"അർമേനിയൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
{{reflist}}
 
അർമേനിയൻ വംശഹത്യ
[[വർഗ്ഗം:തുർക്കിയുടെ ചരിത്രം]]
 
ജർമ്മനിയിൽ നാസികൾ നടത്തിയ ജൂത വംശഹത്യ നമ്മൾ കേട്ടിട്ടുണ്ട്.റുവാണ്ടയിലും , കമ്പോഡിയായിലും ,സോവിയറ്റ് യൂണിയനിലും നടന്ന വംശഹത്യ നമുക്ക് അറിയാം. എന്നാൽ ഒന്നാം ലോക മഹാ യുദ്ധത്തിൽ ജർമ്മനിയുടെ കൂട്ടാളിയും സന്തത സഹചാരിയുമായ തുർക്കി നടത്തിയ വംശഹത്യയെ കുറിച്ചു നമ്മുക്ക് പലർക്കും അറിയില്ല. പ്രധാനമായും മൂന്നു വംശഹത്യയാണ് തുർക്കിയുടെ കീഴിൽ നടന്നത് ഒന്ൻ അർമേനിയൻ വംശഹത്യയും (Armenian genocide- 1.5 മില്യൻ) ,രണ്ട് ഗ്രീക്ക് വംശഹത്യ (Greek genocide - 9 ലക്ഷം), മൂന്ന് അസിറിയൻ വംശഹത്യ (Assyrian genocide – മൂന്ൻ ലക്ഷം) . അതിൽ ഏറ്റവും അധികം മനുഷ്യജീവൻ നഷ്ട്ടപെട്ടത് അർമേനിയൻ വംശഹത്യയിൽ ആണ്. 1894-1923 കാലഘട്ടത്തിൽ ഏഷ്യമൈനർ അർമേനിയൻ ക്രിസ്ത്യാനികളുടെ കൊലക്കളമായിരുന്നു. ഓട്ടോമാൻ സാമ്രാജ്യത്തിനു കീഴിൽ വംശഹത്യയുടെ പേരിൽ അവിടുത്തെ ക്രിസ്ത്യാനികളായ ജനതയെ ഒന്നടങ്കം തുടച്ചുനീക്കുകയായിരുന്നു ഭരണാധികാരിയായ സുൽത്താൻ അബ്ദുൾ ഹമീദും , യുവതുർക്കികളും. രണ്ടുപേരും കൂടി നടത്തിയ ഈ കൂട്ടക്കൊലയാണ് അർമേനിയൻ വംശഹത്യ എന്ന പേരിൽ അറിയപെടുനത്. പല ഘട്ടങ്ങളിൽ ആയിട്ടാണ് വംശഹത്യ (Genocide) നടന്നത് . 1894 മുതൽ 1909 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ വിവിധ പ്രോവിൻസുകളിൽ സംഘടിതമായ വംശഹത്യകളാണ് അരങ്ങേറിയത്.
 
ആദ്യം നടന്നത് ഹാമിദിയൻ കൂട്ടക്കൊലയാണ്.1890കളുടെ മദ്ധ്യത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ സുൽത്താൻ അബ്ദുൾ ഹാമീദ് II ആർമീനിയൻ വംശജർക്കെതിരെ നടത്തിയ കൂട്ടക്കൊലകളാണ് ഹാമിദിയൻ കൂട്ടക്കൊല. സുൽത്താൻ ഹാമീദിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ കൂട്ടക്കുരുതി 1st ആർമീനിയൻ കൂട്ടക്കൊല 1894-96,ഗ്രേറ്റ് മാസെക്ക്ർ എന്നിങ്ങനെയും വിളിക്കപ്പെടുന്നു. 80000 നും 300000 നും ഇടയിൽ അർമേനിയൻ ക്രിസ്ത്യനികൾ ഹാമിദിയയിൽ കൊല്ലപ്പെട്ടു.അർമേനിയൻ വംശജർ മാത്രം അല്ല 25000 അസ്സീറിയൻ വംശജരായ ക്രിസ്ത്യാനികളും ഈ കൂട്ടക്കൊലയിൽ കൊല്ലപെട്ടിടുണ്ട്.
 
