"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
ജി.പി.എസ്. ൻറെ രൂപകൽപന രണ്ടാം ലോക മഹായുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത ([[ലോറൻ]]), ([[ഡെക്കാ നാവിഗേറ്റർ]]) സമാനമായിരുന്നു.
==='''പിൻഗാമികൾ'''===
1956ൽ [[ഫ്രൈഡ്വാർഡ്റ്റ് വിന്റെർബർഗ് ]] [[സാമാന്യ ആപേക്ഷികത]] (ഒരു ശക്തിയേറിയ കാന്തികമണ്ഡലത്തിൽ സമയത്തിന്റെ വേഗം കുറയും എന്ന തത്വം) പരീക്ഷിക്കാനുള്ള ഒരു പരീക്ഷണം മുന്നോട്ടു വച്ചു. ഭ്രമണപഥങ്ങളിൽ കറങ്ങുന്ന കൃത്രിമ ഉപഗ്രഹങ്ങളിൽ കൃത്യതയുള്ള ആണവക്ലോക്കുകൾ സ്ഥാപിക്കുക എന്നതായിരുന്നു ഈ പരീക്ഷണം. (പിന്നീട്, സാമാന്യ ആപേക്ഷികത പ്രകാരം കണക്കുകൂട്ടിയപ്പോൾ ആ ക്ലോക്കുകൾ ഭൂമിയിലിരിക്കുന്ന നിരീക്ഷകരെ സംബന്ധിച്ച് ദിവസം തോറും 38 മൈക്രോ സെക്കന്റ് വേഗത്തിൽ ഓറ്റുന്നതായിഓടുന്നതായി കാണപ്പെട്ടു.
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം രൂപകൽപ്പന ചെയ്തപ്പോൾ ഈ വ്യത്യാസം ശരിയാക്കുകയുണ്ടായി.<ref>http://www.astronomy.ohio-state.edu/~pogge/Ast162/Unit5/gps.html</ref>
1957ൽ [[സോവിയറ്റ് യൂണിയൻ]] ആദ്യ മനുഷ്യനിർമ്മിത കൃത്രിമോപഗ്രഹമായ [[സ്പുട്നിക്]] വിക്ഷേപിച്ചു. [[അമേരിക്ക|അമേരിക്കയിലെ]] അന്നത്തെ രണ്ടു ഭൗതികശാസ്ത്രജ്ഞരായ വില്ല്യം ഗുഎർ, ജ്യോർജ് വൈഫെൻബാഷ് [[ജോൺസ് ഹോപ്കിൻ|ജോൺസ് ഹോപ്കിൻസിലെ]] [[അപ്ലൈഡ് ഫിസിക്സ് ലബോറട്ടറി|അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ]] ഗവേഷകരായിരുന്നു. അവർ സ്പുട്നിക്കിന്റെ [[റേഡിയോ സംപ്രേക്ഷണം]] നിരീക്ഷിക്കാൻ തീരുമാനിച്ചു. മണിക്കൂറുകൾക്കുള്ളിൽ [[ഡോപ്ലർ പ്രഭാവം]] കാരണം [[ഉപഗ്രഹം ]]അതിന്റെ [[ഭ്രമണപഥം|ഭ്രമണപഥത്തിൽ]] എവിടെയുണ്ടെന്ന് കണ്ടെത്താൻ കഴിയുമെന്ന് അവർക്കു മനസ്സിലായി. തങ്ങൾക്കുവേണ്ട കണക്കുകൂട്ടലുകൾ നടത്താൻ [[യൂണിവാക്ക്]] കമ്പ്യൂട്ടർ ഉപയോഗിക്കാൻ അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയുടെ മേധാവി അവരെ അനുവദിച്ചു. അടുത്ത പ്രാവശ്യം അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയുടെ ഉപമേധാവിയായ ഫ്രാങ്ക് മക് ക്ലുർ; വില്ല്യം ഗുഎർ, ജ്യോർജ് വൈഫെൻബാഷ് എന്നിവരോട്, കൃത്രിമോപഗ്രഹത്തിന്റെ സ്ഥാനമുപയൊഗിച്ച്, നിരീക്ഷിക്കുന്ന ആളുടെ സ്ഥാനം കണ്ടെത്താൻ നിർദ്ദേശിച്ചു. ഇത്, അവർക്കു ഒരു ട്രാൻസിറ്റ് സങ്കെതം രൂപകൽപ്പന ചെയ്യാൻ ഇടയാക്കി.
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്