"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 22:
തൊഴിലാളികളെ അണിനിരത്താതെ ഒരു ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുവാനാവില്ല എന്നു മനസ്സിലാക്കിയ ആര്യ, കർഷകരെ ജന്മിത്വത്തിനെതിരായ സമരത്തിൽ കർഷകരെ അണിനിരത്തി. കോൺഗ്രസ്സിൽ സോഷ്യലിസ്റ്റ് നീക്കങ്ങൾ രൂപപ്പെട്ടപ്പോൾ ആര്യ അതിന്റെ ഭാഗമായി മാറി. സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ സ്വാഭാവികമായും ആര്യ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിച്ചേർന്നു. മഹിളാസംഘത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്നു. [[മലബാർ|മലബാറിൽ]] മഹിളാസംഘം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു ആര്യ.<ref name=kcpap12>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=25}}</ref> കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ആര്യയും മറ്റു നേതാക്കളെപ്പോലെ പലവിധ പീഢനങ്ങൾക്കും ഇരയായി. ആര്യയുടെ വീട്ടിൽ ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ താമസിച്ചിരുന്നു.
[[പാലിയം സമരം|പാലിയം സമരകാലത്ത്]] സത്യഗ്രഹത്തിൽ പങ്കെടുത്തു. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികളെ നയിച്ചാണ് ആര്യ പാലിയം സമരമുഖത്തെത്തിയത്.
[[കമ്മ്യൂണിസ്റ്റ് പാർട്ടി]] രണ്ടായപ്പോൾ ആര്യ [[സി.പി.ഐ.എം|സി.പി.ഐ.എമ്മിനോടൊപ്പം]] നിന്നു. 1989 ൽ അന്തരിച്ചു.<ref name=kcpap122>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=25}}</ref>
|