"മനോജ് കുറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ജീവിതരേഖ==
1971-ൽ [[കോട്ടയം|കോട്ടയത്തു]] ജനിച്ചു. അച്ഛൻ ചെണ്ടമേള വിദ്വാൻ കുറൂർ വാസുദേവൻ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനിൽ നിന്ന് [[തായമ്പക|തായമ്പകയും]] കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ് ബി കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തിൽ [[മഹാത്മാ ഗാന്ധിമഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം|മഹാത്മാ ഗാന്ധിമഹാത്മാഗാന്ധി സർവ്വകലാശാലയിലെ]] സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഗവേഷണം നടത്തി. 1997 ൽ പന്തളം എൻ.എസ്. എസ് കോളേജിൽ‍ മലയാളം അദ്ധ്യാപകനായി ചേർന്നു. ധനുവച്ചപുരം, ചേർത്തല എന്നീ എൻ.എസ്. എസ് കോളേജുകളിൽ‍ ജോലി നോക്കിയതിനു ശേഷം ഇപ്പോൾ‍ ചങ്ങനാശ്ശേരി എൻ. എസ്.എസ്. ഹിന്ദു കോളേജിൽ‍ മലയാള വിഭാഗത്തിൽ അസ്സോസ്സിയെറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
 
പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതം, ക്ലാസിക്കൽ കലകൾ‍, ജനപ്രിയ സംഗീതം നാടോടികലകൾ, സിനിമ, സാഹിത്യം, സൈബർ സംസ്കാരം എന്നീ വിഷയങ്ങളിലായി അൻപതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[വാനപ്രസ്ഥം]] എന്ന ചലച്ചിത്രത്തിൽ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങൾ ഉള്ള ആട്ടക്കഥയും അതിലെ മൂന്ന് പദങ്ങളും രചിച്ചത് മനോജാണ്.
"https://ml.wikipedia.org/wiki/മനോജ്_കുറൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്