"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
വരി 32:
== മൈക്രോസോഫ്റ്റ് വിൻഡോസ് ==
{{Main|മൈക്രോസോഫ്റ്റ് വിൻഡോസ്}}
മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിൻഡോസ് എന്നാണ്. എല്ലാ പതിപ്പുകൾക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിൻഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളിൽ വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകൾക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബർ മാസത്തിലാണ് കമ്പനി ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുള്ള വിൻഡോസ് 1.0 വേർഷൻ പുറത്തിറക്കുന്നത്. എം. എസ്. ഡോസിൽ ഉപയോഗിച്ചിരുന്ന കാരക്ടർ യൂസർ ഇന്റർഫേസിനു പകരം കംപ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ ചിത്രരൂപത്തിൽ (ഐക്കണുകൾ) നൽകി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിൻഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകരണം ലഭിച്ച വിൻഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിൻഡോസ് 3.1, വിൻഡോസ് 95, വിൻഡോസ് 98, വിൻഡോസ് എൻ.ടി, വിൻഡോസ് 2000, വിൻഡോസ് മില്ലേനിയം, വിൻഡോസ് എക്സ്.പി, വിൻഡോസ് വിസ്ത എന്നീ പേരുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയിൽ വിജയം ഉറപ്പിച്ചതിനെത്തുടർന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കൻ ഗവൺമെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയിൽ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാൻ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയർ പ്രേമികൾ ഏറ്റവും മനുഷ്യനെവെറുക്കുന്ന മനുഷ്യനെന്ന ദുഷ്പേര് കൂടി ബിൽഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ [[വിൻഡോസ് എക്സ്‌പി]] വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിർത്തലാക്കി. എങ്കിലും 2014 ഏപ്രിൽ വരെ വിൻഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 7. വിയന്ന എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ജൂലൈ 22, 2009നാണ്<ref>http://windowsteamblog.com/blogs/windows7/archive/2009/07/22/windows-7-has-been-released-to-manufacturing.aspx </ref>കമ്പനി പുറത്തിറക്കിയത്.
 
== മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും ==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്