്ചെ 6:30-നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്