"മുഹമ്മദ് അൽ-ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 15:
|influenced = [[Muslim ibn al-Hajjaj]][[Daraqatni]]
}}
'''അൽ-ബുഖാരി''' അല്ലെങ്കിൽ '''ഇമാം ബുഖാരി''' എന്നിങ്ങനെ അറിയപ്പെടുന്ന '''മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി''' (810-870) പ്രമുഖ ഇസ്ലാമിക പണ്ഡിതനാണ്‌. [[സ്വഹീഹുൽ ബുഖാരി]] അഥവാ ജാമിഉൽ സഹീഹ് ( الجامع الصحيح) എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ്‌ അദ്ദേഹം പ്രശസ്തനായത്, വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിങ്ങൾ ഏറ്റവും ആധികാരികമെന്ന് കരുതുന്ന മതഗ്രന്ഥമാണ്‌ സഹീഹുൽ ബുഖാരി. നീണ്ട പതിനാറ് വർഷത്തെ കഠിന പ്രയത്നം കൊണ്ടാണ് ആ ഗ്രന്ഥം അദ്ദേഹം പൂർത്തീകരിച്ചത്.ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി എഴുതപ്പെട്ട പ്രാമാണിക ഹദീസ് ഗ്രന്ഥവും സ്വഹീഹുൽ ബുഹാരിയാണ്.<ref>[http://www.ummah.net/Al_adaab/hadith/bukhari/index.html ummah.net], [http://www.islamonline.com/cgi-bin/news_service/profile_story.asp?service_id=838 islamonline.com], [http://www.sunnah.org/history/Scholars/imam_bukhari.htm sunnah.org], [http://yarehman.bizbrowse.com/islam/Mazameen/Personalities-English/Imam-Bukhari.htm yarehman.com], [http://www.inter-islam.org/A-Z/B/B.htm inter-islam.org], [http://fatwa-online.com/classicalbooks/hadeeth/0000101.htm fatwa-online.com] </ref>.
 
== ജീവചരിത്രം ==
മുഹമ്മദ് ഇബ്നു ഇസ്മായീൽ ഇബ്നു ഇബ്രാഹീം ഇബ്നു അൽ-മുഗീറ ഇബ്നു ബർദിസബ അൽ-ബുഖാരി (അറബി: محمد بن اسماعيل بن ابراهيم بن المغيرة بن بردزبه البخاري) എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂർണ്ണ നാമം.അനാഥനായി വളർന്നു.കുട്ടിക്കാലം മുതൽ ജ്ഞാന സമ്പാധനത്തിൽ മുഴുകി.പല ദേശങ്ങളും രാജ്യങ്ങളും സഞ്ചരിച്ചു. ധാരാളം പണ്ഡിതരുമായി കണ്ടുമുട്ടി.ഹദീസ് സമ്പാധകരിലെ "അമീറുൽ മുഅമിനീൻ" എന്നപരനാമധേയനായി.[[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]], [[തിർമിദി|തിർമിദി]], ഇബ്നു ഖുസൈമ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.
 
=== ആദ്യകാല ജീവിതം (810-820) ===
ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട [[ബുഖാറ]] (അക്കാലത്ത് ഖൊറാസോനിന്റെ ഭാഗം) എന്ന പട്ടണത്തിൽ എ.ഡി 810 ജൂലൈ 20 (ഹിജ്റ 194 ശവ്വാൽ 13) നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു.അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മുഹമ്മദ്_അൽ-ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്