"മെനിഞ്ചൈറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==രോഗലക്ഷണങ്ങൾ==
അസഹ്യമായ തലവേദനയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന രോഗലക്ഷണം. കഴുത്തിലെ പേശികളുടെ വലിവ്, തീവ്രമായ പനി, മാനസികവിഭ്രാന്തി, ഓക്കാനം, ഛർദ്ദി എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ. കുട്ടികളിൽ ഉറക്കക്കൂടുതൽ, അപസ്മാരം, സന്നിപാതം (Delirium) എന്നിവയും കണ്ടുവരുന്നു.
==ചികിത്സ==
ലംബാർ പങ്ചർ വഴി സെറിബ്രോ-സ്പൈനൽ ദ്രാവകം കുത്തിയെടുക്കുന്നു. കുത്തിയെടുത്ത ദ്രാവകത്തിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നു. അണുക്കളുടെ സാന്നിധ്യമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടാലോ, രോഗി മെനിഞ്ചൈറ്റിസിന്റെ തനത് രോഗലക്ഷണങ്ങൾ കാണിച്ചാലോ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങാവുന്നതാണ്. ഇതേ ദ്രാവകം കൾച്ചർ ചെയ്ത് സൂക്ഷ്മജീവികളുടെ കോളനികൾ തിരിച്ചറിയുന്നു. തിരിച്ചറിഞ്ഞ അണുക്കൾക്ക് സംവേദകത്വമുള്ള ആന്റിബയോട്ടിക്കുകളും ചേർത്താണ് ചികിത്സ തുടരുന്നത്. ചില സന്ദർഭങ്ങളിൽ സ്റ്റിറോയിഡുകളും രോഗശമനത്തിനായി നൽകാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/മെനിഞ്ചൈറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്