അതിനു ശേഷം നടന്ന ക്രൂരതയാണ് അധാന കൂട്ടക്കൊല എന്ൻ അറിയപെടുന്നത്.ഈ കൂട്ടക്കൊല ഒരു ചതിയുടെ ബാക്കിപത്രം ആയിരുന്നു ,അർമേനിയൻ വിപ്ലവകാരികളും തുർകി വിപ്ലവകാരികളും ഒന്ൻ ചേർന്ന് ഒരു വ്യവസ്ഥാപിതമായ ഭരണഘടന സ്ഥാപിക്കാൻ ആയി കമ്മിറ്റി ഓഫ് യുണിയൻ ആൻറ് പ്രോഗ്രെസ് ( Committee of Union and Progress) എതിരെയും സുൽത്താനെതിരെയും പോരാടി പക്ഷെ വിപ്ലവം വെറും പത്തു ദിവസം മാത്രമേ നീണ്ടു നിന്ൻ ഉള്ളോ .ഇതു അവസാനം കലാശിച്ചത് 20,000–30,000 അർമേനിയകാരുടെയും 1300ഓളം അസീറിയൻകാരുടെയും കൂട്ടക്കൊലയിൽ ആണ്. യുവ തുർക്കികൾ അധികാരം പിടിച്ചപ്പോൾ ആദ്യം സന്തോഷിച്ചത് അർമേനിയകാർ ആയിരുന്നു,പക്ഷെ സുൽത്താൻറെ ചാരന്മാരും ആശയകരും യുവതുർകികളെ ആശയപരമായി കീഴാടക്കുവാൻ അധികം സമയം എടുത്തില്ല .അങ്ങനെ സമ്പന്നരും ,കൃഷികരും വ്യവസായികളുമായ അർമേനിയൻ അധാൻ നിവാസികൾ ക്രൂരമായ വംശഹത്യക്ക് വിധേയരായി.
 
അല്ല്പം ഫ്ലാഷ്ബാക്ക്
 
ആരാണ് ഈ അർമേനിയകാർ ?
പ്രാചീന ശിലായുഗം മുതൽ അർമീനിയയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിൽ (ബി.സി. 2000) അർമീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട്. റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ പേരിലുണ്ടായിരുന്ന തർക്കം ഒഴിവാക്കുവാൻ നീറോചക്രവർത്തി.AD 66-ൽ പേർഷ്യയിലെ അർസാസിദ് വംശത്തിലെ ടിറിഡേറ്റ്സ് രാജകുമാരനെ അർമീനിയയിലെ ഭരണാധികാരിയാക്കി. രാജാവായ ടിറിഡേറ്റ്സ് III-നെ വിശുദ്ധ ഗ്രിഗറി ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിപ്പിച്ചു. അതോടുകൂടി രാജ്യത്തെ സകല ജനങ്ങളും രാജാവിന് പിന്തുന്ന പ്രക്യപ്പിച് ക്രിസ്തു മതം സ്വീകരിച്ചു. അങ്ങനെ ലോകത്തിലെ ആദ്യ ക്രിസ്ത്യൻ രാജ്യമായി അർമേനിയ മാറി. പതിനൊന്നാം ശതകത്തിൽ തുർക്കികളും തുടർന്ന് മംഗോളിയരും അർമീനിയ കീഴടക്കി; 1405-ൽ തിമൂറിന്റെ മരണശേഷം യഥാക്രമം ടെക്കോമനുകൾ, പേർഷ്യക്കാർ,ഓട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലായി. 1639-ൽ അർമീനിയയുടെ പടിഞ്ഞാറുഭാഗം തുർക്കിയോടും കിഴക്കുഭാഗം പേർഷ്യയോടും കൂട്ടിച്ചേർത്തു.
 
ആരാണ് തുർക്കികൾ ?
 
