"അനക്സിമെനിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80612 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) വിവരപ്പെട്ടി++
വരി 1:
{{prettyurl|Anaximenes of Miletus}}
{{Infobox philosopher
[[File:Anaximenes.jpg|thumb|250px|right|അനക്സിമെനിസ്]]
| image = Anaximenes.jpg
| caption = Anaximenes of Miletus
| region = Western Philosophy
| era = [[Pre-Socratic philosophy]]
| name = Anaximenes of Miletus
| birth_date = c. 585 BC
| death_date = c. 528 BC
| school_tradition = [[Ionian School (philosophy)|Ionian]]/[[Milesian school]], [[Naturalism (philosophy)|Naturalism]]
| main_interests = [[Metaphysics]]
| influences = [[Thales of Miletus]]
| influenced =
| notable_ideas = Air is the [[arche]]
}}
 
ആറാം നൂറ്റാണ്ടിൽ മിലീറ്റസിൽ ([[ഏഷ്യാമൈനർ]]) ജീവിച്ചിരുന്ന ഒരു ദാർശനികനായിരുന്നു '''അനക്സിമെനിസ്'''. [[അനക്സിമാണ്ടർ|അനക്സിമാണ്ടറെ]] പോലെതന്നെ ഇദ്ദേഹവും പ്രപഞ്ചോദ്ഭവം ഒരു മൂലപദാർഥത്തിൽനിന്നാണെന്ന് വിശ്വസിച്ചിരുന്നു. ഈ മൂലപദാർഥം [[വായു|വായുവാണെന്ന്]] ഇദ്ദേഹം അഭിപ്രായപ്പെട്ടു. സംഘനനത്തിന്റെ ഫലമായി വായു തണുക്കുകയും [[കാറ്റ്]], [[മേഘം]], [[വെള്ളം]], [[മണ്ണ്]], [[പാറ]] എന്നിവ ഉണ്ടാകുകയും ചെയ്തു. വായു നേർത്ത് ചൂടുകൊണ്ട് [[അഗ്നി|അഗ്നിയായി]] മേലോട്ടു പൊങ്ങി [[സൂര്യൻ]], [[ചന്ദ്രൻ]], [[നക്ഷത്രം|നക്ഷത്രങ്ങൾ]] എന്നീ ഗ്രഹങ്ങളായി പരിണമിച്ചു. ആത്മാവ് ജീവൻ നിലനിർത്തുന്നതുപോലെ, വായു പ്രപഞ്ചത്തെ നിലനിർത്തുന്നു. [[ഭൂമി]] പരന്നതാണെന്നും ഭൂമിയുടെ അടിയിലുള്ള വായു അതിനെ താഴെവീഴാതെ സൂക്ഷിക്കുന്നുവെന്നുമായിരുന്നു അനക്സിമെനിസിന്റെ സിദ്ധാന്തം. നക്ഷത്രങ്ങൾ വിദൂരസ്ഥിതങ്ങളാകയാൽ അവയിൽനിന്ന് ചൂടു ലഭിക്കുന്നില്ലെന്നും വായുവിന് ദിവ്യത്വമുണ്ടെന്നും അതിൽ നിന്നാണ് മറ്റു [[ദൈവം|ദൈവങ്ങളുടെ]] ഉദ്ഭവമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. [[പ്രപഞ്ചം|പ്രപഞ്ചത്തെപ്പറ്റിയുള്ള]] ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് [[പൈതഗോറസ്]] യോജിച്ചു.
"https://ml.wikipedia.org/wiki/അനക്സിമെനിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്