"ക്വാസിം സുലൈമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സൈനികർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
"Qasem_Soleimani.png" നീക്കം ചെയ്യുന്നു, Ebraminio എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 1:
[[ഇറാൻ|ഇറാനിയൻ]] റെവല്യൂഷണറി ഗാർഡിലെ മേജർ ജെനറൽ റാങ്കുള്ള ഒരു പട്ടാള ഉദ്യോഗസ്ഥനാണ് [[ക്വാസിം സുലൈമാനി]] (പേർഷ്യൻ: قاسم سلیمانی‎, ജനനം 11 മാർച്ച് 1955). [[ISIL|ഇറാക്കിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ്]] ഭരണകൂടത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു പട്ടാള മേധാവിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അധീനതയിലുള്ള ക്വുഡ്സ് സേന (പേർഷ്യൻ[[പേർഷ്യൻ]]:سپاه قدس, സിപാഹ് എ ക്വുഡ്സ്) സേനയുടെ ഇടപെടൽ മൂലമാണ് [[സിറിയ|സിറിയയിലെ]] ബഷാർ അൽ അസ്സദ് ഭരണകൂടത്തിന് അവിടത്തെ ആഭ്യന്തരയുദ്ധത്തിൽ ചെറുത്ത് നിൽക്കാനുള്ള ശേഷിയുണ്ടായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സഖ്യകക്ഷി യുദ്ധത്തിലും ക്വാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ക്വുഡ്സ് സേനയും മറ്റ് ഷിയ വാളണ്ടിയർ സേനകളും ഒരു നിർണ്ണായക ശക്തിയാണ്. ഈയടുത്തുള്ള കാലം വരെ അധികമാരാലും അറിയപ്പെടാതിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ ഇറാനിലും മറ്റ് പ്രദേശങ്ങളിലും ഒരു താര പരിവേഷമാണുള്ളത്. ഇറാനിലെ യാഥാസ്ഥിതിക രാഷ്ട്രീയചേരികൾ ഇദ്ദേഹത്തോട് യൂണിഫോം ഊരി വച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഹ്വാനം ചെയ്തു തുടങ്ങിയിട്ടുണ്ട്. രണ്ടായിരത്തി പതിനേഴിലെ പ്രെസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ക്വാസിം സുലൈമാനി മത്സരിക്കണമെന്ന ആഗ്രഹം പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. <ref>[http://www.bbc.com/news/world-middle-east-27883162 ബി ബി സി റിപ്പോർട്ട്]</ref> [[File:Qasem_Soleimani.png|thumb|right|250px]]
 
 
"https://ml.wikipedia.org/wiki/ക്വാസിം_സുലൈമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്