നമ്മുടെ ചെങ്കിസ് ഖാൻറെ പൂർവികർ ആയിവരും തുർക്കികൾ . സെൽജൂക് തുർക്കികളായിരുന്നു ഏഷ്യാമൈനറിൽ എത്തിയ ആദ്യത്തെ തുർക്കി വംശജർ .ആധുനിക യുഗത്തിലെ തുർക്കിയിൽ ജീവിക്കുനവർ യുറോപ്യന്മാരുടേയും മംഗോളിയരുടേയും സങ്കരവംശജരാണ് . പടിഞ്ഞാറൻ മംഗോളിയയിലെ അൾതായ് മലമ്പ്രദേശമാണ് തുർക്കികളുടെ ആദ്യകാലവാസസ്ഥലം. ഇവർ നായാടികളായിരുന്നു. പടിഞ്ഞാറോട്ട് നീങ്ങുന്തോറൂം ഇവർ കന്നുകാലിവളർത്തലിലധിഷ്ഠിതമായ നാടോടിജീവിതം സ്വായത്തമാക്കി. ആദ്യസഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെ, മദ്ധ്യേഷ്യയിൽ മുഴുവൻ വ്യാപിച്ച് ഇവർ കാസ്പിയന്റെ തീരത്തെത്തി. തുർക്കി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചൈനക്കാരാണെന്ന് കരുതുന്നു. ചൈനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച എല്ലാ നാടോടിവംശജരേയും വിളിച്ചിരുന്ന പേരാണ് തുർക്കി . സെൽജൂക്കളുടെ (തുർക്കികളുടെ) ആദ്യത്തെ പണി സിൽക്ക് റൂട്ടിൽ കൂടി പോകുന്ന വ്യാപാരികളുടെ കയ്യിൽ നിന്ൻ ഗുണ്ടാ പിരിവ് ആയിരുന്നു.വ്യാപാരത്തിന്റെ സാഹചര്യം മനസിലാക്കി സെൽജൂക് (തുർക്ക്) വംശജർ കൂട്ടംമായി ഏഷ്യ മൈനറിൽ കുടിയേറി. മൂന്നു വ്യത്യസ്ത സാഹചരങ്ങളിൽ ആണ് തുർകി വംശജർ ഇസ്‌ലാം പിന്തുടർന്നന്ത്. സെൽജൂക് തുർക്കികൾ നികുതി ഒഴുവാക്കി കിട്ടുവാൻ വേണ്ടി ഇസ്‌ലാം ആയവർ ആയിരുന്നു എന്ൻ ചരിത്രം പറയുന്നു . 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ, ബൈസാന്റൈൻ സാമ്രാജ്യത്തിൽ നിന്നും കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. തുർക്കികൾ ഏഷ്യാ മൈനർ പിടിച്ചടക്കിയത്‌ ചരിത്രത്തിലെ മറ്റൊരു വൻ അധിനിവേശമായിരുന്നു. തുർക്കികൾ ബൈസന്റൈൻ സാമ്രാജ്യത്തിലെ ഗ്രീക്ക്‌ സംസാരിച്ചിരുന്ന ക്രിസ്‌ത്യാനികളെ മുഴുവൻ തുടച്ചു നീക്കി. അതിനെത്തുടർന്ന്‌ 1253-ൽ കോൺസ്റ്റാന്റിനോപ്പിളും അവർ പിടിച്ചടക്കി. അങ്ങനെ ഏഷ്യാമൈനറിലെ ഒരു ചെറിയ അമീറത്തിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.ചുരുകത്തിൽ പറഞ്ഞാൽ വിരുന്നുകാരായി വന്ൻ വീട്ടുകാർ ആയി.
 
തുർക്കികൾ ആദ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ നടത്തിയ തുർക്കിവല്ല്കരണം (Turkification) തന്നെയാണ്ൺ ആധുനിക യുഗത്തിലും ആർമീനിയൻ കൂട്ടക്കൊലയുടെ വില്ലൻ ആയത്. യുവ തുർക്കികളുടെ ‘തുർക്കി തുർക്കികൾക്ക്’ എന്ന വാദമാണ് ഏഷ്യ മൈനറിൽ ക്രിസ്ത്യാനികൾ ആയ അർമേനിയകാരെയും, അസിറിയകാരെയും ,ഗ്രീക്കുകരെയും ഇല്ലായ്മചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്. തുർക്കിവല്ല്കരണം എന്നത് ചുരുക്കിപ്പറഞ്ഞാൽ ആ രാജ്യത്ത് ജീവിക്കുന്ന എല്ലാ വിഭിന്ന വംശജരും ,മത വിഭാഗത്തിൽപ്പെട്ടവരും തുർക്കി ഭാഷയും സംസ്കാരവും ഇസ്‌ലാം മതവും സ്വീകരികണ്ണം എന്നതായിരുന്നു. അതിനു വേണ്ടി യുവതുർക്കികൾ ചെയ്ത് കൂട്ടിയത് വളരെയധികം ഹീനപ്രവർത്തികൾ ആയിരുന്നു.
 
