"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കൂടുതൽ കാര്യങ്ങൾ ചേർത്തു)
1922-ൽ വ്ലാഡിമിർ ലെനിന്റെ നേത്രത്വത്തിൽ ബോൾഷെവിക് പാർടി അധികാരത്തിലേക്ക് കയറി. ലെനിന്റെ കാലശേഷം മധ്യ 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ജോസഫ്‌ സ്റ്റാലിൻ സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ [[മാർക്സിസം-ലെനിനിസം|മാർക്സിസം-ലെനിനിസത്തെയാണ്]] തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാത്രകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പദ്ഖടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത്. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ്‌ യൂണിയൻ അതിവേഗതത്തിലുള്ള വ്യവസായവത്കരണവും ആധുനീകരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താൻ സ്റ്റാലിൻ മടിച്ചില്ല.
 
രണ്ടാം ലോകമഹായുദ്ദത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം [[നാസി ജർമ്മനി|നാസി ജർമ്മനിയുമായി]] ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജെർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, [[ബെർലിൻ|ബെർലിനെതിരെയുള്ള]] യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത്. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനില്ക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്ങിലും [[സ്റ്റാലിൻഗ്രാഡ്‌|സ്റ്റാലിൻഗ്രാഡിലെ]] വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കി.
 
തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയൻ കിഴക്കേജർമ്മനി 1989 വരെ കൈയ്യടക്കി വയ്ക്കുകയുണ്ടായി. 1953-ൽ സ്റ്റാലിൻ്റെ മരണശേഷം [[നികിതാ ക്രുഷ്ചേവ്]] ആണ് അധികാരത്തിലേക്ക് വന്നത്. ക്രുഷ്ചേവ് സാമൂഹിക സാമ്പത്തിക രംഗത്ത് ഉദാരവത്കരണം കൊണ്ടുവരുകയുണ്ടായി. ഡീ-സ്റ്റാലിനീകരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. യുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയനും [[അമേരിക്ക|അമേരിക്കയുമായിരുന്നു]] ആഗോള ശക്തികളായി ഉയന്ന് വന്നത്. ഈ രണ്ട് വൻശക്തികളുടെ മത്സരമാണ് ശേഷം [[ശീതയുദ്ധം|ശീതയുദ്ധത്തിന്]] വഴിതെളിച്ചത്. ശീതയുദ്ധകാലത്ത് ശാസ്ത്ര-സാങ്കേതികരംഗത്തും ബഹിരാകാശരംഗത്തും ആയുധസാങ്കേതികവിദ്യയിലും അത്യധികം മുന്നേറ്റങ്ങൾ കൈവരിക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച [[സ്പുട്നിക്]] ആയിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം. തുടർന്ന് സോവിയറ്റ് യുണിയൻ [[ലെയ്ക]] എന്ന ഒരു നായയെയും ബഹിരാകാശത്തേക്ക് അയയ്ക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ്റെ [[യൂറി ഗഗാറിൻ]] ആയിരുന്നു ആദ്യമായി ബഹിരാകാശത്തിലെത്തിയ മനുഷ്യൻ. എന്നാൽ 1962-ലെ [[ക്യൂബൻ മിസൈൽ പ്രതിസന്ധി|ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു]] ശീതയുദ്ധകാലത്തെ എറ്റവും തീക്ഷണമായ സംഭവവികാസം.
27

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2216400" എന്ന താളിൽനിന്ന് ശേഖരിച്ചത്