"അത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q568285 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 8:
[[ആയുർവേദം|ആയുർവേദ]] വിധിയനുസരിച്ച് സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് അത്താഴം കഴിക്കേണ്ടത്. ഉച്ചയ്ക്കുള്ള ആഹാരമാണ് '''മുത്താഴം''. ''മുത്താഴം കഴിച്ചാൽ മുള്ളിലും കിടക്കണം'' എന്നും ''അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം'' എന്നും പഴമൊഴികൾ ഉണ്ട്.
 
അത്താഴത്തെപ്പറ്റി പല നാടൻപാട്ടുകളിലും, ആട്ടപ്രകാരത്തിലും ധാരാളം പരാമർശങ്ങളുണ്ട്. ''അത്താഴത്തിനു കണ്ണിമാങ്ങ പുളിയൻ മോരും കരിങ്കാളനും'' എന്നാണ് ആട്ടപ്രകാരത്തിലുള്ള വർണന. സ്ത്രീകളുടെ സദസ്സിനെ ''അത്താഴക്കോടതി'' എന്നും ദാരിദ്യത്തെ സൂചിപ്പിക്കുന്നതിന് ''അത്താഴപ്പട്ടിണി'' എന്നും പറയാറുണ്ട്. ''അത്താഴം മുട്ടിക്കുക'' എന്നാൽ ചെറിയ ഉപദ്രവങ്ങൾ വരുത്തിവയ്ക്കുക എന്നാണ് അർഥം. പുളവൻ, [[നീർക്കോലി]] മുതലായവ കടിച്ചാൽ അത്താഴം കഴിക്കാൻ പാടില്ലാത്തതുകൊണ്ട് ഇവയെ ''അത്താഴം മുടക്കികൾ'' എന്നു പറയാറുണ്ട്. അത്താഴത്തിന് [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] സപ്പർ (Supper) എന്നു പറയുമെങ്കിലും രാത്രിയിൽ നടത്തുന്ന വിരുന്നുകൾ ഡിന്നർ (Dinner) എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. ശ്രീയേശുവിന്റെയേശുവിന്റെ അന്ത്യവിരുന്നാണ് ''തിരുവത്താഴം''. ക്ഷേത്രങ്ങളിൽ രാത്രിയിൽ നടത്തുന്ന ദേവപൂജയ്ക്ക് ''അത്താഴശീവേലി'' എന്നാണ് പറയുന്നത്. [[റംസാൻ]] നോമ്പുകാലങ്ങളിൽ അർധരാത്രിക്കുശേഷം അത്താഴം കഴിക്കാനായി ഓരോ ഗൃഹത്തിലും ചെന്ന് വ്രതക്കാരെ വിളിച്ചുണർത്തുന്ന ആളാണ് ''അത്താഴപക്കീർ''. [[വിവാഹം]] മുതലായ അടിയന്തിരങ്ങളുടെ തലേദിവസം നടത്തുന്ന സദ്യയ്ക്ക് ''അത്താഴമൂട്ട്'', ''അത്താഴസദ്യ'' എന്നെല്ലാം പറയാറുണ്ട്. ക്ഷണിക്കാതെ അത്താഴമുണ്ണാൻ ചെല്ലുന്നതിനെ ഉദ്ദേശിച്ച് ''അത്താഴം കേറുക'' എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്.
 
== ഇവ കൂടി കാണുക ==
"https://ml.wikipedia.org/wiki/അത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്