"മരുഭൂമികൾ ഉണ്ടാകുന്നത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| genre = [[നോവൽ]]
}}
മലയാളസാഹിത്യകാരൻ [[ആനന്ദ്]] എഴുതിയ മലയാള നോവൽ ആണ് മരുഭൂമികൾ ഉണ്ടാകുന്നത്‌.. മരുഭൂമിക്ക് നടുവിലെ രംഭാഗഢ് എന്ന പട്ടണത്തിലെ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോൺട്രാക്ടിലെടുത്ത നാടൻ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ചുണ്ടാകുന്ന ഒരു സുരക്ഷാ പദ്ധതിയിൽ ലേബർ ഓഫീസറായ കുന്ദന്റെ കഥയാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ പറയുന്നത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, ജനതയെ മുഴുവനുമാണ് ആധുനിക സ്‌റ്റേറ്റ് എന്ന അധികാര യന്ത്രം അതിന്റെ ക്രൂരലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാൾ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈർപ്പം നശിപ്പിക്കപ്പെടുമ്പോൾ, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുശബ്ദങ്ങളെയും കൊല്ലുമ്പോൾ , നിഷ്ഠുരമായ സർക്കാർ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണൽക്കാറ്റുപോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേയ്ക്കും മനുഷ്യമനസ്സിലേയ്ക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനാകുന്നു. [[ഡി.സി. ബുക്‌സ്ബുക്സ്]] 1989ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാർ അവാർഡ് ലഭിച്ചു.<ref>http://www.dcbooks.com/marubhoomikal-undakunnathu-21th-impression-published.html</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മരുഭൂമികൾ_ഉണ്ടാകുന്നത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്