ഏകദൈവ വിശ്വാസമാണ് ([[തൗഹീദ്]]) ഇസ്ലാമിലെ അടിസ്ഥാന ആശയംതത്വം. ദൈവത്തിന് അറബി ഭാഷയിലുപയോഗിക്കുന്ന പദമാണ് അല്ലാഹു എന്നത്. അറബി ഭാഷയില്‍ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. അറബി വാക്കായ അല്‍ (the), ഇലാഹ് (ആരാധ്യന്‍) എന്നിവയില്‍ നിന്നാണിത് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതര്‍ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. ഖുര്‍ആനില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം അല്ലാഹു എന്നാണ്. അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്<ref>"Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.</ref>. ക്രൈസ്തവരും യഹൂദരും ആരാധിക്കുന്ന അതേ ദൈവമായിത്തന്നെയാണ് ഖുര്‍ആനില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നതെങ്കിലും ക്രൈസ്തവരുടെ ത്രിയേകത്വ വിശ്വാസം ഖുര്‍ആന്‍ തള്ളിക്കളയുന്നു. [[അബ്രഹാം]], [[മോശെ]] തുടങ്ങിയ പ്രവാചകരെപ്പോലുള്ള ഒരു പ്രവാചകനാണ് യേശു, മുഹമ്മദ് തുടങ്ങിയവര്‍ എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഖുര്‍ആനിലെ ഒരു അദ്ധ്യായത്തില്‍ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “...ദൈവം ഏകനാണ്, അവന് ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്, അവന് ജന്മം നല്‍കിയിട്ടില്ല, ജനിച്ചിട്ടുമില്ല, അവന് തുല്യനായി ആരും തന്നെയില്ല.”<ref>ഖുര്‍ആന്‍ 112:1-4</ref>