"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 12:
പതിനെട്ടാം നൂറ്റാണ്ടിൽ (ഒക്ടോബർ 29, 1740 - മേയ് 19, 1795) സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ ജനിച്ച ഒരു അഭിഭാഷകനും, ദിനവൃത്താന്തകനും എഴുത്തുകാരനും ആയിരുന്നു '''ജെയിംസ് ബോസ്വെൽ''' . പ്രഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനും വിമർശകനുമായിരുന്ന [[സാമുവൽ ജോൺസൻ|സാമുവൽ ജോൺസണുമായുള്ള]] അടുപ്പമാണ് ബോസെലിന് പ്രശസ്തിയിലേക്കുള്ള വഴിതീർത്തത്. ഒരാളുടെ സന്തതസഹചാരി, നിരീക്ഷകൻ എന്നീ അർത്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേരും അതിൽ നിന്ന് ഉരുത്തിരിഞ്ഞ ബോസ്വെല്ലിയൻ, ബോസ്വെലിസം എന്നീ വാക്കുകളും ഇംഗ്ലീഷ് ഭാഷയിലെ പദസമുച്ചയത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ജോൺസന്റെ ഏറ്റവും പ്രസിദ്ധമായ ജീവചരിത്രത്തിന്റെ സ്രഷ്ടാവെന്ന നിലയിലാണ് ബോസ്വെൽ മുഖ്യമായും അറിയപ്പെടുന്നത്. "എക്കാലത്തേയും ഏറ്റവും മഹത്തായ ജീവചരിത്രം" (The greatest of all biographies) എന്നുപോലും അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "Durants">സംസ്കാരത്തിന്റെ ചരിത്രം പത്താം ഭാഗം(റുസ്സോയും വിപ്ലവവും - വിൽ, ഏരിയൽ ഡുറാന്റുമാർ (പുറങ്ങൾ 778-785 & 840-842)‍</ref>
 
ദീർഘകാലം അദ്ദേഹം എഴുതിയിരുന്ന വിശദവും തുറന്നതുമായ ഡയറിക്കുറിപ്പുകളുടെ പേരിലും ബോസ്വെൽ അറിയപ്പെടുന്നു. രചയിതാവിന്റെ മരണം നടന്ന് ഒന്നേകാൽ നൂറ്റാണ്ട് കഴിഞ്ഞ്, 1920-കളിൽ മാത്രമാണ് ആ കുറിപ്പുകൾ കണ്ടുകിട്ടിയത്. യൗവനത്തിൽ നടത്തിയ നീണ്ട യൂറോപ്യൻ പര്യടനത്തിന്റേയും ജോൺസണുമായി സ്കോട്ട്ലൻഡിൽ നടത്തിയ യാത്രയുടേയും വിശദമായ വിവരണങ്ങൾ ഈ കുറിപ്പുകളിലുണ്ട്. അക്കാലത്തെ പ്രഖ്യാതവ്യക്തികളും ജോൺസന്റെ ക്ലബിലെ അംഗങ്ങളുമായിരുന്ന നടൻ ഡേവിഡ് ഗാറിക്, രാഷ്ട്രീയചിന്തകൻ എഡ്മൻഡ് ബർക്ക്, ചിത്രകാരൻ [[ജോഷ്വാ റെയ്നോൾഡ്സ്]], സാഹിത്യകാരൻ ഒലിവർ ഗോൾഡ്സ്മിത്ത് എന്നിവരുമായുള്ള മുഖാമുഖങ്ങളുടെയും സംഭാഷണങ്ങളുടേയും വിവരണങ്ങളും ഈ കുറിപ്പുകളിലുണ്ട്. ബോസ്വെലിന്റെ രചനകളിൽ വിഷയമായത് മറ്റുള്ളവരാണ്. എന്നാൽ ജോൺസണെ ചുറ്റിനിന്ന ശ്രദ്ധേയരായ പ്രതിഭാശാലികളുടെ ക്ലബ്ബിൽ പ്രവേശനം നേടാൻ കഴിഞ്ഞ ബോസ്വെൽ, സുഹൃദ്ഭാവം, സംഭാഷണനൈപുണ്യം എന്നിവയുടെ പേരിൽ സ്വന്തം നിലക്കും പേരെടുത്തിരുന്നു.
 
==തുടക്കം==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്