"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
==ചരിത്രം==
1936 ഓഗസ്റ്റ്‌ 12നു ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ ആണ് എ ഐ എസ് എഫ് പിറവിയെടുത്തത്.മുഹമ്മദാലി ജിന്ന അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം ജവഹർ ലാൽ നെഹ്‌റു ആണ് ഉദ്ഘാടനം ചെയ്തത്. പ്രേം നാരായൺ ഭാർഗ്ഗവ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജനറൽ സെക്രട്ടറി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എ ഐ എസ് എഫ് ലക്‌ഷ്യം പൂർത്തീകരിക്കും വരെ ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ്‌ ഇന്ത്യ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ ഹേമുകലാനി എന്നാ എ ഐ എസ് എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ അദ്ദേഹത്തെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എ ഐ എസ് എഫ് നേതാവായിരുന്നു. അഖണ്ട ഭാരതത്തിനു വേണ്ടി, ഒടുവിൽ ഗോവ മോചിപ്പിക്കും
വരെയും എ ഐ എസ് എഫ് പോരാട്ടങ്ങളിൽ ഉറച്ചുനിന്നു. സി കെ ചന്ദ്രപ്പൻ ഗോവൻ വിമോചന സമരത്തിൽ പങ്കെടുത്ത നേതാവായിരുന്നു. ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട്‌ പൂർണമാക്കുന്നതിൽ എ ഐ എസ് എഫ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
 
രൂപീകരണ കാലം മുതൽ ഉയർത്തിയിരുന്ന സ്വാതന്ത്ര്യം, സമാധാനം, പുരോഗതി എന്നാ മുദ്രാവാക്യം 1958-ൽ നടന്ന ദേശീയ സമ്മേളനത്തിൽ ഭേദഗതി വരുത്തി. അന്ന് മുതൽ പഠിക്കുക പോരാടുക എന്നാ മുദ്രാവാക്യം ആണ് എ ഐ എസ് എഫ് മുന്നോട്ടു വക്കുന്നത്. 29 സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എ ഐ എസ് എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തിനും വർഗ്ഗീയവത്കരണത്തിനും നിലവാരത്തകര്ച്ചക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു.
"https://ml.wikipedia.org/wiki/ഓൾ_ഇന്ത്യാ_സ്റ്റുഡൻ്റ്സ്_ഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്