"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 40:
ലോറൻസോ ഡാസ തന്റെ ഏകമകളോടും അവിവാഹിതയായ സഹോദരി എസ്കൊലാസ്തിക്കയോടും ഒപ്പമാണ് താമസിച്ചിരുന്നത്. 13 വയസ്സുള്ള ഫെർമിന ഡാസ എന്നും സ്കൂളിൽ പോയിരുന്നത് എസ്കൊലാസ്തിക്കയോടൊപ്പമായിരുന്നു. ഫെർമിന ഡാസയോടുള്ള പ്രേമാതിരേകത്താൽ ഫ്ലോറന്റിനോ അവൾ എന്നും സ്കൂളിൽ പോകുമ്പോൾ കടന്നുപോയിരുന്ന ചെറിയ പാർക്കിൽ ഏറ്റവും ഒഴിഞ്ഞ ഒരു ബെഞ്ചിൽ പുസ്തകം വായിക്കുകയാണെന്ന് നടിച്ചുകൊണ്ട് ആ സുന്ദരി വരുന്നതു കാണുംവരെ ഇരുന്നു. അവളോട് തന്റെ മാനസാഭിലാഷം പങ്കുവെയ്ക്കാൻ പറ്റുന്ന ഒരു അവസരം വരുന്നതു വരെ കാത്തിരുന്നുകൊണ്ട് അവനങ്ങനെ തന്നെ മാസങ്ങളോളം കാത്തിരുന്നു.
 
ഒടുവിൽ അയാൾ അവൾക്കൊരു കത്തുകൊടുത്തു. ദിവസങ്ങൾക്കുശേഷം ഇരുവരും അഗാഥപ്രണയത്തിലകപ്പെട്ടു. എന്നാൽ അധികം താമസിയാതെ അവർ പിടിക്കൂടപ്പെട്ടുപിടികൂടപ്പെട്ടു. തന്റെ സഹോദരിയുടെ ഒത്താശയോടെയല്ലാതെ ഈ ബന്ധം സാധ്യമല്ല എന്നു മനസിലാക്കിയ ലോറൻസോ ഡാസ അവരെ നാടുകടത്തി. ആത്മഹത്യാഭീഷണി മുഴക്കിയ ഫെർമിന ഡാസയ്ക്കു വഴങ്ങാതെ ലോറൻസോ ഡാസ അവളേയും കൂട്ടി ദൂരദേശത്തേയ്ക്ക് പലായനം ചെയ്തു. എന്നാൽ ഫ്ലോറന്റിനോ അവരുടെ ലക്ഷ്യം അവരറിയാതെ അറിഞ്ഞുകൊണ്ടിരുന്നു. വർഷങ്ങൾക്കുശേഷം തന്റെ മകൾ എല്ലാം മറന്നെന്നു കരുതിയ ലോറൻസോ ഡാസ നാട്ടിൽ തിരിച്ചെത്തി. എന്നാൽ ഇക്കാലയളവിൽ അവരിരുവരും ടെലഗ്രാഫ് സന്ദേശങ്ങളാൽ തങ്ങളുടെ പ്രണയം കൈമാറിവന്നിരുന്നു.
 
നാട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം ഫെർമിന ഡാസ ചന്തയിൽ വെച്ച് ഫ്ലോറന്റിനോ അരിസയെ വീണ്ടും കണ്ടുമുട്ടുന്നു.
വരി 48:
 
ആറ് മാസം ഗർഭിണിയായ ഫെർമിന ഡാസയെ ഒരിക്കൽ ഫ്ലോ. അരിസ കത്തീഡ്രലിൽ വെച്ചു കാണുന്നു. അന്ന് അവനൊരു പ്രതിജ്ഞയെടുക്കുന്നു. "തന്നെ അവൾക്ക് സ്വീകാര്യനാക്കുംവിധം താൻ സമ്പത്തും പ്രശസ്തിയും നേടും" അങ്ങനെ ഫ്ലോ. അരിസ തന്റെ അമ്മാവന്റെ ഉടമസ്തതയിലുള്ള കരീബിയൻ റിവർ കമ്പനിയിൽ ജോലിയ്ക്ക് ചേരുന്നു. തൂപ്പുകാരനായി പണിയാരംഭിച്ച അയാൾക്കർഹമായ സ്ഥാനം കണ്ടെത്തുന്നതുവരെ പടിപടിയായ ഉദ്യോഗക്കയറ്റം നൽകുമെന്ന് അങ്കിൾ അയാൾക്ക് വാക്ക് കൊടുക്കുകയും ആ വാക്ക് പാലിക്കുകയും ചെയ്തു.
 
ഫെർമിന ഡാസയെ വീണ്ടെടുക്കുകയെന്നതായി അയാളുടെ ഏക ജീവിതലക്ഷ്യം. ഇന്നല്ലെങ്കിൽ നാളെ ആ ലക്ഷ്യം നേടാൻ സാധിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
 
== പ്രമേയം ==
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്