യുവ തുർക്കികൾ ഈ വംശഹത്യയുടെ മാർഗം എല്ലാം ആരിൽ നിന്ൻ പഠിച്ചു എന്ൻ അറിയുബോൾ നമ്മൾ അതിശയിച്ചു പോകും . ജപ്പാൻ ആയിരുന്നു യുവ തുർകികളെ പരിശീലിപ്പിച്ചത്. യുവതുർക്കികളെ ജപ്പാനിലേക്ക് ആകർഷിച്ച കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു.റഷ്യയെ ജപ്പാൻ പരാജയപെടുതിയത് , പാശ്ചാത്യ മത സാഹചര്യങ്ങളിൽ ഇല്ലാതെ തികച്ചും വ്യത്യസ്തമായ നിന്ൻ കൊണ്ട് ശാസ്ത്രം പുരോഗതിയിൽ ഉള്ള ജപ്പാന്റെ ഉയർച്ച , കൊറിയകാരെയും ചൈനകാരെയും വംശഹത്യയിലൂടെ ഉന്മൂലം ചെയ്ത് ജപ്പാന്റെ കുശാഗ്രബുദ്ധി . ഇവയെല്ലാം യുവ തുർകികളെ ആകർഷിച്ചു. ശാസ്ത്ര മേൽകോയ്മ ഉള്ള തുർക്കി യായിരുന്നു യുവ തുർക്കികളുടെ സ്വപനം. പക്ഷെ തുർക്കിയിലെ ഭൂരിഭാഗ മുസ്ലിമ്മുകളും നിരക്ഷർആയിരുന്നു. ഇതിനു ഒരു പരിഹാരമായി ആയിരുന്നു തുർക്കി വല്ലകരണം. ജപ്പാൻകാർ തങ്ങൾ ആണ് കിഴക്കുള്ള ഏഷ്യൻ വംശജരിൽ കുലീനതം ഉള്ള വംശാവലി എന്ൻ വിചാരിച്ചു , ചൈനകാരും കൊറിയൻ വംശജരും ഹീന ജാതികൾ ആയി കരുതിയ ജപ്പാൻ, അവരെ വംശഹത്യ ചെയുവനും ഉന്മൂലം ചെയുവനും തീരുമാനിച്ചു .ഇതുപോലെ തന്നെ തുർകികൾ തങ്ങളാണ് യൂറോപിന്റെ തൊട്ടു കിഴക്കുള്ള രാജ്യങ്ങളിൽ ഏറ്റവും കുലീനതം നിറഞ്ഞ വംശം എന്ൻ കരുതി , ഗ്രീക്കരെയും , അർമേനിയകാരെയും , അസിറിയൻകാരെയും , കുർദുകളെയും രണ്ടാം കിട വംശജരായി കരുതി അവരെ ഉന്മൂലം ചെയുവാൻ തുടങ്ങി.ഈ സമയത്ത് തന്നെയാണ് ജൂതന്മാരുടെ കൂട്ടകൊല ജർമിനിയിൽ നടന്നതും.ജപ്പാന്റെ പാൻ ഏഷ്യനിസം (Pan-Asianism) തുർക്കിയുടെ ഭാഷയിൽ പാൻ ഇസ്ലാമിസം ( Pan-Islamism) ആയി ഭവിച്ചു. ഒന്ൻ ഏഷ്യക്കാർ എല്ലാവരും ഉന്നത ജാതിക്കാർ ("great Yamato race") ആയ ജപ്പാന്റെ കീഴിൽ ആണിനിരക്കുവാൻ ആഹ്വാനചെയ്തപ്പോൾ , തുർക്കി ലോകത്തിൽ ഉള്ള എല്ലാം മുസ്ലിമുകളും ലോകത്തിലെ മുസ്ലിം മതത്തിലെ ഉന്നത വംശാവലിയായ തുർക്ക് വംശത്തിന്റെ കീഴിൽ ഇസ്ലമിക ഗിലാഫത്തിനു വേണ്ടി ആണിനിരക്കുവാൻ ആഹ്വാനചെയ്തു. ഇത് യഥാർത്ഥ്യം ആവാൻ എല്ലാം മുസ്ലിമുകൾ വസിക്കുന്ന രാജ്യങ്ങളിലും രഹസ്യ സംഘടന ഉണ്ടാക്കി, ജപ്പാൻ ഏഷ്യൻരാജ്യങ്ങളിൽ ഉണ്ടാകിയത് പോലെ തന്നെയായിരുന്നു ഈ നീക്കവും. അറബികളും , ഈജിപ്ത് ക്കാരും ബ്രിട്ടീഷ്‌ക്കാരുടെ കൂടെ നിന്നത് ഈ ആശയത്തിന് വിലങ്ങു തടിയായി എന്നത് ചരിത്രം.
 
