"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
പ്രശസ്ത ഇറ്റാലിയൻ - ഉറൂഗ്വൻ ഫുട്ബോൾ കളിക്കാരനാണ് അൽസിഡിസ് എഡ്ഗാർദോ ഗിഗ്ഗിയ ([ˈɡiddʒa]; 22 ഡിസംബർ 1926 – 16 ജൂലൈ 2015). വലതു വിങ്ങറായണ് കളിച്ചിരുന്നത്. 1950 ലോകകപ്പ് ഫൈനലിൽ ഉറൂഗ്വായുടെ വിജയഗോൾ നേടിയതോടെയാണ് ഇദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്നത്.
== ജീവിതരേഖ ==
ഉറൂഗ്വയിലെ മോൺഡിവിഡിയോയിലാണ് ഗിഗ്ഗിയ ജനിച്ചത്. ഉറൂഗ്വായുടെയും ഇറ്റലിയുടെയും ദേശീയ ടീമുകളിൽ കളിച്ചിട്ടുള്ള ഗിഗ്ഗിയ 1926ൽ ഉറൂഗ്വൻ ക്ലബ്ബായ പെനാറോളിലൂടെയാണ് പ്രൊഫഷണൽ ഫൂട്ബോളറാകുന്നത്. ഉറൂഗ്വായിലെ ഡാനുബിയോ ക്ലബ്ബിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കൂടാതെ ഇറ്റാലിയൻ ക്ലബ്ബുകളായ എ എസ് റോമ, എ.സി മിലാൻ എന്നിവയിലും ഗിഗ്ഗിയ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉറൂഗ്വേയ്ക്കായി നാലു ഗോളുകളും ഇറ്റലിക്കായി ഒരു ഗോളും നേടി.
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്