"മറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
[[ചിത്രം:marayoor.jpg|thumb|left|210px|മറയൂർ]]
 
മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നതാണ്‌ കൂടുതൽ ശരി എന്നതാണ്‌ പണ്ഡിതമതം. ചേര, ചോള, പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാടുകളിൽ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാൽ മറവരുടെ ഊര്‌ അല്ലെങ്കിൽ അവർ മറഞ്ഞിരുന്ന ഊര്‌ എന്ന അർഥത്തിലാവാം മറയൂർ എന്ന പേരുണ്ടായത്‌ എന്നാണു വ്യഖ്യാനം. മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇടമാണു മറയൂർ. മലയുടെ ഊര്‌ എന്ന പ്രയോഗം കാലക്രമത്തിൽ മറയൂർ എന്നും മറഞ്ഞുകിടക്കുന്ന ഊര്‌ എന്നയർഥത്തിൽ മറയൂർ എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയാറുണ്ട്‌.വനവാസകാലത്ത്‌ പാണ്ഡവർ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്‌. പാണ്ഡവർ മറഞ്ഞിരുന്ന ഊർ എന്ന അർഥവും പറയാനാവും.
 
10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട്‌ എന്നും മറയൂരിനു പേരുണ്ട്‌. അവർക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌.
വരി 54:
 
==== അക്കാതങ്കച്ചി മല ====
നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്‌ക്കാണ്‌ കഥ പറയാനുള്ളത്‌്‌പറയാനുള്ളത്‌. മുമ്പ്‌ കൂട്ടുകാരികൾ വിറകുപെറുക്കാൻ കാട്ടിൽ പോയി. അവർ വിറകുപെറുക്കിക്കഴിഞ്ഞ്‌ ക്ഷീണമകറ്റാൻ ഒരു ഗുഹയക്കുള്ളിൽ കയറി ഇരുന്ന്‌ പേൻ പെറുക്കിക്കൊണ്ടിരുന്നു. പേൻപെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്‌ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവർ കണ്ടത്‌ ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്‌.അന്നുമുതൽ ആ മലക്ക്‌ അക്കാതങ്കച്ചി മലയെന്നു പേരു വന്നു.
 
== കാലാവസ്ഥ ==
മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാൽ മഴ വളരെ കുറവാണ്‌. അത്‌ പുതച്ചിക്കനാൽ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത്‌ അധികവും നൂർമഴയാണ്‌. വർഷത്തിൽ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നത്‌. കേരളത്തിൽ ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ മറയൂരിൽ കാറ്റാണ്‌. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്‌. മലമുകളിൽ മഴപെയ്യും. തുലാമഴയാണ്‌‌ കൂടുതൽ. നാലു വശവുമുള്ള മലകൾ മഴയെ തടഞ്ഞു നിർത്തും. അതുകൊണ്ട്‌ എപ്പോഴും താഴ്വരതാഴ്‌വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്‌. വർഷത്തിൽ അധികവും ഈ കാലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവർ, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സഥലമാണ്‌ അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂർ. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.
 
== ജനവിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/മറയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്