1915 ഏപ്രിൽ 24-നായിരുന്നു രണ്ടാം ഘട്ട അർമേനിയൻ വംശഹത്യ അരങ്ങേറുന്നത്.റഷ്യയെ അർമേനിയക്കാർ സഹായിച്ചു എന്ന പിടിവള്ളിയിൽ പിടിച്ചു തുർക്കി പണി തുടങ്ങി. കോൺസ്റ്റാന്റിനോപ്പിളിലെയും മറ്റുപ്രദേശങ്ങളിലെയും മതനേതാക്കളെയും ജനത്തെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. എതിർത്തവരെ വധിച്ചു.യുവതുർക്കികൾ ആദ്യം കൊന്നു തള്ളിയത് തുർകിയുടെ തലസ്ഥാന നഗരത്തിൽ താമസിച്ചിരുന്ന 250 ഓളം അർമേനിയൻ ബുദ്ധിജീവികളെയും , ചിന്തകരെയും, സാഹിത്യകാരന്മ്മരെയും വ്യവസായികളെയും ആണ്. യുവ തുർക്കികളുടെ സ്വന്തമായ ഓട്ടോമൻ സാമ്രാജ്യത്തിലെ സൈനത്തിൽ ജോലി ചെയ്തിരുന്ന അർമേനിയൻ പട്ടാളക്കാരെപ്പോലും അവർ വെറുതെവിട്ടില്ല. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി. അവശേഷിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും നാടുകടത്തി. അർമേനിയൻ വംശജരെ നാട്കടത്തപെട്ട നഗരങ്ങളിലും ഗ്രാമങ്ങളിൽ കൊണ്ട് തുർക്ക് വംശജരെ കുടിയിരുത്തി. ലക്ഷക്കണക്കിന്‌ അർമേനിയകാരും, അസിറിയൻകാരുമാണ് സിറിയൻ മരുഭൂമിയിൽ പട്ടിണ്ണി കിടന്ൻ മരിച്ചു വീണത്. സ്വന്തം മണ്ണിൽനിന്നും അർമേനിയക്കാർ പിഴുതെറിയപ്പെടുകയും ചെയ്തു. ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ക്രൈസ്തവർ തകർന്നടിഞ്ഞുകൊണ്ടിരുന്നു. ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനവും കുട്ടികളെ തട്ടിക്കൊണ്ടുപോകലും സ്ഥിരമായി. ഒടുവിൽ പീഡനം വംശഹത്യയിലെത്തി. സുൽത്താൻ ഹമീദ് അർമേനിയൻ വംശഹത്യ പ്രഖ്യാപിച്ചതോടെ യുവതുർകികൾ പുരോഹിത മത നേതാകന്മാരുടെ മേലുള്ള പീഡനവും ശക്തമായി.
 
അനേകം പുരോഹിതർ ദൈവ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. അതിൽ ആദ്യ വ്യക്തിയായിരുന്നു മെട്രോപോളിറ്റൻ ക്രിസോസ്റ്റോമസ്. സ്മിർണയിലെ മെത്രാപോലീത്തയായിരുന്നു അദ്ദേഹം. തുർക്കികളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുകയും ലോകത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അർമേനിയൻ വംശഹത്യ തടയുന്നതിന് യുറോപ്യൻ നേതാക്കൾക്ക് അദ്ദേഹം അനേകം കത്തുകൾ എഴുതി. പലരും അദ്ദേഹത്തോട് നാട്ടിൽ നിന്നും പലായനം ചെയ്യുവാൻ അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹം അവരോട് പറഞ്ഞു. ”തന്റെ ജനങ്ങളോടൊത്ത് നിലനിൽക്കുക എന്നത് ഒരു വൈദികന്റെ കടമയാണ്.”
 
