"കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഈ ദേവാലയത്തിന്റെ അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന ക്രൂശിത രൂപത്തിനു മുന്നിലായി താഴെ ഒരു മരക്കുരിശ് പ്രതിഷ്ഠിച്ചിരുന്നു. ഈ മരക്കുരിശിനെ ആളുകൾ “കുരിയച്ചൻ” എന്നു വിളിച്ചിരുന്നു. കുരിശും മറ്റ് സ്വരൂപങ്ങളും പേറുകുഞ്ഞൻ [[ഗോവ|ഗോവയിൽ]] നിന്നും വാങ്ങിച്ചതാണെന്ന് പറയപ്പെടുന്നു. കുരിശിന്റെ പള്ളിയിലെ [[വെള്ളിയാഴ്ച]] ദിവസം [[കുർബാന|കുർബാനയും]] മറ്റ് പ്രാർത്ഥനകളും ഉണ്ടായിരുന്നു. . നോമ്പുകാലത്ത് വിയാസാക്രയും (Via Sacra കുരിശിന്റെ വഴി) മറ്റ് ദിവസങ്ങളിൽ പ്രാർത്ഥനകളും നടത്തിയിരുന്നു<ref>[[ “ഒരു യാത്ര; നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015) ]]</ref>.
 
നെടുമ്പറമ്പിൽ പേറുക്കുഞ്ഞന്റെ വീട്ടുകാരായിരുന്നു പള്ളിയുടെ ചെലവുകളും മറ്റ് മേൽനോട്ടവും നടത്തിയിരുന്നത്. കാലമേറെയായപ്പോൾ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. കാലപ്പഴക്കംകൊണ്ട് പള്ളി ജീർണ്ണിച്ച് തകരാറായെങ്കിലും പള്ളിയെ പരിപാലിച്ചു കൊണ്ടു പോകാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടെ ഇടിവെട്ടേറ്റ് പള്ളിയുടെ മേൽക്കൂര തകർന്നു വീണു. അൾത്താരയും പള്ളിമുഖപ്പും അത്രയേറെ തകരാതെ നിന്നു. കുരിയച്ചൻ കുരിശൊഴിച്ച് മറ്റ് തിരുസ്വരൂപങ്ങളും പൂജാവസ്തുക്കളും ഇടവക പള്ളിയിലേക്ക് മാറ്റി<ref name=>“ഒരു യാത്ര;> നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015) </ref>.
 
മഴയും വെയിലും കാറ്റുമേറ്റ് “കുരിയച്ചൻ കുരിശ്” കാലങ്ങളോളം നിന്നു. പള്ളിക്കകവും പുറവും കാടുപിടിച്ചു. എങ്കിലും കുരിയച്ചന്റെ അടുക്കൽ പ്രാർത്ഥിക്കുവാനായി നാട്ടുകാരെത്തിയിരുന്നു. 1940 ൽ വെണ്ടുരുത്തി പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ കുറ്റിക്കലിന്റെ നേതൃത്വത്തിൽ, ഇടവകയിൽ നിന്നും പിരിവെടുത്ത് കുരിശിന്റെ പള്ളി പുതുക്കിപ്പണിതു. മുടങ്ങിയിരുന്ന വിശുദ്ധ കുരിശിന്റെ തിരുനാൾ വീണ്ടും ആരംഭിച്ചു. <sup>[5]</sup>
പള്ളി പണിത് കാലമേറെയായിട്ടും വെണ്ടുരുത്തിയിൽനിന്നും കൂടെ കൊണ്ടു പോന്ന കുരിയച്ചൻ കുരിശ് പ്രതിഷ്ഠിക്കാതെ പള്ളി സങ്കീർത്തിയുടെ ഒരു മൂലയിൽ പൊടിയും മാറാലയും പിടിച്ച് അങ്ങനെ കിടന്നിരുന്നു. വർഷങ്ങൾക്കു ശേഷം തേക്കിൻ കഴകളും ഇരുമ്പുതകിടും കൊണ്ട് പള്ളി സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്ക് ഒരു ഷെഡ് നിർമ്മിച്ചു. പടിഞ്ഞാറ് പുഴയിൽ എറണാകുളത്തു നിന്നും സാധനങ്ങൾ കയറ്റി ചന്തവള്ളം അടുക്കുന്ന കടവിന് അഭിമുഖമായിട്ടായിരുന്നു ഷെഡ്ഡ് പണിതത്. ഷെഡ്ഡിനുള്ളിൽ കുരിശിനെ (കുരിയച്ചനെ) പ്രതിഷ്ഠിച്ചു. കാലമേറെയായപ്പോൾ ഷെഡ്ഡ് നശിച്ചു പോകുകയും വർഷങ്ങളോളം വെയിലും മഴയുമേറ്റ് കുരിയച്ചൻ അങ്ങിനെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് കുരിശിന് അടിത്തറയും ചുറ്റിനും കോൺക്രീറ്റ് തൂണുകളും ഗ്രില്ലുകളും മേൽക്കൂരയും പണിതു<.
 
ഗ്രോട്ടോ കാലപ്പഴക്കംകൊണ്ട് കോൺക്രീറ്റ് തൂണുകളും മേൽക്കൂരയും ഗ്രില്ലുമൊക്കെ പൊട്ടിപ്പൊളിയുവാൻ തുടങ്ങിയപ്പോൾ ഈ ഗ്രോട്ടോ പൊളിച്ച് കൂടുതൽ സൗകര്യവും നിശ്ശബ്ദ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി ഒരു ഗ്രോട്ടോ പുതിയതായി നിർമ്മിച്ചു. വികാരി ഫാ. വർഗ്ഗീസ് സോജൻ തോപ്പിൽ (2009-13) ചെയർമാനായ പതിനൊന്നംഗ കമ്മിറ്റിയാണ് ഗ്രോട്ടോ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. 2011 മാർച്ച് 17 ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. വർഗ്ഗീസ് വലിയപറമ്പിൽ ശിലാസ്ഥാപനം നിർവ്വഹിച്ചു. 2012 മെയ് 18 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ ഗ്രോട്ടോ ആശീർവദിച്ചു. യേശുകിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ആ ദിവസം ഈ കപ്പേളയിൽ പ്രതിഷ്ഠിക്കുകയുണ്ടായി<ref>“വിശുദ്ധ കുരിശിന്റെ സ്പർശമുള്ള ഗ്രോട്ടോ” – എം. <sup>[10]എ.ഡയസ് ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)</supref>.
 
==അവലംബം==
2,3,4,5,7,8,9. “ഒരു യാത്ര; നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)
 
6.“രണ്ടു ദശാബ്ദം പിന്നിട്ട നെട്ടുർ ഇടവക”- സി.വി. ആന്റണി ബി.എ. (നെട്ടുർ ദേവാലയ ആശിർവ്വാദ സ്മാരകോപകാരം സെപ്തംബർ 1970)
 
10. “വിശുദ്ധ കുരിശിന്റെ സ്പർശമുള്ള ഗ്രോട്ടോ” – എം. എ.ഡയസ് ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2196177" എന്ന താളിൽനിന്ന് ശേഖരിച്ചത്