"ഹോർത്തൂസ് മലബാറിക്കൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[ചിത്രം:Hortus Malabaricus Kerala Connection.jpg|thumb|ഹൊർത്തൂസ്‌ മലബാറികുസ്‌ ആമുഖ പേജ്,രംഗഭട്ട്,അപ്പുഭട്ട്.ഇട്ടിവൈദ്യൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നതു കാണാം]]
 
കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടലത്തീൻ അമൂല്യമായഭാഷയിൽ അച്ചടിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് '''ഹോർത്തൂസ്‌ മലബാറിക്കൂസ്'''‌‌.(ലത്തീൻ ഭാഷയിൽ Hortus Malabaricus) ഡച്ചുകാരനായ അഡ്‌മിറൽ [[വാൻ റീഡ്|വാൻ റീഡിന്റെ]] നേതൃത്വത്തിലാണ്‌ പുസ്തക രചന നടന്നത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ ഒരു [[സസ്യശാസ്ത്രം|സസ്യശാസ്ത്രപുസ്തകമാണിത്]]. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥവും ഇതാണ്‌. [[മലയാളം|മലയാള ലിപികൾ]] ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിനു വേണ്ടിയാണ്‌. <ref>http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം. </ref>
 
[[ഹെൻറി അഡ്രിയാൻ വാൻ റീഡ്‌ ടോ ഡ്രാക്കെൻ‍സ്റ്റീൻ]] <ref> http://www.lib.uchicago.edu/e/su/southasia/lach.html </ref> (1636-1691) അഥവാ വാൻ റീഡ് ആണ്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അദ്ദേഹം ഒരു ഡച്ചു സഞ്ചാരിയും പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു. ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ ഗവർണറായി കൊച്ചിയിൽ ജോലിചെയ്തിരുന്ന കാലത്താണ്‌ എഴുതിയത്. (1673-1677). പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ കാൾ ലിന്നേയസിനെ വളരെയധികം സ്വാധിനിച്ച പുസ്തകങ്ങളിലൊന്നാണിത്. ലത്തീനിൽ നിന്നും ഇംഗ്ളീഷിലേക്കും പിന്നീട് മലയാളത്തിലേക്കും വിവർത്തനം ചെയ്തത് [[കെ.എസ്. മണിലാൽ|ഡോ.കെ.എസ്. മണിലാൽ]] ആണ്. കേരള സർവ്വകലാശാല 12 വാല്യങ്ങളിലായി ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഹോർത്തൂസ്_മലബാറിക്കൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്