അന്ന് 15 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികളെയാണ് കൊന്നൊടുക്കിയത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഗ്രീക്കും തുർക്കിയും തമ്മിലുണ്ടായ യുദ്ധത്തിൽ ഒടുവിൽ തുർക്കി വിജയിച്ചു. യുദ്ധ ശേഷം സ്വതന്ത്ര അർമേനിയ എന്ന കരാർ പാലിക്കപ്പെട്ടില്ല. സഖ്യകക്ഷികൾ ഇന്നത്തെ ഇറാക്കിലെ എണ്ണപ്പാടങ്ങളിൽ കണ്ണുവെച്ചപ്പോൾ ഉടമ്പടി പാലിക്കപ്പെടാതെ പോകുകയും വീണ്ടും ഏഷ്യമൈനർ തുർക്കിയുടെ കൈവശമാകുകയും ചെയ്തു. 1922 ഓടുകൂടി സ്മിർണ നഗരത്തിലെ ഗ്രീക്ക്, അർമേനിയൻ സാന്നിധ്യം അവശേഷിക്കുകയും ചെയ്തു. പട്ടാളം അർമേനിയൻ ജനതയെ അവരുടെ വീടുകളിൽ വെച്ച് കശാപ്പുചെയ്യുകയും ഗ്രീക്കുകാരെ കൂട്ടക്കുരുതി നടത്തുകയും ചെയ്തു. നാലുലക്ഷം പേരെയാണ് അന്ന് കൊലചെയ്തത്. കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സംഗവും തുർക്കികൾ അഴിച്ചുവിട്ടു. നഗരത്തിന് മണ്ണെണ്ണയൊഴിച്ച് തീയിട്ട അവർ കടലിനും നഗരഭിത്തിക്കും ഇടയിൽപ്പെട്ടവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി. അവിടുത്തെ ഒരു മനുഷ്യജീവൻ പോലും അവർ ബാക്കിവെച്ചില്ല. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ സഖ്യകക്ഷികളുടെ കപ്പലുകൾ ഇതിനെല്ലാം സാക്ഷികളായി നിലകൊണ്ടിരുന്നുവത്രെ. അതോടെ ഏഷ്യമൈനറിലെ വംശഹത്യയുടെ അവസാനത്തെ ഘട്ടമായി.
 
അങ്ങനെ പതിനൊന്നാം നൂറ്റാണ്ടിൽ തുടങ്ങിയ തുർക്കികളുടെ കലാപരുപാടി കാഴ്ചക്കാർ ഇല്ലാതാവുകയും ഇരകൾക്ക് ക്ഷാമമായി തീർന്ന്പോൾ 1925 ഓട് കൂടി ഒരു അവസാനം ആയി. പതിനൊന്നാം നൂറ്റാണ്ടിൽ ഏഷ്യാ മൈനർ മുഴുവൻ ക്രിസ്‌ത്യാനികളായിരുന്നു. പതിനാറാം നൂറ്റാണ്ടായപ്പോഴേയ്‌ക്കും ജനസംഖ്യയിലെ 92% മുസ്‌ലീങ്ങളായി. പതിനൊന്നാം നൂറ്റാണ്ടിൽ അവിടെ 400-ൽ അധികം മെത്രാന്മാർ ഉണ്ടായിരുന്നു. അവസാനം അവരിൽ 97% ഇല്ലാതാക്കപ്പെട്ടു. 11-ഉം 16-ഉം നൂറ്റാണ്ടുകൾക്കിടയിൽ ക്രിസ്‌ത്യൻ സഭയ്‌ക്ക്‌ അംഗങ്ങളെ നഷ്‌ടപ്പെട്ടു; സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കപ്പെട്ടു, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ബിഷപ്പുമാർ രൂപതാ ഭരണത്തിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടു. ഇന്ന്‌ 2015-ൽ സ്ഥിതിഗതികൾ തികച്ചും ശോചനീയമാണ്‌. ഇപ്പോൾ വിരലിലെണ്ണാവുന്ന ക്രിസ്‌ത്യാനികളാണ്‌ തുർക്കിയിലുള്ളത്‌. തുർക്കി ഒരു കാലത്ത്‌ ക്രിസ്‌ത്യാനികളുടേതായിരുന്നു എന്ന്‌ ഓർമ്മിക്കണം. അറബികൾ ഈജിപ്‌തിലും സിറിയയിലും ഇറാഖിലും ചെയ്‌തതു തന്നെ തുർക്കികൾ ഏഷ്യാമൈനറിലും ബാൽക്കണിലും മെഡിറ്റേറനിയൻ സമുദ്രത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിലും ചെയ്‌തു - ക്രിസ്‌തുമതത്തെയും ആ മതം പിന്തുടർന്ന വംശങ്ങളെയും ഉന്മൂലനം ചെയ്യൽ.
 
ആധുനിക യുഗത്തിൽ തുർക്കികൾ വംശഹത്യയിലൂടെ മൊത്തത്തിൽ കൊന്നു തള്ളിയ മനുഷ്യജീവനുകളുടെ കണക്ക് എടുത്താൽ അതു ഏകദേശം മൂന്ന് മില്യൻ വരും അതായത് മുപ്പത് ലക്ഷം .
 
credit : സാം ജോൺ
"https://ml.wikipedia.org/wiki/അർമേനിയൻ_വംശഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്