"അൽ സൂഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[Image:Book Al Sufi.jpg|thumbnail|[[ധനു (നക്ഷത്രരാശി)]]യെ കുറിച്ചുള്ള അൽ സൂഫിയുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗം]]
എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന ഒരു വിഖ്യാത [[മുസ്‌ലിം]] [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] പണ്ഡിതനാണ് '''അബ്ദുറഹ്മാൻ അൽ സൂഫി'''.(December 9, 903 in [[Rey, Iran]] – May 25, 986 in [[Shiraz]], Iran). പാശ്ചാത്യ ലോകത്ത് അൽസോഫി (Alzophi) എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്തരായ 9 മുസ്ലിം ജ്യോതിശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അറബിഭാഷയിൽ എഴുതിയ [[കിതാബ് സുവർ അൽ കവാകിബ് അൽ താബിത]] - [[ബുക്ക്‌ ഓഫ് ഫിക്സെഡ് സ്റ്റാർസ്]] എന്ന പുസ്തകം [[ജ്യോതിശാസ്ത്ര ചരിത്രം|ജ്യോതിശാസ്ത്ര ചരിത്രത്തിലെ]] നാഴികക്കല്ലായി കണക്കാക്കുന്നു. ഈ കൃതിയുടെ രചനയ്ക്കുവേണ്ടി ഗ്രന്ഥകർത്താവ് മുഖ്യമായും അവലംബിച്ചത് [[ടോളമി]] യുടെ [[അൽമജെസ്റ്റ്]] എന്ന വിഖ്യാതകൃതിയെ ആയിരുന്നു. നിരവധി നക്ഷത്രങ്ങളുടെ സ്ഥാനം നിർണ്ണയിച്ച് കൃത്യമായി ഇദ്ദേഹം ഈ കൃതിയിൽ രേഖപ്പെടുത്തിയിരുന്നു. അറബികൾക്ക് [[ഗ്രീക്ക്]] [[ജ്യോതിശാസ്ത്ര]] തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട നരവധി ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങൾ [[അറബി]]യിലേക്ക് വിവർത്തനം ചെയ്യുകയും പല നക്ഷത്ര രാശികൾക്കും സമാനമായ [[അറബി]] പദങ്ങളും ഇദ്ദേഹം നൽകി. [[ആൻഡ്രോമീഡ ഗാലക്സി|ആൻഡ്രോമിഡ]] [[നെബുല]]യെ ആദ്യമായി തിരിച്ചറിഞ്ഞത് അൽ സൂഫിയായിരുന്നു . ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം [[ചന്ദ്രൻ|ചന്ദ്രനിലെ]] ഒരു ഗർത്തത്തിന് [[അസോഫി ഗർത്തം]] എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 1960 സെപ്തംബർ 24നു കണ്ടെത്തിയ ഒരു [[ചിന്നഗ്രഹം|ചിന്നഗ്രഹത്തിന്]] ഇദ്ദേഹത്തിന്റെ പേരുമായി കൂട്ടിച്ചേർത്തു 12621 Alsufi എന്ന നാമകരണമാണ് നടത്തിയത്. [[ഭൂമി|ഭൂമിയുടെ]] തെക്കേ അർദ്ധ ഗോളത്തിൽ മാത്രം ദ്രിശ്യമായ [[ലാർജ്‌ മഗല്ലനിക് ക്ലൗഡ്‌]] എന്ന [[ക്ഷീരപഥം|ക്ഷീരപഥത്തിന്റെ]] സമീപ [[ഗാലക്സി]]യെ കുറിച്ച് ആദ്യം പ്രസ്ഥാവിച്ചത് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിലാണ്.
 
[[വർഗ്ഗം:ജ്യോതിശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/അൽ_സൂഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്