"ഇബ്ൻ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|influenced =
}}
ഒരു സുപ്രസിദ്ധ [[സൂഫി]] ചിന്തകനും [[ഇസ്ലാം|ഇസ്ലാമിക]] തത്വശാസ്ത്രത്തിലെ തൗഹീദിന്റെ (ഏക ദൈവ സങ്കല്പം) വ്യാഖ്യാനങ്ങളിൽ ഒന്നായ വാഹ്ദത്തുൽ വുജൂദ് എന്ന തത്വത്തിലേക്ക് വഴി തെളിച്ച പല തത്വവീക്ഷണങ്ങളുടെയും ഉപജ്ജാതാവുമാണ് {{തെളിവ്}}മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന '''ഇബ്ൻ അറബി''' (Arabic: ابن عربي‎) (ജൂലൈ 28, 1165 – നവംബർ 10, 1240).[[സ്പെയിൻ|സ്പെയിനിലെ]]മുർസിയ്യയിൽ ജനനം.മരണപ്പെട്ടത് [[ഡമസ്കസ്|ഡമസ്കസിൽ]]. തന്റെ കൃതികളിൽ "വാഹ്ദത്തുൽ വുജൂദ്" എന്ന പദപ്രയോഗം ഇബ്ൻ അറബി ഉപയോഗിച്ചിരുന്നില്ല എങ്കിലും ("വാഹ്ദത്തുൽ വുജൂദ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1217 ൽ ജനിച്ച ഇബ്ൻ സാബിൻ എന്ന തത്വശാസത്രജ്ജനാണ്) ദൈവം എന്ന സൃഷ്ടാവും പ്രപഞ്ചം എന്ന സൃഷ്ടിയും ഒന്നാണ് എന്ന ആശയം ഇസ്ലാമിക തത്വശാസ്ത്രത്തിൽ ആദ്യമായിഅവതരിപ്പിച്ചത് ഇബ്ൻ അറബിയാണ്. ഈ ആശയം പാശ്ചാത്യ തത്വശാസ്ത്രത്തിൽ Absolute Monism എന്നും ഭാരതീയ തത്വശാസ്ത്രത്തിൽ [[അദ്വൈത_സിദ്ധാന്തം|അദ്വൈത സിദ്ധാന്തം]] എന്നും അറിയപ്പെടുന്നു. സൃഷ്ടിയ്ക്കും സൃഷ്ടാവിനും വെവ്വേറെ അസ്തിത്വങ്ങൾ ഉണ്ട് എന്ന മുഖ്യധാരാ ഇസ്ലാമിക ചിന്തയിൽ നിന്ന് വേറിട്ടുള്ള ഒരാശയമായതിനാൽ പല യാഥാസ്ഥിതികരായ ഇസ്ലാമിക പണ്ഡിതന്മാരും ഇബ്ൻ അറബിയെ ഒരു [[പാഷണ്ഡി]] (ഇംഗ്ലീഷ് : ഹെററ്റിക്, Heretic) ആയിട്ടാണ് വീക്ഷിക്കുന്നത്, പക്ഷ പല പാശ്ചാത്യ ചിന്തകരും ഇബ്ൻ അറബിയെ ഇസ്ലാമിക ചിന്തകരിൽ പ്രമുഖനായിട്ടാണ് കാണുന്നത്. <ref>[http://plato.stanford.edu/entries/ibn-arabi സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഒഫ് ഫിലോസൊഫി- ഇബ്ൻ അറബി]</ref>.
<ref>[http://www.youtube.com/watch?v=Jjvk5GxRIt4 വാഹ്ദത്തുൽ വുജൂദിനെ കുറിച്ച് ബിലാൽ ഫിലിപ്പ്സിന്റെ പ്രഭാഷണം]</ref>
==അവലംബം==
"https://ml.wikipedia.org/wiki/ഇബ്ൻ_അറബി" എന്ന താളിൽനിന്ന് ശേഖരിച്ചത്